HOME
DETAILS

അവസാന മത്സരത്തിൽ സമനില കുരുക്ക്; കേരള ബ്ലാസ്റ്റേഴ്സ് സീസൺ എട്ടാം സ്ഥാനത്ത് അവസാനിപ്പിച്ചു

  
March 12 2025 | 17:03 PM

Kerala Blasters end the season in eighth place

ഹൈദരാബാദ്: ഇന്ത്യൻ സൂപ്പർ ലീഗ് 2024-25 സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് 28 പോയിന്റുമായി എട്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. അവസാന മത്സരത്തിൽ ഹൈദരാബാദിനെതിരെ 1-1 സമനില വഴങ്ങിയാണ് ബ്ലാസ്റ്റേഴ്സ് സീസണിലെ തന്റെ യാത്ര അവസാനിപ്പിച്ചത്. ജിഎംസി ബാലയോഗി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏഴാം മിനിറ്റിൽ ദുസാൻ ലഗാത്തോർ ബ്ലാസ്റ്റേഴ്സിനായി ലീഡ് നേടുമ്പോൾ, 45ാം മിനിറ്റിൽ കണ്ണൂർ സ്വദേശി സൗരവ് മനോഹരമായ ബൈസിക്കിൾ കിക്കിലൂടെ ഹൈദരാബാദിനെ ഒപ്പമെത്തിച്ചു.

24 മത്സരങ്ങളിൽ 8 ജയം, 4 സമനില, 11 തോൽവിയെന്ന ഫലങ്ങളാണ് ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. 33 ഗോളുകൾ നേടിയ ടീമിന് 37 ഗോളുകൾ വഴങ്ങേണ്ടിവന്നു. 24 മത്സരങ്ങളിൽ 18 പോയിന്റ് നേടിയ ഹൈദരാബാദ് 12-ാം സ്ഥാനത്താണ് സീസൺ അവസാനിപ്പിച്ചത്. നേരത്തെ തന്നെ പ്ലേഓഫ് സാധ്യതകൾ നഷ്ടമായതിനാൽ, ബ്ലാസ്റ്റേഴ്സ് ഇനി സൂപ്പർ കപ്പിനുള്ള ഒരുക്കങ്ങളിലേക്ക് കടക്കും.

ലഗാത്തോറിന്റെ ഗോൾ: 7-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് കോർണർ കിക്ക് നേടിയപ്പോൾ, മുഹമ്മദ് ഐമെൻ നൽകിയ ക്രോസിൽ നിന്ന് ദുസാൻ ലഗാത്തോർ ഹെഡറിലൂടെ ഗോൾ നേടി. ഹൈദരാബാദ് ഗോളി അർഷ്ദീപ് സിംഗ് തടയാൻ ശ്രമിച്ചെങ്കിലും പന്ത് വലയിലെത്തി.സൗരവിന്റെ അതിമനോഹരമായ ബൈസിക്കിൾ കിക്ക്: 45-ാം മിനിറ്റിൽ ഐബൻ ഡോഹ്ലിങിന്റെ തലയിലിട്ട് ഉയർന്ന പന്ത് കൈവശം വച്ച സൗരവ്, സൂപ്പർ ബൈസിക്കിൾ കിക്കിലൂടെ ഹൈദരാബാദിനായി സമനില ഗോൾ നേടി. ഹൈദരാബാദിന് നഷ്ടമായ പെനാൽട്ടി: 50-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് ഡിഫൻഡർ ലഗാത്തോർ ബോക്‌സിൽ അഭിജിത്തിനെ വീഴ്ത്തിയപ്പോൾ ഹൈദരാബാദിന് പെനാൽറ്റി ലഭിച്ചു. എന്നാൽ, ആൽബ എടുത്ത ഷോട്ട് ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ നോറ ഫെർണാണ്ടസ് അതികഠിന പരിശ്രമത്തോടെ തടഞ്ഞു.ലൂണയ്ക്ക് നഷ്ടമായ അവസരം: 68-ാം മിനിറ്റിൽ ബോക്‌സിനുള്ളിലേക്ക് കോറോ സിംഗ് നൽകിയ ക്രോസിൽ നിന്ന് അഡ്രിയാൻ ലൂണ ഗോളിനടുത്ത് നിന്ന് ഷോട്ട് എടുത്തെങ്കിലും പന്ത് പോസ്റ്റിന് പുറത്തേക്ക് പോയി. നേരിയ അന്തരത്തിൽ ബ്ലാസ്റ്റേഴ്സ് ജയം കൈവിട്ടു പോകുകയായിരുന്നു: 74-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് ഫ്രീ കിക്ക് നേടുകയും ലഗാത്തോറിന്റെ ഹെഡർ ലക്ഷ്യം കാണാതെ കടന്ന് പോയി . അവസാന നിമിഷങ്ങളിൽ അർഷ്ദീപ് സിംഗും ഹൈദരാബാദിന്റെ പ്രതിരോധ നിരയും ബ്ലാസ്റ്റേഴ്സിന്റെ എല്ലാ ശ്രമങ്ങളും തടയുകയായിരുന്നു, ഒടുവിൽ ബ്ലാസ്റ്റേഴ്സിന്റേ വിജയ മോഹങ്ങളെ ഹൈദരാബാദ് സമനിലയിൽ തളയ്ക്കുകായിരുന്നു.

കേരള ബ്ലാസ്റ്റേഴ്സ് അവസാന മത്സരത്തിൽ ഒരു മാറ്റം മാത്രമാണ് വരുത്തിയത് – ഇഷാൻ പണ്ഡിതിന് പകരം ഡാനിഷ് ഫാറൂഖ് ടീമിൽ എത്തി. വരാനിരിക്കുന്ന സൂപ്പർ കപ്പിനായുള്ള ഒരുക്കങ്ങളിലേക്ക് ബ്ലാസ്റ്റേഴ്സ് ശ്രദ്ധ തിരിക്കുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാകിസ്ഥാനിൽ സൈനിക ക്യാംപിന് നേരെ ചാവേറാക്രമണം; ഒമ്പതോളം ഭീകരരെ വധിച്ചു

International
  •  17 hours ago
No Image

കോഴിക്കോട് സ്‌കൂൾ വാനിടിച്ച് എട്ട് വയസുകാരിക്ക് ദാരുണാന്ത്യം

Kerala
  •  18 hours ago
No Image

ചെറിയ പെരുന്നാൾ അവധി: യുഎഇ നിവാസികൾക്ക് വിസ ഇല്ലാതെ യാത്ര ചെയ്യാനാവുന്ന അഞ്ച് മികച്ച രാജ്യങ്ങൾ

uae
  •  18 hours ago
No Image

ആ ഇന്ത്യൻ ഇതിഹാസത്തിന്റെ ടീമിൽ കളിക്കാൻ താത്പര്യമുണ്ടോയെന്ന് എന്നോട് ചോദിച്ചു: സഞ്ജു

Cricket
  •  18 hours ago
No Image

മെസിയും റൊണാൾഡീഞ്ഞോയുമല്ല, അവനാണ് കളിക്കളത്തിൽ എന്റെ നീക്കങ്ങൾ കൃത്യമായി മനസിലാക്കിയത്‌: മുൻ അർജന്റൈൻ താരം

Football
  •  18 hours ago
No Image

ട്രെയിനുകളില്‍ സ്ലീപ്പര്‍, എ.സി ക്ലാസുകളില്‍ സ്ത്രീകള്‍ക്ക് റിസര്‍വേഷന്‍

National
  •  19 hours ago
No Image

ആറ്റുകാൽ പൊങ്കാലക്ക് പിന്നാലെ മാല നഷ്ടപ്പെട്ടെന്ന് വ്യാപക പരാതികൾ; 2 പേർ പിടിയിൽ

Kerala
  •  19 hours ago
No Image

മലയാളി കരുത്തിൽ ലോകകപ്പിനൊരുങ്ങി ഇംഗ്ലണ്ട്; ടീമിൽ ക്യാപ്റ്റനടക്കം നാല് മലയാളി താരങ്ങൾ

Others
  •  19 hours ago
No Image

രാജസ്ഥാനില്‍ ഹോളി ആഘോഷിക്കാന്‍ വിസമ്മതിച്ച് ലൈബ്രറിയില്‍ ഇരുന്ന 25 കാരനെ കഴുത്ത് ഞെരിച്ച് കൊന്നു

National
  •  19 hours ago
No Image

ഷാഹി മസ്ജിദിലേക്കുള്ള വഴി അടച്ച നിലയില്‍

National
  •  19 hours ago