HOME
DETAILS

ലാഭം 106 ബില്ല്യണ്‍ ഡോളര്‍, ഉല്‍പ്പാദനക്കുറവും വിലക്കുറവും തിരിച്ചടിയായി; അരാംകോയുടെ ലാഭത്തില്‍ 12 ശതമാനം ഇടിവ്

  
Web Desk
March 04 2025 | 08:03 AM

Saudi Aramcos profit drops by 12

റിയാദ്: വിലക്കുറവും ഉല്‍പാദനം വെട്ടിക്കുറച്ചതും മൂലം ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതിക്കാരായ സഊദി അരാംകോയുടെ അറ്റാദായം 2024 ല്‍ 12.39 ശതമാനം ഇടിഞ്ഞ് 106.25 ബില്യണ്‍ ഡോളറിലെത്തി. അസംസ്‌കൃത എണ്ണയുടെ വിലയും വില്‍പ്പനയുടെ അളവു കുറഞ്ഞതും സംസ്‌കരിച്ച, രാസവസ്തുക്കളുടെ വില കുറഞ്ഞതുമാണ് വരുമാനത്തിലെ ഇടിവിന് കാരണമെന്ന് അരാംകോ പ്രസ്താവനയില്‍ പറഞ്ഞു. ലാഭത്തിലെ കുറവ് കണക്കില്‍ എടുക്കുമ്പോള്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 12% കുറവാണ് ലാഭത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

റിപ്പോര്‍ട്ടു പുറത്തുവന്നതിനു തൊട്ടുപിന്നാലെ അരാംകോയുടെ ഓഹരി വില, ഒരു ഓഹരിക്ക് ഏകദേശം 7.33 ഡോളറായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 8.71 ഡോളറില്‍ നിന്നാണ് ഈ കൂപ്പുകുത്തല്‍ ഉണ്ടായിരിക്കുന്നത്.

അരാംകോയുടെ വിപണി മൂല്യം ഏകദേശം 1.74 ട്രില്യണ്‍ ഡോളറാണ്. ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള ആപ്പിള്‍, മൈക്രോസോഫ്റ്റ്, എന്‍വിഡിയ, ആമസോണ്‍, ആല്‍ഫബെറ്റ് എന്നിവയ്ക്ക് പിന്നില്‍ ലോകത്തിലെ ആറാമത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയാണ് അരാംകോ.ട്രംപിന്റെ രണ്ടാം വരവില്‍ ഉഴലുന്ന ഈ വര്‍ഷം വെറും 85.4 ബില്യണ്‍ ഡോളറിന്റെ ലാഭവിഹിതമാണ് കമ്പനി പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളെ അപേക്ഷിച്ച ഇത് വളരെ കുറവാണ്.

ALSO READ: ഇനി പഴയതുപോലെ വിദ്യാര്‍ത്ഥികളുടെ അഡ്മിഷന്‍ അപേക്ഷ നിരസിക്കാനാകില്ല; അബൂദബിയിലെ സ്‌കൂളുകള്‍ക്ക് പൂട്ടിട്ട് വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ നയം

എണ്ണ കമ്പനികളുടെയും മറ്റ് ഊര്‍ജ്ജ ഉല്‍പ്പാദക രാജ്യങ്ങളുടെയും സഖ്യമായ OPEC+ തിങ്കളാഴ്ച ഓണ്‍ലൈനായി യോഗം ചേര്‍ന്ന് ഏപ്രില്‍ മുതല്‍ എണ്ണ ഉല്‍പാദനത്തില്‍ വര്‍ധനവ് വരുത്താന്‍ തീരുമാനിച്ചതോടെയാണ് അരാംകോ റിപ്പോര്‍ട്ട് പുറത്തുവന്നത്. 2022 ന് ശേഷം ഗ്രൂപ്പ് നടത്തുന്ന ആദ്യത്തെ എണ്ണ ഉല്‍പാദന വര്‍ധനവാകും ഇത്തവണ ഉണ്ടാകാന്‍ പോകുന്നത്. ഇതിനാല്‍ എണ്ണവില വലിയ രീതിയില്‍ കുറയ്ക്കാന്‍ സാധ്യതയുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിമര്‍ശനത്തെ തുടര്‍ന്നാണ് OPEC+ നടപടി.

മരുഭൂമിയുടെ ഉപരിതലത്തോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന സഊദി അറേബ്യയുടെ വിശാലമായ എണ്ണ സ്രോതസ്സുകള്‍ ക്രൂഡ് ഓയില്‍ ഉല്‍പ്പാദിപ്പിക്കാന്‍ ലോകത്തിലെ ഏറ്റവും ചെലവുകുറഞ്ഞ സ്ഥലങ്ങളിലൊന്നാണ്. ഒരു ബാരല്‍ എണ്ണയുടെ വിലയിലെ ഓരോ 10 ഡോളര്‍ വര്‍ധനവിനും സഊദി അറേബ്യ പ്രതിവര്‍ഷം 40 ബില്യണ്‍ ഡോളര്‍ അധികമായി സമ്പാദിക്കുമെന്ന് ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ ഫിനാന്‍സ് വ്യക്തമാക്കി.

കമ്പനിയുടെ ഭൂരിഭാഗം ഓഹരികളും സഊദി സര്‍ക്കാരിന്റെ ഉടമസ്ഥതയിലാണ്. 2019 അവസാനത്തോടെ സഊദി അരാംകോ അതിന്റെ മൂല്യത്തിന്റെ ഒരു ഭാഗം ലിസ്റ്റ് ചെയ്യുകയും കൂടുതല്‍ ഓഹരികള്‍ പൊതുജനങ്ങള്‍ക്ക് വില്‍ക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു.

Saudi Aramco's profit drops by 12%

ALSO READ: GCC കറന്‍സികളും ഇന്ത്യന്‍ രൂപയും തമ്മിലെ ഇന്നത്തെ വ്യത്യാസം | SAR, UAED, QR, KD, BD, OR, vs Indian Rupee

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസയിൽ വൈദ്യുതി വിഛേദിച്ചു; ഉത്തരവിൽ ഒപ്പുവെച്ചതായി ഇസ്രാഈൽ വൈദ്യുതി മന്ത്രി

International
  •  4 days ago
No Image

മൂന്നാം കുഞ്ഞിന് 50,000 രൂപ; വനിതാ ദിന വാഗ്ദാനവുമായി തെലുങ്കു ദേശം പാര്‍ട്ടി എംപി

National
  •  4 days ago
No Image

കറന്റ് അഫയേഴ്സ്-09-03-2025

PSC/UPSC
  •  4 days ago
No Image

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 16കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

Kerala
  •  4 days ago
No Image

അന്ന് ദ്രാവിഡിനൊപ്പം മികച്ച നിമിഷങ്ങൾ ആസ്വദിച്ചു, ഇന്ന് അദ്ദേഹത്തിനൊപ്പവും: രോഹിത് 

Cricket
  •  4 days ago
No Image

വൈറലാകാൻ ശ്രമം ദുരന്തമായി; ഗ്യാസ് പൊട്ടിത്തെറിയിൽ കത്തിനശിച്ചത് 8 ഫ്ലാറ്റുകൾ, രണ്ടുപേർക്ക് ഗുരുതര പൊള്ളലേറ്റു

National
  •  4 days ago
No Image

കിരീടം നേടി ഓസ്‌ട്രേലിയയെ മറികടന്നു; ചാംപ്യൻസ്‌ ട്രോഫി ചരിത്രത്തിൽ ഒന്നാമതായി ഇന്ത്യ

Cricket
  •  4 days ago
No Image

ചാംപ്യൻസ് ട്രോഫിയും ഇന്ത്യക്ക്; ന്യൂസിലാൻഡിനെ തകർത്ത് മൂന്നാം കിരീടം

Cricket
  •  4 days ago
No Image

വണ്ണം കൂടുമെന്ന ഭയം; ഭക്ഷണം ഒഴിവാക്കി വ്യായാമം, കണ്ണൂരിൽ 18 കാരിക്ക് ദാരുണാന്ത്യം

Kerala
  •  4 days ago
No Image

ഓപ്പറേഷൻ ഡി ഹണ്ടിൽ രണ്ടാഴ്ചയ്ക്കിടെ 4,228 പേർ പിടിയിൽ; 4,081 കേസുകൾ രജിസ്റ്റർ ചെയ്ത് പൊലീസ്

Kerala
  •  4 days ago