ഡല്‍ഹിക്ക് ആശ്വാസമായി ചൂട്,താപനിലയില്‍ അപ്രതീക്ഷിത വര്‍ധന; കഠിനമായ തണുപ്പ് കുറഞ്ഞേക്കുമെന്ന് കാലാവസ്ഥാ വകുപ്പ്
ന്യൂഡല്‍ഹി; ഏറെ നാളുകള്‍ക്ക് ശേഷം ഡല്‍ഹിയില്‍ നേരിയ ചൂടിന്റെ പാളികള്‍. ഈ ജനുവരിയിലെ ഏറ്റവും ചൂടേറിയ ഞായറാഴ്ചയായിരുന്നു കഴിഞ്ഞ ദിവസമെന്ന് കാലാവസ്ഥാ വകുപ്പ് റിപ്പോര്‍ട്ട് ചെയ്യുന്നു. അപ്രതീക്ഷതമായ വര്‍ധനയാണ് താപനിലയില്‍ രേഖപ്പെടുത്തിയത്. ഇന്നലെ താപനില 26.1 ഡിഗ്രി സെല്‍ഷ്യസ് എത്തിയിരുന്നു. ആറ് വര്‍ഷത്തിന് ശേഷം ജനുവരിയില്‍ ആദ്യമായാണ് ഇത്ര ചൂടനുഭവപ്പെടുന്ന ഒരു ഞായറാഴ്ചയെന്നും കാലാവസ്ഥാ വകുപ്പ് പറയുന്നു.
പടിഞ്ഞാറന്‍ മേഖലയില്‍ നിന്നുള്ള കാറ്റിന്റെ രീതിയിലുണ്ടായ മാറ്റമാണ് അസാധാരണമായ ചൂടിന് കാരണമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (IMD) പറഞ്ഞു. ഞായറാഴ്ചത്തെ പരമാവധി താപനില സീസണല്‍ ശരാശരിയേക്കാള്‍ 6.5 ഡിഗ്രി സെല്‍ഷ്യസ് കൂടുതലായിരുന്നു, അതേസമയം കുറഞ്ഞത് 9.2 ഡിഗ്രി സെല്‍ഷ്യസായിരുന്നു, സാധാരണയേക്കാള്‍ 1.6 ഡിഗ്രി കൂടുതല്‍. പിതാംപുര നഗരത്തിലാണ് ഏറ്റവും ചൂട് രേഖപ്പെടുത്തിയത്. പരമാവധി 26.8 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞത് 12.1 ഡിഗ്രി സെല്‍ഷ്യസും രേഖപ്പെടുത്തി.
തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഡല്‍ഹി നിവാസികള്‍ക്ക് സമാനമായ കാലാവസ്ഥ പ്രതീക്ഷിക്കാമെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്. പരമാവധി താപനില 26 ഉം കുറഞ്ഞത് 11 ഉം ഡിഗ്രി സെല്‍ഷ്യസും ആയിരിക്കും. പകല്‍ സമയത്ത് തെളിഞ്ഞ ആകാശമായിരിക്കും. അതേസമയം, രാവിലെ മിതമായ മൂടല്‍മഞ്ഞും പുകമഞ്ഞും പ്രതീക്ഷിക്കാം. തിങ്കളാഴ്ച രാവിലെ 7 മണിക്ക് ഡല്‍ഹിയില്‍ 13 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ് മൂലം തീവണ്ടികള്‍ വൈകിയിരുന്നു. കഴിഞ്ഞ ദിവസം 41 തീവണ്ടികള്‍ വൈകിയതായി നോര്‍ത്തണ്‍ റയില്‍വേ അറിയിച്ചു. ആകെ 47 തീവണ്ടികളെയാണ് മൂടല്‍ മഞ്ഞ് ബാധിച്ചത്. ഇതില്‍ 41 തീവണ്ടികള്‍ മൂന്ന് മണിക്കൂറിലധികം വൈകി. ആറു തീവണ്ടികള്‍ പുറപ്പെടാന്‍ വൈകുകയോ അതിന്റെ ഷെഡ്യൂളില്‍ മാറ്റം വരുത്തേണ്ടി വരികയോ ചെയ്തു. യാത്രക്കാര്‍ പുറപ്പെടും മുമ്പ് റെയില്‍വേയുടെ ഔദ്യോഗിക ആപ്പുകള്‍ വഴി ഷെഡ്യൂള്‍ പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് റയില്‍വേ അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."