
ഹോസ്റ്റലില്‍ ലഹരിക്കായി 'രാഷ്ട്രീയഭേദ'മില്ലാത്ത ഐക്യം, എല്ലാവരും ഒറ്റ ഗ്യാങ്

കൊച്ചി: കളമശേരി ഹോസ്റ്റലിലെ ലഹരി ഇടപാടുകളില്‍ രാഷ്ട്രീയ ഭേദം മറന്നുള്ള ഐക്യമാണ് ഉണ്ടായിരുന്നതെന്ന് പൊലിസ്. ലഹരി ഉപയോഗിക്കുന്നവര്‍ ഒരു ഗ്യാങ് ആണെന്നും നടക്കുന്നത് ലഹരിയുടെ കൂട്ടുകച്ചവടമാണെന്നുമാണ് പൊലിസ് അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. ഹോസ്റ്റലില്‍ ലഹരി ഉപയോഗിക്കുന്നവരുടെ ഒരു ഗ്യാങ് തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്.
പ്രതികളെ രാഷ്ട്രീയ ചാപ്പ കുത്താന്‍ വിദ്യാര്‍ഥി സംഘടനകളും അവരുടെ മാതൃരാഷ്ട്രീയ സംഘടനകളും മല്‍സരിക്കുമ്പോഴും ലഹരിക്കായി ഹോസ്റ്റല്‍ നിവാസികള്‍ ഒത്തൊരുമയോടെയാണ് കരുക്കള്‍ നീക്കിയത്. ലഹരിക്കെതിരേ ക്യാംപയിനുകള്‍ കൊട്ടിഘോഷിച്ച വിദ്യാര്‍ഥി സംഘടനാ നേതാക്കള്‍ തങ്ങളുടെ പ്രവര്‍ത്തകര്‍ ഉപഭോക്താക്കളും വില്‍പനക്കാരുമാണെന്ന വിവരം പുറത്തായതോടെ പഴിചാരി തടിയൂരാന്‍ പാടുപെടുകയാണ്.
സീനിയര്‍ വിദ്യാര്‍ഥികളും പഠിപ്പ് കഴിഞ്ഞുപോയ പൂര്‍വ വിദ്യാര്‍ഥികളും ലഹരി വാങ്ങാനും വില്‍ക്കാനും ഹോസ്റ്റല്‍ കെട്ടിടം കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്.
ഹോസ്റ്റലില്‍ കഞ്ചാവ് എത്തിക്കുന്ന വിവരം കേസില്‍ അറസ്റ്റിലായ എല്ലാവര്‍ക്കും മുന്‍കൂട്ടി അറിവുണ്ടായിരുന്നുവെന്ന് പൊലിസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട് . പൊലിസ് റെയ്ഡിനെത്തിയപ്പോള്‍ കേസിലെ മുഖ്യപ്രതിയായ ആകാശിനെ വിളിച്ച് എല്ലാം സേഫല്ലേ എന്നു ചോദിച്ച വിദ്യാര്‍ഥിക്കായും അന്വേഷണം നടന്നുവരികയാണ്. കിലോയ്ക്ക് പതിനായിരം രൂപയ്ക്കാണ് കഞ്ചാവ് വാങ്ങിയിരുന്നതെന്നാണ് പിടിയിലായവരുടെ മൊഴിയില്‍ നിന്ന് വ്യക്തമായത്.
ഹോസ്റ്റല്‍ മുറിയില്‍ നടത്തിയ പരിശോധനയില്‍ വന്‍തോതില്‍ ബീഡിക്കെട്ടുകള്‍ കണ്ടെത്തിയിരുന്നു. കഞ്ചാവ് നിറച്ച ബീഡികളാണ് വലിക്കുന്നതെന്നാണ് വിദ്യാര്‍ഥി നല്‍കിയ മൊഴി.
അതേസമയം, കളമശേരിയിലെയും കൊച്ചി നഗരത്തിലെയും വിദ്യാര്‍ഥികള്‍ താമസിക്കുന്ന ഹോസ്റ്റലുകള്‍ കേന്ദ്രീകരിച്ച് പൊലിസ് പരിശോധനകള്‍ തുടരുകയാണ്. പരിശോധനയില്‍ കാര്യമായൊന്നും കണ്ടെത്താനായിട്ടില്ല. എന്നാല്‍, ലഹരി ഉപയോഗിക്കുന്ന താമസസ്ഥലങ്ങള്‍ ഏതെന്ന് കണ്ടെത്താന്‍ പൊലിസിന് കഴിയും.
Police investigations reveal a drug network operating in a Kalamassery hostel, where political differences were set aside for drug dealings. Despite student organizations campaigning against drugs, some members were found to be users and suppliers.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സ്വകാര്യ ബസ്സുകളുടെ ദൂര പരിധി; വ്യവസ്ഥകൾ തള്ളി കോടതി
Kerala
• a day ago
സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചു; പോക്സോ നിയമപ്രകാരം യുവാവ് അറസ്റ്റില്‍
Kerala
• a day ago
കൊല്ലത്ത് വിദ്യാർത്ഥിയെ വീട്ടിൽ കയറി കുത്തിക്കൊന്ന പ്രതി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി
Kerala
• a day ago
ട്രാക്കിൽ പൈപ്പ് ലൈൻ ക്രോസിങ് നിർമാണം; മാർച്ച് 21-ന് ചില ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണം
Kerala
• a day ago
43 രാജ്യങ്ങൾക്ക് യാത്രാ നിയന്ത്രണം ഏർപ്പെടുത്താൻ ട്രംപ്; രാജ്യങ്ങളുടെ ലിസ്റ്റ് അറിയാം
International
• a day ago
വീണ്ടും നമ്പർ വൺ; രാജ്യത്ത് ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്ക് കേരളത്തിൽ
Kerala
• a day ago
മുസ് ലിം വിരുദ്ധ ഫേസ്ബുക്ക് കമന്റ്; ആവോലി ലോക്കൽ സെക്രട്ടറിയെ തള്ളി സിപിഐഎം
Kerala
• a day ago
ഗൾഫ് സുപ്രഭാതം റമദാൻ പതിപ്പ് 'അൽ റയ്യാൻ' ജിഫ്‌രി തങ്ങൾ പ്രകാശനം ചെയ്തു
uae
• 2 days ago
ഈദുല്‍ ഫിത്വര്‍; പൊതുമേഖലയിലെ ജീവനക്കാര്‍ക്കുള്ള അവധി ദിനങ്ങള്‍ പ്രഖ്യാപിച്ച് യുഎഇ
latest
• 2 days ago
ഏറ്റവും കൂടുതല്‍ ക്രിമിനല്‍ സ്വഭാവമുള്ളത് മുസ്‌ലിങ്ങള്‍ക്ക്; വിദ്വേഷം തുപ്പി സിപിഎം നേതാവ്; നോമ്പിനും, നിസ്‌കാരത്തിനും പരിഹാസം
Kerala
• 2 days ago
സഊദിയില്‍ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു
Saudi-arabia
• 2 days ago
ബലൂച് വിമതരുടെ അവകാശവാദം തള്ളി പാകിസ്ഥാൻ; ദൃശ്യങ്ങൾ പുറത്തുവിട്ട് ബിഎൽഎ
International
• 2 days ago
വണ്ടിപ്പെരിയാറിൽ വനംവകുപ്പ് പിടികൂടിയ കടുവ ചത്തു
Kerala
• 2 days ago
മുട്ടക്കായി അഭ്യര്‍ത്ഥിച്ച് യുഎസ്; തരില്ലെന്ന് ഫിന്‍ലഡ്, ഇതു നയതന്ത്രമല്ല, യാചനയെന്ന് സോഷ്യല്‍ മീഡിയ
International
• 2 days ago
'മോസ്റ്റ് നോബിള്‍ നമ്പര്‍' ചാരിറ്റി ലേലത്തിലെ ഏറ്റവും വിലയേറിയ നമ്പര്‍ പ്ലേറ്റായി ഡിഡി5; വിറ്റുപോയത് 82 കോടി രൂപക്ക്
uae
• 2 days ago
ഔറംഗസീബിന്റെ മഖ്ബറ പൊളിച്ചു നീക്കിയില്ലെങ്കിൽ കർസേവ; ഭീഷണിയുമായി വി.എച്ച്.പിയും ബജ്റംഗ്ദളും
National
• 2 days ago
സഊദിയില്‍ മെത്താംഫെറ്റമിന്‍ ഉപയോഗിച്ചാല്‍ ഇനി അഴിയെണ്ണും; ലഹരിക്കെതിരെ കടുത്ത നടപടിയുമായി സര്‍ക്കാര്‍
Saudi-arabia
• 2 days ago
സർക്കാറിന് തിരിച്ചടി, മുനമ്പം കമ്മീഷൻ റദ്ദാക്കി; കമ്മീഷന് നിയമ സാധുത ഇല്ലെന്ന് ഹൈക്കോടതി
Kerala
• 2 days ago
നോമ്പ് കാലം പ്രമേഹരോഗികളെ സഹായിക്കുന്നതെങ്ങനെ: ഡോക്ടറുടെ വിശദീകരണം
uae
• 2 days ago
വണ്ടിപ്പെരിയാരിലെ കടുവയെ മയക്കുവെടി വെച്ചു; വനം വകുപ്പ് കേന്ദ്രത്തിലേക്ക് കൊണ്ടുപോവും
Kerala
• 2 days ago
സ്വര്‍ണ വില പതിയെ കുറയുന്നു; പ്രതീക്ഷക്ക് വകയുണ്ടോ..അറിയാം
Business
• 2 days ago