നിയമസഭാ പുസ്തകോത്സവത്തിലേക്ക് ആളുകളെ ക്ഷണിച്ചു കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റുമായി സ്പീക്കർ എ.എൻ ഷംസീർ
തിരുവനന്തപുരം: വ്യത്യസ്തമായ ഫേസ്ബുക്ക് പോസ്റ്റുമായി നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ. നിയമസഭയിലെ പുസ്തകോത്സവത്തിന്റെ ഒരുക്കങ്ങൾ കാണിച്ചു കൊണ്ടുള്ള ഒരു റീൽ വീഡിയോയാണ് സ്പീക്കർ അദ്ദേഹത്തിന്റെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പേജുകളിലൂടെ പങ്കുവെച്ചിരിക്കുന്നത്. പുസ്തകോത്സവത്തിൽ യുവാക്കളുടെ പ്രാതിനിധ്യം ഉറപ്പുവരുത്തുക എന്ന ഉദ്ദേശത്തോട് കൂടിയാണ് ന്യൂജനറേഷൻ വാക്കുകൾ ഉപയോഗിച്ചുകൊണ്ടുള്ള സ്പീക്കറുടെ ഫേസ്ബുക്ക് പോസ്റ്റ് എന്നാണ് വിലയിരുത്തൽ.
ജനുവരി 7 മുതൽ 13 വരെ നടക്കുന്ന നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിലേക്ക് ആളുകളെ ക്ഷണിച്ചുകൊണ്ടും, യാതൊരു നിയന്ത്രണവും കൂടാതെ നിയമസഭയുടെ അകത്തളങ്ങളിലേയ്ക്ക് ആളുകൾക്ക് കയറാം എന്ന പ്രഖ്യാപനത്തോടും കൂടിയാണ് സ്പീക്കറുടെ ഫേസ്ബുക്ക് പോസ്റ്റ് എത്തിയിരിക്കുന്നത്.
സ്പീക്കറുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
"ഹലോ ഗയ്സ്....
ഉത്സവ വൈബിലേക്ക് നിയമസഭ ഒരുങ്ങുകയാണ്...
ഉത്സവമാണ്...
കലാ സാംസ്കാരിക നമ്മേളനങ്ങളുടെ, നിറവാർന്ന വർണ്ണ ഘോഷങ്ങളുടെ, വായനയുടെ, വാദ മുഖങ്ങളുടെ എല്ലാം സംഗമിക്കുന്ന ഉത്സവ കാലമാണ് ...
ഇനിയും നിയമസഭ കാണാത്തവർക്ക് ഒരു തടസ്സവുമില്ലാതെ സഭാ ഗേറ്റിനകത്തേക്ക് 7 മുതൽ 13 വരെ നിങ്ങൾക്കും കയറാം....
Kerala Legislative Assembly Speaker AN Shamsheer has extended an invitation to everyone to attend the Legislative Assembly Book Festival through a Facebook post.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."