HOME
DETAILS

ബിജെപിക്കെതിരായ ആം ആദ്മി പാർട്ടിയുടെ പരാതികൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധിക്കും 

  
January 10 2025 | 02:01 AM

Election Commission to Probe AAPs Complaints Against BJP

ഡൽഹി: ബിജെപിക്കെതിരായ ആം ആദ്‌മി പാർട്ടിയുടെ പരാതികൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധിക്കും. ഇതിനായി ഡൽഹിയിലെ മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് നിർദ്ദേശം നൽകി. അതേസമയം, ആം ആദ്‌മി പാർട്ടിയുടെ വാഗ്ദാനങ്ങൾ മറികടക്കാൻ വമ്പൻ പ്രഖ്യാപനത്തിനൊരുങ്ങുകയാണ് ബിജെപി. 

വോട്ടർ പട്ടികയിൽ ക്രമക്കേടുണ്ടെന്നും ന്യൂഡൽഹിയിലെ ബിജെപി സ്ഥാനാർഥി പർവേഷ് വർമ്മ വോട്ടിന് പണം നൽകി എന്നുമാണ് ആം ആദ്‌മി പാർട്ടി ആരോപിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ആം ആദ്‌മി പാർട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. പരാതിയിൽ അന്വേഷണം നടത്തി നടപടിയെടുക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഡൽഹിയിലെ മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് നിർദ്ദേശം നൽകിയത്.

അതേസമയം, ആം ആദ്‌മി പാർട്ടിയുടെ സൗജന്യ വാഗ്ദാനങ്ങൾ മറികടക്കാൻ ബിജെപി ഉടൻ പദ്ധതികളും വാഗ്ദാനങ്ങളും പ്രഖ്യാപിക്കും. 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി, സൗജന്യ പൈപ്പ് വെള്ളം, സ്ത്രീ വോട്ടർമാരെ ആകർഷിക്കാൻ ലാഡ്‌ലി ബെഹ്ന പോലുള്ള പദ്ധതികളാണ് ബിജെപി ആസൂത്രണം ചെയ്യുന്നത്. അതേസമയം, തൃണമൂൽ കോൺഗ്രസ്സും സമാജ്‌വാദി പാർട്ടിയും ഡൽഹിയിൽ ആംആദ്‌മിക്ക് പിന്തുണ നൽകിയത് ഇൻഡ്യ മുന്നണിയിൽ പൊട്ടിത്തെറിക്ക് കാരണമായി. ആം ആദ്‌മി പാർട്ടിക്കാണ് ഡൽഹിയിൽ കൂടുതൽ സാധ്യതയെന്ന സഖ്യ കക്ഷികളുടെ പ്രഖ്യാപനം കോൺഗ്രസിന് കടുത്ത അതൃപ്തിയാണ് ഉണ്ടാക്കിയിരിക്കുന്നത്.

The Election Commission will investigate complaints filed by the Aam Aadmi Party against the BJP.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്‍.എം വിജയന്റെ ആത്മഹത്യ; ഐ.സി ബാലകൃഷ്ണന്റെയും എന്‍.ഡി അപ്പച്ചന്റെയും അറസ്റ്റ് തടഞ്ഞ് കോടതി

Kerala
  •  3 hours ago
No Image

കുവൈത്തിൽ എഐ ക്യാമറ പണി തുടങ്ങി; രണ്ടാഴ്ചക്കിടെ പിടികൂടിയത് 18,778 നിയമലംഘനങ്ങൾ

Kuwait
  •  4 hours ago
No Image

യുഎഇയിൽ വിവാഹപ്രായം ഇനി 18 വയസ്; പ്രവാസികൾക്കും നിയമം ബാധകം

uae
  •  4 hours ago
No Image

ചരിത്രത്തിലെ ആദ്യ താരമായി റൊണാൾഡോ; 24ാം വർഷവും ഫുട്ബോൾ ലോകം കീഴടക്കി

Football
  •  4 hours ago
No Image

സഊദിയിൽ ഫൈനൽ എക്സിറ്റ് വിസ അനുവദിക്കുന്നതിന് 30 ദിവസത്തെയെങ്കിലും ഇഖാമ നിർബന്ധം

Saudi-arabia
  •  5 hours ago
No Image

ഡല്‍ഹി സ്‌കൂളുകളിലേക്ക് ബോംബ് ഭീഷണി സന്ദേശമയച്ചത് 12ാം ക്ലാസുകാരന്‍ 

National
  •  5 hours ago
No Image

നിമിഷപ്രിയക്ക് വേണ്ടി ഇറാന്റെ നിര്‍ണായക ഇടപെടല്‍; ഹൂതികളുമായി ബന്ധപ്പെട്ടു; ഇനിയുള്ള പ്രതീക്ഷ ഇറാന്റെ നീക്കത്തില്‍

International
  •  5 hours ago
No Image

ഹമാസ് അനുകൂല എൻ.ജി.ഒക്ക് ഫണ്ട് നൽകി;  സോറോസിനെതിരേ ഇലോൺ മസ്‌ക്

International
  •  5 hours ago
No Image

ആയിരത്തോളം തൊഴിലവസരങ്ങളുമായി യുഎഇ; കൂടുതലറിയാം

uae
  •  5 hours ago
No Image

ആർജി കർ മെഡിക്കൽ കോളജിലെ വനിതാ ഡോക്ടറുടെ ബലാത്സംഗക്കൊല: കേസിൽ വിധി ഈ മാസം പതിനെട്ടിന് 

National
  •  5 hours ago