HOME
DETAILS

ദിവസവേതന നിയമനങ്ങൾ തകൃതി; നോക്കുകുത്തിയായി എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചുകൾ 

  
ഹാറൂൻ റശീദ് എടക്കുളം
January 04 2025 | 04:01 AM

Daily Wage Appointments Look at employment exchanges

തിരുന്നാവായ ( മലപ്പുറം): സംസ്ഥാനത്തെ സർക്കാർ വകുപ്പുകളിലെ ഒഴിവുള്ള തസ്തികയിൽ ദിവസവേതനത്തിന് നിയമനം നടക്കുന്നതിനാൽ എംപ്ലോയ് മെൻ്റ് എക്സ്ചേഞ്ചുകൾ നോക്കുകുത്തിയായി മാറുന്നു. എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി കഴിഞ്ഞ അഞ്ചുവർഷം നടന്നത് ആകെ 37,000 നിയമനങ്ങൾ മാത്രമാണ്. സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലായി എല്ലാ വർഷവും 25,000ത്തിലധികം താൽക്കാലിക ഒഴിവുകൾ ഉണ്ടാകുമ്പോഴാണ് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുവഴി ശരാശരി 9,000 നിയമനം മാത്രം നടക്കുന്നത്.

എല്ലാ വർഷവും എൻ.എച്ച്.എം വഴി നടക്കുന്ന പതിനായിരത്തിലധികം താൽക്കാലിക നിയമനങ്ങളും മെഡിക്കൽ കോളജുകൾ, ജില്ലാ ആശുപത്രികൾ എന്നിവിടങ്ങളിലെ നിയമനവും എംപ്ലോയ്‌മെൻ്റ് എക്സ്ചേഞ്ച് വഴിയല്ല. സ്‌കൂളുകളിലെ അധ്യാപക, അനധ്യാപക നിയമനത്തിലും  സ്ഥിതി വ്യത്യസ്തമല്ല. ഓരോ വർഷവും പി.എസ്.സി വഴി 25,000ത്തിലധികം പേർക്ക് നിയമന ശുപാർശ നൽകുന്നുണ്ടെങ്കിലും ശുപാർശ അനുസരിച്ചുള്ള നിയമനം നടക്കുന്നില്ല.

2021 ജൂൺ മുതൽ 2024 മാർച്ച് വരെ 95,076 നിയമന ശുപാർശയാണ് പി.എസ്.സി വഴി നടന്നത്. 2021ൽ 25,914, 2022ൽ 22,393, 2023ൽ 34,110, 2024ൽ ഏപ്രിൽ വരെ 12,659 നിയമന ശുപാർശകളാണ് നടന്നത്. എന്നാൽ  നിയമനം നടന്നത് ഈ കണക്കിൻ്റെ എത്രയോ കുറവാണ്. പി.എസ്.സി വ്യത്യസ്ത കാറ്റഗറികളിലേക്ക് നടത്തുന്ന ഒറ്റ പരീക്ഷയിൽ ഒരേ ഉദ്യോഗാർഥി തന്നെ എല്ലാ റാങ്ക് ലിസ്റ്റിലും ഉൾപ്പെടും. ഇതേ ഉദ്യോഗാർഥിക്ക് എല്ലാ തസ്തികയിൽ നിന്നും നിയമന ശുപാർശ ലഭിക്കുകയും ചെയ്യും. 

ഇതിനാൽ നിയമന ശുപാർശയുടെ എണ്ണം കൂടുക എന്നതല്ലാതെ നിയമനം ഗണ്യമായി കുറയുകയാണ് പതിവ്. നിയമനവും നിയമന ശുപാർശയും തമ്മിലുള്ള അന്തരം വലുതാകുന്നത് ശ്രദ്ധിക്കപ്പെടാതെ പോവുകയാണ്. നിയമനം ലഭിച്ചിട്ട് ജോയിൻ ചെയ്യാത്ത (എൻ.ജെ.ഡി) ഒഴിവുകളിലേക്കുള്ള നിയമന ശുപാർശയും എണ്ണം വർധിക്കുന്നതിന് ഇടയാകുന്നുണ്ട്. റാങ്ക് പട്ടിക നില നിൽക്കുമ്പോൾ താൽക്കാലിക നിയമനം പാടില്ലെന്ന ഉത്തരവും ജലരേഖയാവുകയാണ്.

എംപ്ലോയ് മെൻ്റ്  എക്സ്ചേഞ്ച് വഴിയുള്ള നിയമനത്തിന് സ്ഥിരം തസ്തികയുടെ ശമ്പളവും ആനുകൂല്യങ്ങളും നൽകേണ്ടതിനാലാണ് സർക്കാർ ദിവസ വേതനാടിസ്ഥാനത്തിലുള്ള നിയമനത്തിലേക്ക് തിരിഞ്ഞിരിക്കുന്നത്. 
എംപ്ലോയ് മെൻ്റ്  എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്തവരും പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരുമായ ലക്ഷക്കണക്കിന് പേർ ജോലിക്കായി കാത്തിരിക്കുമ്പോൾ പിൻവാതിൽ നിയമനവും ദിവസ വേതനവും തുടരുന്നത് അനീതിയാണെന്ന് ഉദ്യോഗാർഥികൾ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-06-01-2024

PSC/UPSC
  •  17 hours ago
No Image

ഷെയ്ഖ് ഹസീനയ്‌ക്കെതിരെ വീണ്ടും അറസ്റ്റു വാറന്റ് പുറപ്പെടുവിച്ച് ബംഗ്ലാദേശ്; ഫെബ്രുവരി 12നകം ഹാജരാക്കണം

International
  •  17 hours ago
No Image

ശൈത്യകാല അവധിക്കു ശേഷം യുഎഇയിൽ സ്കൂളുകൾ തുറന്നു

uae
  •  18 hours ago
No Image

അസമിലെ കല്‍ക്കരി ഖനിയില്‍ കുടുങ്ങി തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം 14 മണിക്കൂര്‍ പിന്നിട്ടു

National
  •  18 hours ago
No Image

കഴിഞ്ഞ വർഷം 5.2 കോടിയിലേറെ യാത്രക്കാർ; ചരിത്ര നേട്ടത്തിൽ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം

qatar
  •  18 hours ago
No Image

ഇത്രയും വൃത്തിഹീനമായ ഭക്ഷ്യശാലയോ; മോംഗിനിസിന്റെ കേക്ക് ഷോപ്പ് ഔട്ട്‌ലെറ്റിലെത്തിയ ഭക്ഷ്യസുരക്ഷാ ഉദ്യോ​ഗസ്ഥർ ഞെട്ടി

National
  •  19 hours ago
No Image

കനേഡിയൻ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോ രാജിവച്ചു

International
  •  19 hours ago
No Image

മുസ്ലിം ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ക്ക് പിന്നാലെ ജൈന ക്ഷേത്രവും; മധ്യപ്രദേശില്‍ ജയ് ശ്രീറാം വിളികളോടെ ജൈനക്ഷേത്രം ആക്രമിച്ചു

National
  •  19 hours ago
No Image

വയനാട് ഡിസിസി ട്രഷർ എൻഎം വിജയന്റെ മരണവുമായി ബന്ധപ്പെട്ട വിവാദം; അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ച് കെപിസിസി

Kerala
  •  19 hours ago
No Image

അൾട്രാ 98 ഒക്ടേൻ പെട്രോൾ വില കുറച്ച് കുവൈത്ത്; വിലക്കുറവ് മാർച്ച് 31 വരെ

Kuwait
  •  19 hours ago