HOME
DETAILS

സർക്കാറിന് തിരിച്ചടി, മുനമ്പം കമ്മീഷൻ  റദ്ദാക്കി; കമ്മീഷന് നിയമ സാധുത ഇല്ലെന്ന് ഹൈക്കോടതി 

  
Web Desk
March 17 2025 | 05:03 AM

Kerala High Court Nullifies Munambam Commission Over Legal Invalidity

കൊച്ചി: മുനമ്പം കമ്മീഷൻ ഹൈക്കോടതി റദ്ദാക്കി. കമ്മീഷന് നിയമ സാധുത ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ട്രൈബ്യൂണലിന് മുന്നിലുള്ള കേസിൽ അന്വേഷണം സാധ്യമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസിൽ  കൃത്യമായ വിശദീകരണം നൽകാൻ സർക്കാറിനായില്ല. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. 

മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്റെ നിയമ സാധുത ചോദ്യം ചെയ്ത് നല്‍കിയ ഹരജി പരി​ഗമിക്കുകയായിരുന്നു കോടതി. ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായ ജുഡീഷ്യല്‍ കമ്മീഷന്‍ നടത്തുന്ന അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ടാണ് കേരള വഖഫ് സംരക്ഷണ വേദി ഹരജി നല്‍കിയത്. 

 മുനമ്പം ഭൂമി വിഷയത്തിലെ വസ്തുതാ അന്വേഷണവുമായി മുന്നോട്ടു പോകാനുള്ള  സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ് വിധി. സിംഗിള്‍ ബെഞ്ച് തീരുമാനത്തിനെതിരെ ഡിവിഷന്‍ ബെഞ്ചില്‍ സര്‍ക്കാര്‍ അപ്പീല്‍ നൽകിയേക്കും. 

 The Kerala High Court has nullified the Munambam Commission, citing a lack of legal validity.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്ത് വിദ്യാർത്ഥിയെ വീട്ടിൽ കയറി കുത്തിക്കൊന്ന പ്രതി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

Kerala
  •  a day ago
No Image

ട്രാക്കിൽ പൈപ്പ് ലൈൻ ക്രോസിങ് നിർമാണം; മാർച്ച് 21-ന് ചില ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണം

Kerala
  •  a day ago
No Image

43 രാജ്യങ്ങൾക്ക് യാത്രാ നിയന്ത്രണം ഏർപ്പെടുത്താൻ ട്രംപ്; രാജ്യങ്ങളുടെ ലിസ്റ്റ് അറിയാം

International
  •  a day ago
No Image

വീണ്ടും നമ്പർ വൺ; രാജ്യത്ത് ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്ക് കേരളത്തിൽ

Kerala
  •  a day ago
No Image

മുസ് ലിം വിരുദ്ധ ഫേസ്ബുക്ക് കമന്റ്‌; ആവോലി ലോക്കൽ സെക്രട്ടറിയെ തള്ളി സിപിഐഎം

Kerala
  •  2 days ago
No Image

ഗൾഫ് സുപ്രഭാതം റമദാൻ പതിപ്പ് 'അൽ റയ്യാൻ' ജിഫ്‌രി തങ്ങൾ പ്രകാശനം ചെയ്തു

uae
  •  2 days ago
No Image

ഈദുല്‍ ഫിത്വര്‍; പൊതുമേഖലയിലെ ജീവനക്കാര്‍ക്കുള്ള അവധി ദിനങ്ങള്‍ പ്രഖ്യാപിച്ച് യുഎഇ

latest
  •  2 days ago
No Image

ഏറ്റവും കൂടുതല്‍ ക്രിമിനല്‍ സ്വഭാവമുള്ളത് മുസ്‌ലിങ്ങള്‍ക്ക്; വിദ്വേഷം തുപ്പി സിപിഎം നേതാവ്; നോമ്പിനും, നിസ്‌കാരത്തിനും പരിഹാസം

Kerala
  •  2 days ago
No Image

ആശമാരുടെ ഒരാവശ്യം കൂടി അംഗീകരിച്ച് സര്‍ക്കാര്‍; ഓണറേറിയം നല്‍കുന്നതിനുള്ള മാനദണ്ഡം പിന്‍വലിച്ചു 

Kerala
  •  2 days ago
No Image

സഊദിയില്‍ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു

Saudi-arabia
  •  2 days ago

No Image

സഊദിയില്‍ മെത്താംഫെറ്റമിന്‍ ഉപയോഗിച്ചാല്‍ ഇനി അഴിയെണ്ണും; ലഹരിക്കെതിരെ കടുത്ത നടപടിയുമായി സര്‍ക്കാര്‍

Saudi-arabia
  •  2 days ago
No Image

'ഗോള്‍ഡ് മെഡലോടെ ഗണിതശാസ്ത്ര ബിരുദം, കംപ്യൂട്ടറിനെ തോല്‍പ്പിക്കുന്ന അക്കൗണ്ടന്റ്, ഒരേ സമയം നാലുപേരെ തോല്‍പ്പിച്ചു'; യോഗി ആദിത്യനാഥിനെക്കുറിച്ചുള്ള വൈറല്‍ സന്ദേശത്തിലെ വാസ്തവം ഇതാണ് | Fact Check

Trending
  •  2 days ago
No Image

ഇനി കാര്യങ്ങൾ കൂടുതൽ സ്മാർട്ടാവും; കെ സ്മാർട്ട് സോഫ്റ്റ്‌വെയർ ഏപ്രിൽ ഒന്ന് മുതൽ

Kerala
  •  2 days ago
No Image

പ്രവർത്തനങ്ങൾ സുതാര്യമായാൽ മാത്രം പോര, ജനങ്ങളെ ബോധ്യപ്പെടുത്തുകയും വേണം; പി.എസ്.സി ഓഫിസ് മാന്വൽ രഹസ്യരേഖയല്ല പകർപ്പ് നൽകണമെന്ന് വിവരാവകാശ കമ്മിഷൻ

Kerala
  •  2 days ago