HOME
DETAILS

അവന് വലിയ ആത്മവിശ്വാസമുണ്ട്, വൈകാതെ അവൻ ഇന്ത്യക്കായി കളിക്കും: സഞ്ജു സാംസൺ

  
March 13 2025 | 13:03 PM

Sanju Samson Talks About Vaibhav Suryavanshi

ജയ്പൂർ: 2025 ഐപിഎൽ ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. മാർച്ച് 21ന് ആരംഭിക്കുന്ന ടൂർണമെന്റിന്റെ ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ടൂർണമെന്റിൽ മലയാളി സൂപ്പർതാരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിന്റെ ആദ്യ മത്സരം മാർച്ച് 23നാണ് നടക്കുക. കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളായ സൺറൈസേഴ്‌സ് ഹൈദെരാബാദാണ് രാജസ്ഥാന്റെ എതിരാളികൾ. 

ഇപ്പോൾ ഐപിഎല്ലിന് മുന്നോടിയായി രാജസ്ഥാൻ റോയൽസിന്റെ യുവതാരം വൈഭവ് സൂര്യവംശിയെ പ്രശംസിച്ചുകൊണ്ട് സംസാരിക്കുകയാണ് രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ. വൈഭവ് സൂര്യവംശിയെ വളരെ വ്യത്യസ്തമായ രീതിയിൽ പിന്തുണക്കുമെന്നാണ് സഞ്ജു പറഞ്ഞത്. ജിയോ ഹോട്സ്റ്റാറിലൂടെ സംസാരിക്കുകയായിരുന്നു സഞ്ജു. 

"വൈഭവിനെ വളരെ ആത്മവിശ്വാസത്തോടെയാണ് കാണാൻ സാധിക്കുന്നത്. യുവതാരങ്ങൾക്ക് ഉപദേശം നൽകാൻ എനിക്കിഷ്ടമല്ല. യുവതാരങ്ങളെ സമീപിക്കുമ്പോൾ ഞാൻ കാണിക്കുന്ന രീതി വ്യത്യസ്തമാണ്. അവന്റെ ഇഷ്ടങ്ങൾ എന്തെല്ലാമെന്ന് നിരീക്ഷിക്കാനും അവൻ എങ്ങനെയാണ് ക്രിക്കറ്റ് കളിക്കാൻ ആഗ്രഹിക്കുന്നതെന്ന് ചോദിക്കാനുമാണ് ഞാൻ ആഗ്രഹിക്കുന്നത്. എന്നിൽ നിന്നും എന്ത് പിന്തുണയാണ് വേണ്ടതെന്ന് ഞാൻ അവനോട് ചോദിക്കും. അക്കാദമിയിൽ അവൻ ഗ്രൗണ്ടിന് പുറത്ത് വലിയ സിക്സറുകൾ അടിച്ചു. ഇപ്പോൾ അവന്റെ ശക്തി എന്താണെന്ന് മനസിലാക്കുകയും അവനെ പിന്തുണക്കുകയുമാണ് വേണ്ടത്. അവൻ ഇന്ത്യൻ ക്രിക്കറ്റിലെ സാഹചര്യങ്ങൾ നന്നായി മനസിലാക്കുന്നു. കുറച്ച് വർഷങ്ങൾക്കുള്ളിൽ അവൻ ഇന്ത്യൻ ടീമിന് വേണ്ടിയും കളിക്കാൻ സാധ്യതയുണ്ട്" സഞ്ജു സാംസൺ പറഞ്ഞു. 

2025 ഇന്ത്യൻ പ്രീമിയർ ലീഗ് താരലേലത്തിൽ രാജസ്ഥാൻ റോയൽസ് ആയിരുന്നു വൈഭവിനെ സ്വന്തമാക്കിയിരുന്നത്. ലേലത്തിൽ 1.10 കോടി രൂപക്കായിരുന്നു ഈ 13കാരനെ രാജസ്ഥാൻ തങ്ങളുടെ തട്ടകത്തിലെത്തിച്ചത്. ഇതോടെ ഐപിഎൽ ലേലത്തിൽ ടീമിൽ ഇടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായും വൈഭവ് മാറിയിരുന്നു. 

ലിസ്റ്റ് എ ക്രിക്കറ്റിന്റെ ചരിത്രത്താളുകളിലും വൈഭവ് ഈ വർഷം ഇടം നേടിയിരുന്നു. വിജയ് ഹസാരെ ട്രോഫിയിൽ മധ്യപ്രദേശിനെതിരെ ബീഹാറിന് വേണ്ടി കളത്തിൽ ഇറങ്ങിയാണ് വൈഭവ് ഈ നേട്ടം കൈവരിച്ചത്. ലിസ്റ്റ് എ ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായാണ് വൈഭവ് സൂര്യവംശി മാറിയത്. 13 വയസ്സും 269 ദിവസവും മാത്രമാണ് വൈഭവിന്റെ പ്രായം. ഇതിനു മുമ്പ് ഈ നേട്ടം അലി അക്ബറിൻ്റെ പേരിലായിരുന്നു ഉണ്ടായിരുന്നത്.1999-2000 സീസണിൽ 14 വയസ്സും 51 ദിവസവും പ്രായമുള്ളപ്പോൾ ആയിരുന്നു അലി അക്ബർ ലിസ്റ്റ് എ ക്രിക്കറ്റിൽ തന്റെ അരങ്ങേറ്റം കുറിച്ചത്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭാഷാ വിവാദം കത്തുന്നു; ഹിന്ദി അടിച്ചേല്‍പ്പിക്കലിനെതിരേ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍, സ്റ്റാലിന് പിന്തുണയുമായി കര്‍ണാടകയും തെലങ്കാനയും

National
  •  12 hours ago
No Image

നിലപാടെടുത്ത് പുടിൻ; യുക്രൈനിൽ 30 ദിവസത്തെ താൽക്കാലിക വെടിനിർത്തലിന് റഷ്യ തയ്യാർ; ; അമേരിക്കൻ സംഘത്തെ അറിയിച്ചു

International
  •  12 hours ago
No Image

പാകിസ്ഥാനിൽ സൈനിക ക്യാംപിന് നേരെ ചാവേറാക്രമണം; ഒമ്പതോളം ഭീകരരെ വധിച്ചു

International
  •  13 hours ago
No Image

കോഴിക്കോട് സ്‌കൂൾ വാനിടിച്ച് എട്ട് വയസുകാരിക്ക് ദാരുണാന്ത്യം

Kerala
  •  14 hours ago
No Image

ചെറിയ പെരുന്നാൾ അവധി: യുഎഇ നിവാസികൾക്ക് വിസ ഇല്ലാതെ യാത്ര ചെയ്യാനാവുന്ന അഞ്ച് മികച്ച രാജ്യങ്ങൾ

uae
  •  14 hours ago
No Image

ആ ഇന്ത്യൻ ഇതിഹാസത്തിന്റെ ടീമിൽ കളിക്കാൻ താത്പര്യമുണ്ടോയെന്ന് എന്നോട് ചോദിച്ചു: സഞ്ജു

Cricket
  •  14 hours ago
No Image

മെസിയും റൊണാൾഡീഞ്ഞോയുമല്ല, അവനാണ് കളിക്കളത്തിൽ എന്റെ നീക്കങ്ങൾ കൃത്യമായി മനസിലാക്കിയത്‌: മുൻ അർജന്റൈൻ താരം

Football
  •  15 hours ago
No Image

ട്രെയിനുകളില്‍ സ്ലീപ്പര്‍, എ.സി ക്ലാസുകളില്‍ സ്ത്രീകള്‍ക്ക് റിസര്‍വേഷന്‍

National
  •  15 hours ago
No Image

ആറ്റുകാൽ പൊങ്കാലക്ക് പിന്നാലെ മാല നഷ്ടപ്പെട്ടെന്ന് വ്യാപക പരാതികൾ; 2 പേർ പിടിയിൽ

Kerala
  •  15 hours ago
No Image

മലയാളി കരുത്തിൽ ലോകകപ്പിനൊരുങ്ങി ഇംഗ്ലണ്ട്; ടീമിൽ ക്യാപ്റ്റനടക്കം നാല് മലയാളി താരങ്ങൾ

Others
  •  15 hours ago