HOME
DETAILS

മുസ്ലിം ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ക്ക് പിന്നാലെ ജൈന ക്ഷേത്രവും; മധ്യപ്രദേശില്‍ ജയ് ശ്രീറാം വിളികളോടെ ജൈനക്ഷേത്രം ആക്രമിച്ചു

  
Web Desk
January 06 2025 | 16:01 PM

After the Muslim Christian places of worship the  Jain temple attacked in Madhya Pradesh with chants of Jai Shri Ram

ഭോപ്പാല്‍: മധ്യപ്രദേശില്‍ ജയ് ശ്രീ റാം വിളികളുമായെത്തിയ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ ജൈനക്ഷേത്രത്തിന് നേരെ ആക്രമണം നടത്തി. സാഗര്‍ ജില്ലയിലെ ബഡാ ബസാര്‍ പ്രദേശത്തെ ജാഡിയയിലുള്ള ജൈന ക്ഷേത്രമാണ് ആക്രമിക്കപ്പെട്ടത്. സംഭവത്തെത്തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ജാഡിയ വിഭാഗത്തില്‍പ്പെട്ട മൂന്ന് പേര്‍ക്ക് പരുക്കേറ്റു. രണ്ടുദിവസമായി പ്രദേശത്ത് ബന്ദിന് സമാനമായ അവസ്ഥയായിരുന്നു. കടകള്‍ അടഞ്ഞുകിടന്നു. പ്രദേശം മുഴുവന്‍ അടച്ചിടുകയും നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ ജൈന യുവാക്കള്‍ ഹിന്ദുക്ഷേത്രം ആക്രമിച്ചതിന് പകരമായാണ് ജനക്ഷേത്രത്തിന് നേര്‍ക്കുണ്ടായ ആക്രമണമെന്നാണ് ഹിന്ദുത്വവാദികള്‍ പറയുന്നത്.

ശനിയാഴ്ചയാണ് സംഭവങ്ങള്‍ക്ക് തുടക്കം. ഹിന്ദുത്വവാദികളായ ആള്‍ക്കൂട്ടം വടികളും ഇരുമ്പുഡണ്ഡുകളുമായാണ് ആക്രമണം നടത്തിയത്. ഇത് ചെറുക്കാന്‍ ജൈനയുവാക്കളും എത്തിയതോടെ പൊലിസ് ഇരുവിഭാഗത്തെയും ലാത്തിച്ചാര്‍ജ്ജ് നടത്തിയ പിന്തിരിപ്പിക്കുകയായിരുന്നു. മുതിര്‍ന്ന പൊലിസും അഡ്മിനിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥരും രാത്രി വൈകിയും പ്രദേശത്ത് പട്രോളിംഗ് നടത്തി സ്ഥിതിഗതികള്‍ നിയന്ത്രിക്കാനും സമാധാനം നിലനിര്‍ത്താനും ശ്രമിച്ചതായി അധികൃതര്‍ അറിയിച്ചു. സംഭവത്തിലെ മുഖ്യപ്രതി മോനു ജെയിന്‍ ഞായറാഴ്ച രാത്രി വൈകി അറസ്റ്റിലായി. പ്രദേശം സ്ഥിതിചെയ്യുന്ന കോട്‌വാലി പൊലിസ് സ്‌റ്റേഷന്‍ ഇന്‍ചാര്‍ജ് നവീന്‍ ജെയിന്‍ അക്രമികള്‍ക്കെതിരേ നടപടിയെടുത്തില്ലെന്നും പക്ഷപാതപരമായി പെരുമാറിയെന്നും ആരോപണമുയര്‍ന്നതോടെ അദ്ദേഹത്തെ മാറ്റി. 

ആക്രമണത്തിന്റെയും വിഡിയോ ദൃശ്യങ്ങലും പുറത്തുവന്നിട്ടുണ്ട്. ജയ് ശ്രീറാം വിളികളുമായി പാഞ്ഞടുക്കുന്നതും തകര്‍ക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. മുസ്ലിം ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ സ്ഥാപനങ്ങള്‍ക്ക് ശേഷം ഹിന്ദുത്വവാദികള്‍ ഇപ്പോള്‍ ജൈനരെയും ലക്ഷ്യംവയ്ക്കുകയാണെന്ന് വിഡിയോ പങ്കുവച്ച് പലരും അഭിപ്രായപ്പെട്ടു.

Story highlights: Tension erupted in Madhya Pradesh’s Sagar District on Sunday, after Hindutva activists broke into a Jain temple and vandalized it.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂരിൽ തെരുവുനായയെ കണ്ട് ഭയന്നോടിയ ബാലൻ കിണറ്റിൽ വീണ് മരിച്ചു

Kerala
  •  19 hours ago
No Image

സഊദിയിൽ കനത്ത മഴ; മക്കയിലും മദീനയിലും ആളുകൾ കുടുങ്ങി

Saudi-arabia
  •  19 hours ago
No Image

തൃശ്ശൂരിൽ വ്യാപാരിയെയും കുടുംബത്തെയും ആക്രമിച്ച സംഭവത്തിൽ 4 പേർക്കെതിരെ കേസെടുത്ത് മാള പൊലീസ്

Kerala
  •  19 hours ago
No Image

പത്തിയൂർ ഹൈസ്കൂളിൽ മോഷണം നടത്തിയ പ്രതി പിടിയിൽ

Kerala
  •  19 hours ago
No Image

ആഭ്യന്തര-അന്താരാഷ്ട്ര വിമാനങ്ങളിൽ വൈഫൈ സേവനവുമായി എയർ ഇന്ത്യ

uae
  •  19 hours ago
No Image

പേരൂർക്കടയിൽ മോഷണക്കേസ് പ്രതി കസ്റ്റഡിയിൽ നിന്നും ചാടി രക്ഷപ്പെട്ടു; അന്വേഷണം

Kerala
  •  20 hours ago
No Image

'ബെഡില്‍ നിന്ന് എഴുന്നേറ്റ് പരസഹായത്തോടെ കസേരയിൽ ഇരുന്നു', ഉമ തോമസിനെ സന്ദര്‍ശിച്ച് ആരോഗ്യ മന്ത്രി

Kerala
  •  20 hours ago
No Image

പിടികൂടിയ വാഹനങ്ങൾ വിട്ടുകിട്ടുന്നതിനുള്ള ഫീസ് പുതുക്കാൻ തീരുമാനിച്ച് ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ

uae
  •  20 hours ago
No Image

കോഴിക്കോട് വലിയങ്ങാടിയില്‍ അസി. കളക്ടറുടെ നേതൃത്വത്തിൽ പരിശോധന; 2,500 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തു

Kerala
  •  20 hours ago
No Image

വളർത്ത് നായ കുരച്ചതിന് ഉടമയേയും കുടുംബത്തേയു അയൽവാസികളായ സ്ത്രീകൾ വീട് കയറി ആക്രമിച്ചു

National
  •  20 hours ago