HOME
DETAILS

സിപിഎമ്മിൽ പത്മകുമാറിന് തരംതാഴ്ത്തൽ; കോൺഗ്രസിലെത്തിക്കാൻ ശ്രമം സജീവം

  
രാജു ശ്രീധർ
March 17 2025 | 04:03 AM

CPMs Plan to Demote Padma Kumar Fails Congress Move Successful

പത്തനംതിട്ട: സി.പി.എം സംസ്ഥാന സമിതിയിൽ ഇടം ലഭിക്കാതിരുന്നതിനെ തുടർന്ന് പരസ്യ പ്രതികരണവുമായി രംഗത്തെത്തിയ ജില്ലാ സെക്രട്ടേറിയറ്റംഗം എ. പത്മകുമാറിനെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്താൻ ധാരണ. പത്മകുമാർ സി.പി.എം വിട്ടാൽ കോൺഗ്രസിലെത്താൻ നീക്കം സജീവമായി. 

സി.പി.എം വിട്ടാൽ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം നൽകാനുള്ള ആലോചനയിലാണ് കോൺഗ്രസ്. കോൺഗ്രസിൻ്റെ ഉറച്ച കോട്ടയായിരുന്ന പത്തനംതിട്ട കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലായി ഇടതുമുന്നണിയുടെ ശക്തികേന്ദ്രമായി മാറിക്കഴിഞ്ഞു. കോന്നി മാത്രമായിരുന്നു യു.ഡി.എഫിന് പിടിവള്ളി ആയിരുന്നത്. എന്നാൽ, ആറ്റിങ്ങൽ മണ്ഡലത്തിൽ നിന്നും 2019 ലെ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ വിജയിച്ചതിനെ തുടർന്ന് അടൂർ പ്രകാശ് കോന്നിയിലെ നിയമസഭാംഗത്വം രാജിവച്ചതിനെ തുടർന്നുള്ള ഉപതെരഞ്ഞെടുപ്പിൽ മണ്ഡലം സി.പി.എം പിടിച്ചെടുത്തു. 
2021ലും പാർട്ടി വിജയം ആവർത്തിക്കുകയായിരുന്നു. 1991ൽ കോന്നിയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പത്മകുമാറിനെ 1996ൽ തോൽപ്പിച്ച  അടൂർ പ്രകാശ് 2016ലെ തെരഞ്ഞെടുപ്പിലും വിജയിച്ചിരുന്നു.

2001ൽ ആറൻമുളയിൽ മത്സരിച്ച പത്മകുമാർ കോൺഗ്രസിലെ മാലേത്ത് സരളാദേവിയോട് പരാജയപ്പെടുകയായിരുന്നു. ആറൻമുളയിലോ കേരളാ കോൺഗ്രസ് മാണി ഗ്രൂപ്പിൻ്റെ കൈയിലുള്ള റാന്നിയിലോ പത്മകുമാറിനെ മത്സരിപ്പിക്കുന്നത് തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നാണ് കോൺഗ്രസിൻ്റെ വിലയിരുത്തൽ. 

മുൻ ഡി.സി.സി പ്രസിഡൻ്റായിരുന്ന ഫിലിപ്പോസ് തോമസിനെ സി.പി.എം 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ  പത്തനംതിട്ട മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥിയാക്കി കോൺഗ്രസിനെ ഞെട്ടിച്ചിരുന്നു. ഇതിന് പത്മകുമാറിലൂടെ തിരിച്ചടി നൽകണമെന്ന അഭിപ്രായം കോൺഗ്രസ് നേതാക്കൾക്കിടയിലുണ്ട്.അടുത്തമാസം ആദ്യം ചെന്നൈയില്‍ നടക്കുന്ന 24ാം പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷമായിരിക്കും പത്മകുമാറിനെതിരേ നടപടി. നടപടി വേണമെന്ന് സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.  

മന്ത്രി വീണാ ജോര്‍ജിനെ സംസ്ഥാന കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവായി തെരഞ്ഞെടുത്തതിലുള്ള അതൃപ്തി പത്മകുമാര്‍ പ്രകടിപ്പിച്ചിരുന്നു. ഉന്നയിച്ച പരാതിയില്‍ ഉറച്ച് നില്‍ക്കുകയാണെന്നും സംഘടനാ പ്രവര്‍ത്തനം നടത്തുന്നവരെ പാര്‍ട്ടിയുടെ മേല്‍ഘടകങ്ങളിലേക്ക് പരിഗണിക്കണമെന്നും പത്മകുമാർ  പറഞ്ഞിരുന്നു. 

CPM's attempt to demote Padmaja Kumari to a lower rank fails, while Congress succeeds in bringing her into their fold, marking a significant development in local politics.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഈദുല്‍ ഫിത്വര്‍; പൊതുമേഖലയിലെ ജീവനക്കാര്‍ക്കുള്ള അവധി ദിനങ്ങള്‍ പ്രഖ്യാപിച്ച് യുഎഇ

latest
  •  2 days ago
No Image

ഏറ്റവും കൂടുതല്‍ ക്രിമിനല്‍ സ്വഭാവമുള്ളത് മുസ്‌ലിങ്ങള്‍ക്ക്; വിദ്വേഷം തുപ്പി സിപിഎം നേതാവ്; നോമ്പിനും, നിസ്‌കാരത്തിനും പരിഹാസം

Kerala
  •  2 days ago
No Image

ആശമാരുടെ ഒരാവശ്യം കൂടി അംഗീകരിച്ച് സര്‍ക്കാര്‍; ഓണറേറിയം നല്‍കുന്നതിനുള്ള മാനദണ്ഡം പിന്‍വലിച്ചു 

Kerala
  •  2 days ago
No Image

സഊദിയില്‍ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു

Saudi-arabia
  •  2 days ago
No Image

ബലൂച് വിമതരുടെ അവകാശവാദം തള്ളി പാകിസ്ഥാൻ; ദൃശ്യങ്ങൾ പുറത്തുവിട്ട് ബി‌എൽ‌എ

International
  •  2 days ago
No Image

വണ്ടിപ്പെരിയാറിൽ വനംവകുപ്പ് പിടികൂടിയ കടുവ ‍ ചത്തു

Kerala
  •  2 days ago
No Image

മുട്ടക്കായി അഭ്യര്‍ത്ഥിച്ച് യുഎസ്; തരില്ലെന്ന് ഫിന്‍ലഡ്, ഇതു നയതന്ത്രമല്ല, യാചനയെന്ന് സോഷ്യല്‍ മീഡിയ 

International
  •  2 days ago
No Image

നോമ്പ് കാലം പ്രമേഹരോഗികളെ സഹായിക്കുന്നതെങ്ങനെ: ഡോക്ടറുടെ വിശദീകരണം

uae
  •  2 days ago
No Image

വണ്ടിപ്പെരിയാരിലെ കടുവയെ മയക്കുവെടി വെച്ചു; വനം വകുപ്പ് കേന്ദ്രത്തിലേക്ക് കൊണ്ടുപോവും 

Kerala
  •  2 days ago
No Image

സ്വര്‍ണ വില പതിയെ കുറയുന്നു; പ്രതീക്ഷക്ക് വകയുണ്ടോ..അറിയാം 

Business
  •  2 days ago