
എം.എ മുഹമ്മദ് ജമാൽ വിദ്യാഭ്യാസത്തിലൂടെ സമൂഹത്തെ നവീകരിക്കാൻ പുരുഷായുസ്സ് ചെലവഴിച്ച വ്യക്തിത്വം: ഇ.ടി ബഷീർ എം.പി

ദുബൈ: വിദ്യാഭ്യാസത്തിലൂടെ സമൂഹത്തെ നവീകരിക്കാനും സാമൂഹിക അവഹേളനം ഇല്ലാതാക്കാനുമായി തന്റെ പുരുഷായുസ്സ് മുഴുവൻ ചെലവഴിച്ച സമുന്നത വ്യക്തിത്വമായിരുന്നു വയനാട് മുസ്ലിം ഓർഫനേജ് (ഡബ്ല്യൂ.എം.ഒ) മുഖ്യ സാരഥിയായിരുന്ന എം.എ മുഹമ്മദ് ജമാൽ സാഹിബിന്റേതെന്ന് ഇ.ടി മുഹമ്മദ് ബഷീർ എം.പി അഭിപ്രായപ്പെട്ടു. ഡബ്ല്യൂ.എം.ഒ ദുബൈ ചാപ്റ്റർ അൽ ബറാഹ വിമൻസ് അസോസിയേഷൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച 'സ്മരണീയം 2025' പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡബ്ല്യൂ.എം.ഒ ദുബൈ ചാപ്റ്റർ ജന.സെക്രട്ടറി മജീദ് മണിയോടന്റെ സ്വാഗത ഭാഷണത്തോടെ ആരംഭിച്ച പരിപാടിയിൽ പ്രസിഡന്റ് കെ.പി മുഹമ്മദ് അധ്യക്ഷത വഹിച്ചു.
വയനാടിന്റെ മത-സാമൂഹിക-സാംസ്‌കാരിക-വൈജ്ഞാനിക മേഖലകളിൽ ഇടപെട്ട് അതിനെ നന്മയുടെ വഴിയിൽ ഗതി മാറ്റി ഒഴുക്കി ജമാൽ സാഹിബ്. ഇരുളടഞ്ഞ സമുദായത്തെ ഉയർത്തിക്കൊണ്ടു വരാൻ അവരുടെ
ഓരോ വിജയഗാഥയ്ക്കും വിദ്യാഭ്യാസം ഒരു പീഠമാണെന്ന് ജമാൽ സാഹിബ് വിശ്വസിച്ചു. അതിനായി തന്റെ നിരന്തര ചിന്തയും അധ്വാനവും അരികുവത്കരിക്കപ്പെട്ട ജനതയ്ക്കു വേണ്ടി മാറ്റിവച്ചു. യതീംഖാനയിലെ കുട്ടികൾക്ക് ഒരേസമയം ഉന്നത ഗുണനിലവാരമുള്ള വിദ്യാഭ്യാസവും ഭക്ഷണവും പാർപ്പിടവും നൽകുന്നതിൽ
അദ്ദേഹത്തിന് ശക്തമായ നിഷ്കർഷയുണ്ടായിരുന്നു. വിദ്യാഭ്യാസ രംഗത്തെ എല്ലാവിധ നവീകരണങ്ങളെയും ഉൾക്കൊള്ളുകയും കാലോചിതവും സമയോചിതവുമായ വിദ്യാഭ്യാസത്തെ യതീംഖാനക്ക് കീഴിൽ ആവിഷ്കരിച്ചു നടപ്പിലാക്കാനും അത് വഴി വയനാട് ജില്ലയുടെ മുഖച്ഛായ മാറ്റാനും സാധിച്ച അപൂർവ വ്യക്തിത്വമായിരുന്നു ജമാൽ സാഹിബ്.
ഡബ്ള്യു.എം.ഒ എന്ന പ്രസ്ഥാനം നാടിന്റെ അതിരുകൾക്കപ്പുറത്ത് അറിയപ്പെട്ട ഒരു വൈജ്ഞാനിക-സാംസ്‌കാരിക കേന്ദ്രമാക്കി മാറ്റാനും അദ്ദേഹത്തിന്റെ തിളക്കമാർന്ന വ്യക്തിത്വം സഹായിച്ചു. സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്ന സകല മനുഷ്യർക്കും വയനാടിന്റെ ഹൃദയത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച ജമാൽ സാഹിബ് മാതൃകയാണെന്നും ഇ.ടി വ്യക്തമാക്കി.
യതീംഖാനയെ കേവല പരികല്പനയിൽ നിന്നും സാമൂഹിക പരിവർത്തനത്തിന്റെ പരിഗണനകളിലേക്ക് ഉയർത്തിയ മഹാ പുരുഷനായിരുന്നു ജമാൽ സാഹിബെന്നും, വയനാടിന്റെ മത-സാമൂഹിക-വൈജ്ഞാനിക-സാംസ്‌കാരിക രംഗങ്ങളിൽ യതീംഖാനയെ മുൻനിർത്തി ജമാൽ സാഹിബ് നിർവഹിച്ച ത്യാഗ സന്നദ്ധതകളാണ് ചരിത്രപരമായി പിന്നാക്കം പോയ വയനാടിനെ ഇത്രയെങ്കിലും പുരോഗതിയിലെത്തിച്ചതെന്നും മുഖ്യാതിഥിയായി സംബന്ധിച്ച സ്വാമി ആത്മദാസ് യമി അനുസ്മരണ പ്രസംഗത്തിൽ പറഞ്ഞു.
അനാഥകൾക്കും അഗതികൾക്കും വേണ്ടി ജീവിതം സംപൂർണമായി സമർപ്പിക്കുകയായിരുന്നു ജമാൽ സാഹിബ്. വയനാട് യതീംഖാനയുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താനും യതീംഖാനയിൽ ഊന്നി നിന്നുകൊണ്ട് വയനാടിന്റെ സാംസ്‌കാരികവും വിദ്യാഭ്യാസ പുരോഗതിയും ലക്ഷ്യം വെച്ച് കാലത്തിനുമുമ്പേ സഞ്ചരിച്ച നേതാവായിരുന്നു ജമാൽ സാഹിബെന്ന് മുനീർ ഹുദവി വിലയിൽ പറഞ്ഞു.
ഡബ്ല്യൂ.എം.ഒ ഇമാം ഗസ്സാലി ആർട്സ് ആൻഡ് സയൻസ് കോളജ് കൺവീനർ ഡോ. കെ.ടി അഷ്‌റഫ് കോളജ് പദ്ധതികൾ അവതരിപ്പിച്ചു. ഡബ്ല്യൂ.എം.ഒ ദുബൈ ചാപ്റ്ററിന്റെ പ്രഥമ വിദ്യാഭ്യാസ അവാർഡ് പി.എ സൽമാൻ ഇബ്രാഹീമിന് നൽകുമെന്ന് ജൂറി അംഗം കൂടിയായ ഇ.ടി മുഹമ്മദ് ബഷീർ പ്രഖ്യാപിച്ചു. സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, ഡോ. റാഷിദ് ഗസ്സാലി ഉൾപ്പെടെ മൂന്നംഗങ്ങളാണ് അവാർഡ് സമിതി. പുരസ്‌കാര ചടങ്ങ് സമീപ ഭാവിയിൽ ഉണ്ടാകുമെന്ന് സംഘടകർ അറിയിച്ചു.
പ്രമുഖ പണ്ഡിതൻ കായക്കൊടി ഇബ്രാഹീം മുസ്‌ലിയാർ, മുൻ എം.എൽ.എ പാറക്കൽ അബ്ദുല്ല, റീജൻസി ഗ്രൂപ് ചെയർമാൻ ശംസുദ്ദീൻ ബിൻ മുഹിയുദ്ദീൻ, ദുബൈ കെ.എം.സി.സി പ്രസിഡന്റ് അൻവർ അമീൻ, കെ.സി അബു, പി.കെ ഇസ്മായിൽ, അബ്ദുസ്സമദ് തിരുനാവായ, എ.കെ അബ്ദുള്ള, മമ്മൂട്ടി മക്കിയാട്, ഹമീദ് കൂരിയാടൻ, ഖാദർകുട്ടി നടുവണ്ണൂർ, മൊയ്‌ദു മക്കിയാട്, അഷ്‌റഫ് എം.കെ, റിയാസ്, അഡ്വ. യു.സി അബ്ദുള്ള, അൻവർ സാദത്ത്, ഹമീദ് ഹാജി, സൽമ നാസർ തങ്ങൾ, സി.കെ അബൂബക്കർ ഫുജൈറ, മുജീബ് കൽബ, റാഷിദ് ജാതിയേരി, പി.ടി ഉസൈൻ ബഹ്‌റൈൻ, ബഷീർ ബ്ലൂ മാർട്ട്, അസീസ് സുൽത്താൻ, സയ്യിദ് ഹനീഫ, നബീൽ രഹ്നാസ്, യാസീൻ, അസ്‌ബുദ്ദീൻ, കബീർ ചൗക്കി, സത്താർ കുരിക്കൾ സംബന്ധിച്ചു. ട്രഷറർ അഡ്വ. മുഹമ്മദലി നന്ദി പറഞ്ഞു. യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറുകണക്കിനാളുകളാണ് അനുസ്മരണ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിച്ചേർന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മുത്തങ്ങ ചെക്ക് പോസ്റ്റിൽ പരിശോധന; കെഎസ്ആർടിസി യാത്രക്കാരിയുടെ കൈയിൽ നിന്ന് കഞ്ചാവ് പിടികൂടി
Kerala
• 2 days ago
യുഎഇയിൽ നാളെ നേരിയ മഴക്ക് സാധ്യത; താപനില കുറയുമെന്ന് കാലാവസ്ഥാ കേന്ദ്രം: UAE weather alert
uae
• 2 days ago
'ഡൽഹിയിൽ ഒരു പണിയുമില്ല, അതിനാലാണ് തിരുവനന്തപുരത്ത് തമ്പടിക്കുന്നത്'; സുരേഷ് ഗോപിയെ പരിഹസിച്ച് ജോൺ ബ്രിട്ടാസ്
Kerala
• 2 days ago
കരിപ്പൂർ വിമാനത്താവളത്തിൽ കാർ പാർക്കിങ്ങിനെതിരേ വീണ്ടും ആക്ഷേപം
Kerala
• 2 days ago
'നിങ്ങളുടെ വീട്, നിങ്ങളുടെ ഉത്തരവാദിത്തം'; പുതിയ ക്യാംപെയിനുമായി അബൂദബി; നിയമലംഘനത്തിന് ഒരു മില്യൺ വരെ പിഴ
uae
• 2 days ago
വയനാട് പുനരധിവാസം: ഒന്നാംഘട്ട ലിസ്റ്റിൽ ഉൾപ്പെട്ട 199 ഗുണഭോക്താക്കളുമായി കളക്ടർ ചർച്ച നടത്തി
Kerala
• 2 days ago
അടിമാലിയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞു; അപകടത്തിൽ നിന്ന് യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു
Kerala
• 2 days ago
കഞ്ചാവ് ലഹരിയിൽ വെട്ടുകത്തിയുമായി 15 കാരന്റെ ഭീഷണി; നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി
Kerala
• 2 days ago
ഭീകരരുടെ ഉഗ്രഭീഷണി: 'ഓപ്പറേഷനിൽ നിന്ന് പിൻമാറിയില്ലെങ്കിൽ പൂർണമായി നശിപ്പിക്കും'; ട്രെയിന്‍ റാഞ്ചല്‍ ദൃശ്യങ്ങള്‍ പുറത്ത്
International
• 2 days ago
രക്തചന്ദ്രൻ വരുന്നു! മാർച്ച് 13-14 രാത്രി ആകശവിസ്മയം കാണാം; യുഎഇയിൽ കാണാനാവുമോ?
uae
• 2 days ago
വിശ്വാസികളും പള്ളി ഭരണകൂടങ്ങളും തമ്മിലുള്ള ആശയവിനിമയം സുഗമമാക്കുന്നതിനായി അടിയന്തര സാഹചര്യങ്ങൾക്കുള്ള വാട്ട്സ്ആപ്പ് നമ്പറുകൾ അനുവദിച്ചു
Kuwait
• 2 days ago
മാനന്തവാടിയില്‍ പ്രതിയുമായി പോയ പൊലിസ് വാഹനം നിയന്ത്രണം വിട്ടുമറിഞ്ഞു; വഴിയോര കച്ചവടക്കാരന് മരിച്ചു
Kerala
• 2 days ago
ബിജെപി അധികാരത്തിലെത്തിയാല്‍ ബംഗാളിലെ മുസ്ലിം എംഎല്‍എമാരെ നിയമസഭയില്‍ നിന്ന് പുറത്താക്കും; സുവേന്ദു അധികാരി
National
• 2 days ago
സംസ്ഥാനത്ത് നാല് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലര്‍ട്ട്
Kerala
• 2 days ago
ഇന്റർനെറ്റ് വിപ്ലവത്തിന്റെ പുതിയ അധ്യായം; മസ്കിന്റെ സ്റ്റാർലിങ്ക് ഇന്ത്യയിൽ, എയർടെലിന് പിന്നാലെ ജിയോയുമായി കരാർ
Business
• 2 days ago
തടികൂടുമോ എന്ന ആശങ്ക,ഡയറ്റുകള്‍ക്ക് പിന്നാലെ....; 18കാരിയുടെ ജീവനെടുത്ത മാനസികാവസ്ഥ ആര്‍ക്കും വരാം, അറിയാം 'അനോറെക്സിയ നെര്‍വോസ'യെ
Health
• 2 days ago
ശസ്ത്രക്രിയക്കിടെ കുടല് മുറിഞ്ഞ് അണുബാധ; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സാപ്പിഴവ് മൂലം വീട്ടമ്മ മരിച്ചെന്ന് ആരോപണം
Kerala
• 2 days ago
'ഗസ്സയില്‍ വീണ്ടും മരണ മഴ' ആക്രമണം ശക്തമാക്കി ഇസ്റാഈല്‍; ഒരു കുഞ്ഞടക്കം എട്ടു മരണം
International
• 2 days ago
മുസ്ലിം ആഗോള തലത്തിൽ വൻ പ്രതിസന്ധിയിലേക്കെന്ന് മുന്നറിയിപ്പ്! റിപ്പോർട്ട് പുറത്ത് വിട്ട് കൗൺസിൽ ഓൺ അമേരിക്കൻ-ഇസ്ലാമിക് റിലേഷൻസ്
International
• 2 days ago
റേഞ്ച് ഇല്ല; പരാതികൾക്കൊടുവിൽ നിയമപോരാട്ടം, മലപ്പുറം സ്വദേശി നഷ്ടപരിഹാരമായി നേടിയത് 15000 രൂപ
Tech
• 2 days ago
ചൂടോട് ചൂട്.... അതീവ ജാഗ്രതാമുന്നറിയിപ്പ് ശ്രദ്ധിക്കണേ
Weather
• 2 days ago