
മാഡ്രിഡ് ഡെർബി; ആഴ്സണലിനും, ഡോർട് മുണ്ടിനും മത്സരം; ചാംപ്യന്‍സ് ലീഗിൽ ഇന്ന് തീപാറും

മാഡ്രിഡ്: യുവേഫ ചാംപ്യന്‍സ് ലീഗിൽ ഇന്ന് നിർണായക മത്സരങ്ങൾ. രണ്ടാംപാദ പ്രീക്വാര്‍ട്ടറില്‍ നിലവിലെ ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡ് നഗര വൈരികളായ അത്‌ലറ്റിക്കോ മാഡ്രിഡിനെ നേരിടും. സാന്റിയാഗോ ബെർണബ്യൂവിൽ നടന്ന ആദ്യ പാദത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിന് റയൽ വിജയിച്ചിരുന്നു. അതിനാൽ ഇന്ന് സമനില നേടിയാൽ പോലും റയലിന് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറാൻ സാധിക്കും. റോഡ്രിഗോയും, ബ്രാഹിം ഡയസും നേടിയ ഗോളുകൾക്കായിരുന്നു റയൽ ആദ്യ പാദ വിജയം സ്വന്തമാക്കിയപ്പോൾ അത്‌ലറ്റിക്കോക്കായി ഗോൾ നേടിയത് അവരുടെ അർജന്റൈൻ സൂപ്പർ താരം ഹൂലിയൻ അൽവാരസായിരുന്നു.
മറ്റു മത്സരങ്ങളിൽ ആഴ്‌സണല്‍ - പിഎസ്‌വി ഐന്തോവനെയും, ആസ്റ്റന്‍ വില്ല ബെൽജിയൻ ക്ലബ്ബായ ക്ലബ് ബ്രുഗിനെയും ബൊറൂസ്യ ഡോര്‍ട്ട്മുണ്ട് ഫ്രഞ്ച് ക്ലബ് ലിലെയെയും നേരിടും. ഡോര്‍ട്ട്മുണ്ടിന്റെ മത്സരം രാത്രി 11.15ന് ആരംഭിക്കും, മറ്റു മത്സരങ്ങൾ നാളെ പുലർച്ചെ 1.30 നാണ്.
പിഎസ് വിയുടെ മൈതാനത്ത് ആദ്യപാദത്തില്‍ ഒന്നിനെതിരെ ഏഴ് ഗോളിനായിരുന്നു ആഴ്സണലിന്റെ വിജയം. ക്യാപ്റ്റൻ മാർട്ടിൻ ഒഡേഗാർഡ് ആഴ്സണലിനായി ഇരട്ട ഗോൾ നേടിയപ്പോൾ ജൂറിയൻ ടിംബർ, മൈക്കൽ മെറിനോ, റിക്കാർഡോ കാലഫിയോറി, ലിയാൻഡ്രോ ട്രൊസാർഡ്, ഈഥൻ ന്വനേരി എന്നിവർ ഓരോ ഗോൾ വീതം നേടി.
ആദ്യ പാദത്തിൽ ഡോർട്മുണ്ട് ഫ്രഞ്ച് ക്ലബ് ലിലെക്കെതിരെ സ്വന്തം കാണികൾക്ക് മുന്നിൽ 1-1 ന്റെ സമനില വഴങ്ങിയിരുന്നു. ആദ്യ പാദത്തിൽ ബെൽജിയൻ ക്ലബ്ബായ ക്ലബ്ബ് ബ്രൂഗിനെ അവരുടെ തട്ടകത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലായിരിക്കും ആസ്റ്റൺ വില്ല ഇന്ന് രണ്ടാം പാദ മത്സരത്തിനിറങ്ങുക. ആദ്യ പാദത്തിൽ ലിയോൺ ബെയ്ലി, മാർക്കോ അസെൻസിയെ എന്നിവരുടെ ഗോളുകളും ക്ലബ് ബ്രൂഗ് താരം ബ്രാൻഡൻ മെച്ചെലെയുടെ സെൽഫ് ഗോളുമടക്കം ആസ്റ്റൺവില്ല മൂന്ന് ഗോൾ നേടിയപ്പോൾ ബെൽജിയൻ താരം മാക്സിം ഡി കൂപ്പറായിരുന്നു ക്ലബ്ബ് ബ്രൂഗിന്റെ ആശ്വാസ ഗോൾ നേടിയത്.
Get ready for an exciting day of Champions League football! The Madrid derby takes center stage, while Arsenal and Dortmund also face off in crucial matches. Catch all the action today!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പാകിസ്ഥാനിൽ സൈനിക ക്യാംപിന് നേരെ ചാവേറാക്രമണം; ഒമ്പതോളം ഭീകരരെ വധിച്ചു
International
• 16 hours ago
കോഴിക്കോട് സ്‌കൂൾ വാനിടിച്ച് എട്ട് വയസുകാരിക്ക് ദാരുണാന്ത്യം
Kerala
• 17 hours ago
ചെറിയ പെരുന്നാൾ അവധി: യുഎഇ നിവാസികൾക്ക് വിസ ഇല്ലാതെ യാത്ര ചെയ്യാനാവുന്ന അഞ്ച് മികച്ച രാജ്യങ്ങൾ
uae
• 17 hours ago
ആ ഇന്ത്യൻ ഇതിഹാസത്തിന്റെ ടീമിൽ കളിക്കാൻ താത്പര്യമുണ്ടോയെന്ന് എന്നോട് ചോദിച്ചു: സഞ്ജു
Cricket
• 17 hours ago
മെസിയും റൊണാൾഡീഞ്ഞോയുമല്ല, അവനാണ് കളിക്കളത്തിൽ എന്റെ നീക്കങ്ങൾ കൃത്യമായി മനസിലാക്കിയത്: മുൻ അർജന്റൈൻ താരം
Football
• 18 hours ago
ട്രെയിനുകളില്‍ സ്ലീപ്പര്‍, എ.സി ക്ലാസുകളില്‍ സ്ത്രീകള്‍ക്ക് റിസര്‍വേഷന്‍
National
• 18 hours ago
ആറ്റുകാൽ പൊങ്കാലക്ക് പിന്നാലെ മാല നഷ്ടപ്പെട്ടെന്ന് വ്യാപക പരാതികൾ; 2 പേർ പിടിയിൽ
Kerala
• 18 hours ago
മലയാളി കരുത്തിൽ ലോകകപ്പിനൊരുങ്ങി ഇംഗ്ലണ്ട്; ടീമിൽ ക്യാപ്റ്റനടക്കം നാല് മലയാളി താരങ്ങൾ
Others
• 18 hours ago
രാജസ്ഥാനില്‍ ഹോളി ആഘോഷിക്കാന്‍ വിസമ്മതിച്ച് ലൈബ്രറിയില്‍ ഇരുന്ന 25 കാരനെ കഴുത്ത് ഞെരിച്ച് കൊന്നു
National
• 18 hours ago
ഷാഹി മസ്ജിദിലേക്കുള്ള വഴി അടച്ച നിലയില്‍
National
• 18 hours ago
കൗമാരക്കാരുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് പൂട്ടിടാൻ ഒരുങ്ങി ജിസിസി രാജ്യങ്ങൾ
uae
• 20 hours ago
വർക്കലയിൽ ഗൃഹനാഥനെ വെട്ടി കൊലപ്പെടുത്തി; ആക്രമണം നടത്തിയത് സഹോദരി ഭർത്താവും സുഹൃത്തുക്കളും
Kerala
• 20 hours ago
ലഹരിക്കടത്തിനായി ബൈക്ക് മോഷണം; വടകരയില്‍ അഞ്ച് വിദ്യാര്‍ഥികള്‍ പിടിയിൽ
Kerala
• 20 hours ago
മതവിശ്വാസവും, വിദ്യാഭ്യാസം പോലെ പ്രധാനപ്പെട്ടത്; റമദാനിന്റെ അവസാന പത്ത് ദിനം ബഹ്റൈനിൽ സ്കൂളുകൾക്ക് അവധി
bahrain
• 21 hours ago
അനധികൃത ഫ്ലക്സ് ബോര്‍ഡ്; നിയമം ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണം, അന്തിമ ഉത്തരവിറക്കി ഹൈക്കോടതി
Kerala
• a day ago
ബജറ്റില്‍ നിന്ന് രൂപയുടെ ചിഹ്നം ഒഴിവാക്കി തമിഴ്നാട്; പകരം തമിഴ് അക്ഷരം
Kerala
• a day ago
മുണ്ടക്കൈ പുനരധിവാസം; ഹാരിസണ്‍ എസ്റ്റേറ്റ് തല്ക്കാലം ഏറ്റെടുക്കില്ലെന്ന് സര്‍ക്കാര്‍
Kerala
• a day ago
'പാമ്പുകള്‍ക്ക് മാളമുണ്ട്....';അവധി കിട്ടാത്തതിന്റെ വിഷമം തീര്‍ത്തത് വാട്സ്ആപ്പ് ഗ്രൂപ്പില്‍ ഗാനം പോസ്റ്റ് ചെയ്ത്; പിന്നാലെ എസ്ഐയ്ക്ക് സ്ഥലംമാറ്റം
Kerala
• a day ago
അവന് വലിയ ആത്മവിശ്വാസമുണ്ട്, വൈകാതെ അവൻ ഇന്ത്യക്കായി കളിക്കും: സഞ്ജു സാംസൺ
Cricket
• 21 hours ago
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: ചോദ്യം ചെയ്യലിന് എത്തണം,കെ.രാധാകൃഷ്ണന് എംപിക്ക് സമന്‍സ് അയച്ച് ഇഡി
Kerala
• 21 hours ago
ആ മൂന്ന് കാരണങ്ങൾ കൊണ്ടാണ് റൊണാൾഡോയെ ഇപ്പോഴും നാഷണൽ ടീമിലെടുക്കുന്നത്: പോർച്ചുഗൽ കോച്ച്
Football
• a day ago