HOME
DETAILS

സുപ്രിംകോടതി നിര്‍ദേശം ലംഘിച്ച് സംഭല്‍ മസ്ജിദിലെ കിണര്‍ പിടിച്ചെടുത്ത് ജില്ലാ ഭരണകൂടം 

  
December 19 2024 | 01:12 AM

District administration seizes well at Sambhal Masjid violating Supreme Court order

ലഖ്‌നൗ: തീവ്രഹിന്ദുത്വവാദികള്‍ തര്‍ക്കത്തിലേക്ക് വലിച്ചിഴച്ച യു.പിയിലെ സംഭല്‍ ഷാഹി മസ്ജിദിനുള്ളിലെ കിണര്‍ ജില്ലാ ഭരണകൂടം പിടിച്ചെടുത്തു. കഴിഞ്ഞമാസം പള്ളിയില്‍ നടന്ന സര്‍വേക്ക് നേരെ പ്രതിഷേധിച്ചവരില്‍ ആറുപേരെ വെടിവച്ചുകൊന്നതിനെത്തുടര്‍ന്നുള്ള സംഘര്‍ഷാവസ്ഥയും പൊലിസ് നടപടിക്കെതിരായ പ്രതിഷേധവും കെട്ടടങ്ങും മുമ്പാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി. പള്ളിയുടെ കിഴക്കേ മതിലിനോടു ചേര്‍ന്നുള്ള പുരാതന കിണറാണ് നോട്ടീസ് നല്‍കാതെയും പള്ളി കമ്മിറ്റിയെ അറിയിക്കാതെയും ജില്ലാ ഭരണകൂടം ഏറ്റെടുത്തത്.

പള്ളിയിലേക്ക് നിസ്‌കരിക്കാനെത്തുന്നവര്‍ക്ക് 'വുദൂ'(അംഗശുദ്ധീകരണം) ചെയ്യാനുള്ള വെള്ളം വരുന്ന കിണറാണ് അധികൃതര്‍ മുദ്രവച്ചത്. കിണറില്‍ മോട്ടോര്‍വച്ച് അതിന് ചുറ്റം പൊലിസിനെ വിന്യസിക്കുകയും ചെയ്തു. കഴിഞ്ഞ ഒരാഴ്ചയിലേറെയായി ഷാഹി മസ്ജിദ് നിലനില്‍ക്കുന്ന പ്രദേശത്ത് പൊലിസ് വ്യാപകമായ റെയ്ഡ് നടത്തുകയും ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിക്കല്‍ നടപടി തുടരുകയുംചെയ്യുന്നതിനിടെയാണ് ജില്ലാ ഭരണകൂടത്തിന്റെ നീക്കം. പള്ളിക്ക് സമീപത്തെ കിണറ്റില്‍ വിഗ്രഹങ്ങള്‍ ഉണ്ടെന്ന് കഴിഞ്ഞദിവസം പൊലിസ് ആരോപിച്ചിരുന്നു. 

അതേസമയം, ആരാധനാലയ സംരക്ഷണനിയമം സംബന്ധിച്ച സുപ്രിംകോടതിയുടെ മാര്‍ഗനിര്‍ദേശം നിലനില്‍ക്കെ പള്ളിക്ക് കീഴിലുള്ള കിണര്‍ പിടിച്ചെടുത്ത നീക്കം ചോദ്യംചെയ്ത് ജില്ലാ ഭരണകൂടത്തിന് ഷാഹി മസ്ജിദ് കമ്മിറ്റി നോട്ടീസയച്ചു. 
ജില്ലാ ഭരണകൂടത്തിന്റെ നീക്കം സുപ്രിംകോടതിയുടെ നിര്‍ദേശത്തിന്റെ ലംഘനമാണെന്ന് നോട്ടീസില്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍, കമ്മിറ്റിയുടെ നടപടിയെ പരിഹസിക്കുകയാണ് ജില്ലാ മജിസ്‌ട്രേറ്റ് ചെയ്തത്. അവര്‍ ആരാണെന്നും രജിസ്റ്റര്‍ ചെ്ത സംഘടനയാണോയെന്നും മജിസ്‌ട്രേറ്റ് രാജേന്ദ്ര പെന്‍സിയ ചോദിച്ചു. ജലപൈതൃക സംരക്ഷണം സംബന്ധിച്ച ജില്ലാ ഭരണകൂടത്തിന്റെ നയത്തിന്റെ ഭാഗമായി സംഭലിലെ കിണറുകള്‍ വീണ്ടെടുത്തുവരികയാണെന്നും ഇത് തീരുമാനിച്ചത് പോലെ നടക്കുമെന്നും അദ്ദേഹം പറഞ്ഞു.

'ഗ്യാന്‍വാപിയിലെ വുദൂ ഖാനയില്‍ ഖനനം വേണം'; ഹരജി മാറ്റിവച്ച് അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: സംഘ്പരിവാര്‍ അവകാശവാദം ഉന്നയച്ചുകൊണ്ടിരിക്കുന്ന ഉത്തര്‍പ്രദേശിലെ വരാണസിയിലുള്ള ഗ്യാന്‍വാപി മസ്ജിദില്‍ സര്‍വേ നടത്താന്‍ ആവശ്യപ്പെട്ടുള്ള രണ്ട് ഹരജികള്‍ അലഹാബാദ് ഹൈക്കോടതി വിലക്കി. രാജ്യത്തെ ആരാധനാലയങ്ങളുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കങ്ങളില്‍ ഇടപെടുന്ന ഹരജികളില്‍ ഉത്തരവോ തീരുമാനവോ എടുക്കരുതെന്ന സുപ്രിംകോടതിയുടെ നിര്‍ദേശത്തിന്റെ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ നടപടി. ഇതുസംബന്ധിച്ച രണ്ട് ഹരജികളിലും തീരുമാനം എടുക്കുന്നത് ഹൈക്കോടതി ഫെബ്രുവരി 24 ലേക്ക് മാറ്റിവച്ചു.
രാഖി സിങ്, അഭിഭാഷകരായ സൗരഭ് തിവാരി, വികാസ് കുമാര്‍ എന്നിവര്‍ സമര്‍പ്പിച്ച ഹരജികളാണ് വിഷയത്തില്‍ ഹൈക്കോടതി മുമ്പാകെയുള്ളത്. ഗ്യാന്‍വാപി മസ്ജിദിനടുത്ത് സ്വയംഭൂവായ ശിവലിംഗമുണ്ടെന്നായിരുന്നുവെന്നും അത് കണ്ടെത്താനായി ഖനനം നടത്തണമെന്നുമായിരുന്നു രാഖി സിങ്ങിന്റെ ഹരജിയിലെ ആവശ്യം. പള്ളിയുടെ വുദു ഖാനയില്‍ (അഗംശുദ്ധീകരണത്തിനുള്ള ജലസംഭരണി) ഖനനം നടത്താന്‍ പുരാവസ്ഥുവകുപ്പിന് നിര്‍ദേശം നല്‍കണമെന്നാവശ്യം നിരസിച്ച വരാണസി ജില്ലാ കോടതിയുടെ നടപടി ചോദ്യംചെയ്തായിരുന്നു രണ്ടാമത്തെ ഹരജി. എന്നാല്‍, സുപ്രിംകോടതി മുമ്പാകെയുള്ള ആരാധനാലയ സംരക്ഷണനിയമം സംബന്ധിച്ച കേസില്‍ തീരുമാനമായ ശേഷം ഹരജികള്‍ പരിഗണിക്കാമെന്ന് ജസ്റ്റിസ് രോഹിത് രഞ്ജന്‍ അഗര്‍വാളിന്റെ സിംഗിള്‍ ബെഞ്ച് ഇന്നലെ നിലപാടെടുക്കുകയായിരുന്നു.

District administration seizes well at Sambhal Masjid, violating Supreme Court order



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഈ വാക്സിനില്ലാതെ സഊദിയിലേക്ക് പോയാൽ മടങ്ങേണ്ടി വരും; കൂടുതൽ വിവരങ്ങളറിയാം

Saudi-arabia
  •  a day ago
No Image

അമേരിക്കയുടെ 47ാം പ്രസിഡൻ്റായി ഡോണൾഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; എബ്രഹാം ലിങ്കണ്‍ സത്യപ്രതിജ്ഞയ്ക്ക് ഉപയോഗിച്ച ബൈബിളും അമ്മ നല്‍കിയ ബൈബിളും തൊട്ട് സത്യപ്രതിജ്ഞ

International
  •  a day ago
No Image

രണ്ടാം വരവിൽ ട്രംപിന് അഭിമാനമായി ​ഗസ്സ; അതേസമയം ഇലോൺ മസ്ക് അടക്കം നിരവധി വെല്ലുവിളികളും

International
  •  a day ago
No Image

50 കിലോമീറ്റർ പരിധി; റോഡ് സുരക്ഷയ്ക്കായി സഊദിയിൽ ഇനി അത്യാധുനിക സാങ്കേതിക വിദ്യയിലുള്ള ഡ്രോണുകൾ

Saudi-arabia
  •  a day ago
No Image

കറന്റ് അഫയേഴ്സ്-20-01-2025

latest
  •  a day ago
No Image

യുഎഇയുടെ സാമ്പത്തിക മുന്നേറ്റം 2026 ല്‍ അവസാനിക്കും; ഖത്തറും സഊദിയും സ്ഥാനം തട്ടിയെടുക്കും

uae
  •  a day ago
No Image

കൂത്താട്ടുകുളം തട്ടിക്കൊണ്ടുപോകൽ കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കസ്റ്റഡിയിലെടുത്തു

Kerala
  •  a day ago
No Image

അഞ്ചടിച്ച് നെഞ്ചുവിരിച്ച് ഗോകുലം; ഇന്ത്യൻ വനിത ലീഗിൽ പടയോട്ടം തുടങ്ങി മലബാറിയൻസ്

Football
  •  a day ago
No Image

മിഡിൽ ഈസ്‌റ്റ്, നോർത്ത് ആഫ്രിക്ക മേഖലകളിൽ ലോകത്തെ മാനസിക സമ്മർദ്ദം കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ ഒന്നാം സ്ഥാനത്ത്

latest
  •  a day ago
No Image

നടന്‍ വിജയ രംഗരാജു അന്തരിച്ചു

National
  •  a day ago