വീട്ടമ്മയെ മുഖംമൂടിധാരി ജനലില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചെന്ന് പരാതി; പിന്നാലെ വീട്ടമ്മ തൂങ്ങിമരിച്ച നിലയില്‍
മണ്ണഞ്ചേരി: പട്ടാപ്പകല്‍ വായില്‍ തുണി തിരുകി കൈയും കാലും കെട്ടിയിട്ട് കഴുത്തില്‍ കുരുക്കിട്ട് ജനല്‍കമ്പിയോട് ചേര്‍ത്ത് കെട്ടിയ നിലയില്‍ കണ്ടെത്തിയ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 19-ാം വാര്‍ഡ് കാട്ടൂര്‍ പുത്തന്‍പുരയ്ക്കല്‍ ജോണ്‍കുട്ടിയുടെ ഭാര്യ തങ്കമണി (58)യാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
കഴിഞ്ഞ ബുധനാഴ്ച്ച രാവിലെയാണ് വീട്ടമ്മയെ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്. ജോലിക്ക് പോയ മകന്‍ ജോണ്‍ പോള്‍ ഉച്ചയോടെ വീട്ടിലെത്തിയപ്പോഴാണ് മാതാവിനെ കെട്ടിയിട്ട നിലയില്‍ വീടിനുള്ളില്‍ കണ്ടത്. അബോധാവസ്ഥയിലായ ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ചെട്ടികാട് ഗവ. ആശുപത്രിയിലും എത്തിച്ചു. അക്രമിയുടെ മര്‍ദനത്തില്‍ ശരീരത്തില്‍ ക്ഷതമേറ്റ പാടുകള്‍ ഉണ്ടായിരുന്നു.
കൊച്ചിയില്‍ നിന്ന് ബോട്ടില്‍ കടലില്‍ മല്‍സ്യബന്ധനത്തിന് പോകുന്ന ഭര്‍ത്താവ് ജോണ്‍ രണ്ടാഴ്ച കൂടുമ്പോള്‍ മാത്രമേ വീട്ടില്‍ വരാറുള്ളു. മകന്‍ ജോണ്‍ പോള്‍ രാവിലെ ജോലിക്ക് പോയപ്പോഴാണ് സംഭവം നടന്നത്.
കിടപ്പുമുറിയിലെ അലമാര തുറന്ന് വസ്ത്രങ്ങള്‍ വാരിവലിച്ചിട്ട നിലയിലായിരുന്നു. സംഭവത്തിനു പിന്നാലെ മകന്‍ പരാതി നല്‍കിയിരുന്നു. ഇതിനെക്കുറിച്ച് അന്വേഷണം നടക്കുന്നതിനിടെയാണ് ആത്മഹത്യ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."