ചാമ്പ്യൻസ് ട്രോഫിയിൽ അവൻ വളരെ വ്യത്യസ്തനായിരിക്കും: ഇന്ത്യൻ സൂപ്പർതാരത്തെക്കുറിച്ച് ഗാംഗുലി
ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യൻ നായകൻ രോഹിത് ശർമ്മയുടെ പ്രകടനം എങ്ങനെയാവും എന്നതിനെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. ചാമ്പ്യൻസ് ട്രോഫിയിൽ വ്യത്യസ്തമായ രോഹിത്തിനെ കാണാമെന്നാണ് ഗാംഗുലി പറഞ്ഞത്. റേവ് സ്പോർട്സിനു നൽകിയ അഭിമുഖത്തതിൽ സംസാരിക്കുകയായിരുന്നു മുൻ ഇന്ത്യൻ ക്യാപ്റ്റൻ.
'വൈറ്റ് ബോൾ ക്രിക്കറ്റിൽ രോഹിത് ശർമ്മ അസാധാരണമായ ഒരു താരമാണ്. വരമ്പിരിക്കുന്ന ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിൽ വ്യത്യസ്തനായ ഒരു രോഹിത് ശർമയെ നമുക്ക് കാണാൻ സാധിക്കും,' ഗാംഗുലി പറഞ്ഞു.
ഫെബ്രുവരി 19 മുതൽ മാർച്ച് ഒമ്പത് വരെയാണ് ചാമ്പ്യൻസ് ട്രോഫി നടക്കുന്നത്. ചാമ്പ്യൻസ് ട്രോഫിയിൽ ഗ്രൂപ്പ് എയിൽ ആണ് ഇന്ത്യ ഉള്ളത്. ബംഗ്ലാദേശ്, പാകിസ്താൻ, ന്യൂസിലാൻഡ് എന്നീ ടീമുകളാണ് ഇന്ത്യക്കൊപ്പം ഉള്ളത്.
ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീം
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍) യശസ്വി ജൈസ്വാള്‍, ശ്രേയസ് അയ്യര്‍, വിരാട് കോഹ്‌ലി, റിഷഭ് പന്ത്, കെഎല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, വാഷിങ്ടന്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്, രവീന്ദ്ര ജഡേജ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."