യുജിസി നെറ്റ് ഡിസംബർ 2024; പുതുക്കിയ പരീക്ഷാ തിയ്യതി പ്രഖ്യാപിച്ചു, പരീക്ഷ ജനുവരി 3 മുതൽ 16 വരെ
ഡൽഹി: 2024 ഡിസംബറിലെ യുജിസി നെറ്റ് പരീക്ഷയുടെ തിയ്യതി പുതുക്കി നിശ്ചയിച്ചു. 2025 ജനുവരി 3 മുതൽ 16 വരെ വിവിധ വിഷയങ്ങളിൽ പരീക്ഷ നടക്കും. ജനുവരി 1 മുതൽ 19 വരെ പരീക്ഷ നടത്താനാണ് നേരത്തെ ആലോചിച്ചിരുന്നത്. രാവിലെ 9 മുതൽ 12 വരെ വൈകീട്ട് 3 മുതൽ 6 വരെ എന്നിങ്ങനെ രണ്ട് സെഷനുകളിലായാണ് പരീക്ഷ നടത്തുക. കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റാണ് (സിബിടി) നടത്തുക.
നാഷണൽ ടെസ്റ്റിംഗ് ഏജൻസിയാണ് (എൻടിഎ) അസിസ്റ്റന്‍റ് പ്രൊഫസർ നിയമനം, പിഎച്ച്ഡി പ്രവേശനം, ജൂനിയർ റിസർച്ച് ഫെല്ലോഷിപ്പ് എന്നിവയ്ക്കായി പരീക്ഷ നടത്തുക. 85 വിഷയങ്ങളിലായാണ് പരീക്ഷ നടക്കുക. പരീക്ഷയ്ക്ക് ഒരാഴ്ച മുൻപ് എൻടിഎ വെബ്സൈറ്റിൽ നിന്ന് പരീക്ഷാർത്ഥികൾക്ക് ഏതാണ് പരീക്ഷാ കേന്ദ്രമെന്ന് അറിയാൻ സാധിക്കും.
The University Grants Commission (UGC) has announced the revised exam dates for the UGC NET December 2024 exam, which will now take place from January 3 to January 16.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."