HOME
DETAILS

53 വര്‍ഷത്തിന് ശേഷം നെതന്യാഹു സിറിയയില്‍; ബഫര്‍ സോണില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കില്ലെന്ന് പ്രഖ്യാപനം

  
Web Desk
December 18 2024 | 08:12 AM

Israeli Prime Minister Netanyahu Visits Syria for the First Time in 53 Years Reaffirms Security Stance

തെല്‍ അവീവ്: 53 വര്‍ഷത്തിന് ശേഷം ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സിറിയയില്‍.  സിറിയന്‍ അതിര്‍ത്തിയിലെ ബഫര്‍ സോണില്‍ നിന്ന് സൈന്യത്തെ തല്‍ക്കാലം പിന്‍വലിക്കില്ലെന്ന് നെതന്യാഹു വ്യക്തമാക്കിയിട്ടുണ്ട്. ഇസ്‌റാഈലിന്റെ സുരക്ഷ ഉറപ്പാക്കുന്ന മറ്റൊരു ക്രമീകരണം വരുന്നതുവരെ ഇക്കാര്യം ആലോചനയില്ലെന്ന്  പിന്‍വലിക്കണമെന്ന ആവശ്യം തള്ളി നെതന്യാഹു ആവര്‍ത്തിച്ചു. 

ഇസ്‌റാഈല്‍ കൈവശപ്പെടുത്തിയിരിക്കുന്ന ഗോലാന്‍ കുന്നുകളുടെ അതിര്‍ത്തിയില്‍ നിന്ന് ഏകദേശം 10 കിലോമീറ്റര്‍ അകലെയുള്ള സിറിയയിലെ തന്നെ ഏറ്റവും ഉയരമുള്ള ഹെര്‍മോണ്‍ പര്‍വതത്തിലിരുന്നുകൊണ്ടാണ് നെതന്യാഹു ഈ പ്രഖ്യാപനം നടത്തുന്നത്.  53 വര്‍ഷം മുമ്പ് ഒരു സൈനികനായി താന്‍ ഇതേ പര്‍വത ശിഖരത്തിലായിരുന്നുവെന്നും നെതന്യാഹു പറഞ്ഞു. ആദ്യമായാണ്  ഒരു ഇസ്‌റാഈല്‍ നേതാവ് ഇത്രയും ദൂരം സിറിയയില്‍ എത്തുന്നത്. 

ഗോലാന്‍ കുന്നുകള്‍ പിടിച്ചെടുത്ത ഇസ്‌റാഈലിന്റെ നീക്കത്തിനെതിരെ ലോക രാജ്യങ്ങളില്‍ നിന്ന് വിമര്‍ശനം ഉയരുന്നുണ്ട്. 1974ലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്നും അസദിനെ പുറത്താക്കിയതിനെത്തുടര്‍ന്ന് സിറിയയിലെ അരക്ഷിതാവസ്ഥ മുതലെടുത്ത് ഭൂമി പിടിച്ചെടുക്കുകയുമാണ് ഇസ്‌റാഈല്‍ ചെയ്യുന്നതെന്നാണ് വിമര്‍ശകര്‍ ഉന്നയിക്കുന്ന പ്രധാന ആരോപണം.  എന്നാല്‍ അസദിനെ പുറത്താക്കുന്നതിന് നേതൃത്വം നല്‍കിയ വിമത ഗ്രൂപ്പായ ഹയാത്ത് തഹ് രിര്‍ അല്‍ ഷാമില്‍ നിന്നോ മറ്റ് അറബ് രാജ്യങ്ങളില്‍ നിന്നോ ഇതുവരെ പ്രതികരണം ഒന്നും ഉണ്ടായിട്ടില്ല. കൂടാതെ ഗോലാന്‍ കുന്നുകളിലുള്ള ഇസ്‌റാഈലിന്റെ നിയന്ത്രണത്തില്‍ അമേരിക്ക ഇസ്‌റാഈലിനെ പിന്തുണക്കുന്നുമുണ്ട്. 


ഇസ്‌റാഈലിനെ ആക്രമിക്കാന്‍ സിറിയയെ ഇടത്താവളമാക്കാന്‍ അനുവദിക്കില്ല എന്ന ഒരു പ്രസ്താവന കഴിഞ്ഞ ദിവസം എച്ച്.ടി.എസ് നേതാവ് അബു മുഹമ്മദ് അല്‍ ജൂലാനിയുടെ ഭാഗത്തു നിന്ന് ഉണ്ടായിരുന്നു. ഇസ്‌റാഈല്‍ സിറിയയില്‍ കനത്ത ആക്രമണം തുടരുന്നതിനിടെ തന്നെയാണ് ജൂലാനി ഈ പ്രസ്താവനയിറക്കിയത് എന്നതും ശ്രദ്ധേയമാണ്. 

1974 ലെ കരാര്‍ പ്രകാരം യു.എന്‍ മാര്‍ഗനിര്‍ദേശകര്‍ക്കൊപ്പമാണ് ഇസ്‌റാഈല്‍ വിഷയത്തില്‍ നിലപാടെന്നാണ് ജൂലാനി പറയുന്നത്. അതേസമയം, സിറിയന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള സൈനിക രഹിത മേഖല തുടരണമെന്നും അദ്ദേഹം പറഞ്ഞു. ഇസ്‌റാഈലുമായി സംഘര്‍ഷത്തിനില്ലെന്ന നിലപാടും അദ്ദേഹം ആവര്‍ത്തിച്ചു. സിറിയന്‍ ജനതയ്ക്ക് യുദ്ധത്തില്‍നിന്ന് ഇടവേളയാണ് വേണ്ടത്. ഇസ്‌റാഈല്‍ ആക്രമണം നിര്‍ത്തുകയും അവര്‍ സൈന്യത്തെ പിന്‍വലിച്ച് പഴയനിലയില്‍ തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബശ്ശാറുല്‍ അസദ് ഭരണകൂടത്തെ തകര്‍ത്ത് വിമതപക്ഷം സിറിയയില്‍ അധികാരം പിടിച്ച സാഹചര്യം മുതലെടുത്തായിരുന്നു ബഫര്‍ സോണില്‍ ഇസ്‌റാഈല്‍ സേനയുടെ കടന്നുകയറ്റം. സിറിയന്‍ മണ്ണില്‍ സൈനിക സാന്നിധ്യം വര്‍ധിപ്പിച്ച് ലബനാനിലെ ഹിസ്ബുല്ലക്കെതിരെ നീങ്ങാനും ഇസ്‌റാഈലിന് പദ്ധതിയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം: പ്രതിയെന്ന് സംശയിക്കുന്നയാൾ പൊലിസ് പിടിയിൽ

National
  •  2 days ago
No Image

ഗ്രീഷ്മയുടെ അമ്മയെ എന്തിന് വെറുതേവിട്ടു, ഹൈക്കോടതിയെ സമീപിക്കുമെന്ന് ഷാരോണിന്റെ മാതാപിതാക്കള്‍

Kerala
  •  2 days ago
No Image

UAE Weather Updates.... യുഎഇ കാലവസ്ഥ; ജനുവരി 21 വരെ മഴക്കും മൂടല്‍ മഞ്ഞിനും ശക്തമായ കാറ്റിനും സാധ്യത

uae
  •  2 days ago
No Image

2026 ലോകകപ്പ് നേടാൻ സാധ്യതയുള്ള മൂന്ന് ടീമുകളെ തെരഞ്ഞെടുത്ത് നെയ്മർ

Football
  •  2 days ago
No Image

ബന്ദിയെ പാർപ്പിച്ച കേന്ദ്രത്തിന് നേരെയും ഇസ്‌റാഈൽ ആക്രമണം; മോചനം ദുരന്തത്തിൽ കലാശിച്ചേക്കാം നെതന്യാഹുവിന് ഹമാസിന്റെ മുന്നറിയിപ്പ് 

International
  •  2 days ago
No Image

വിദ്യാർഥികളെ വേണം, 13,000 സ്‌കൂളുകളിലേക്ക് !

Kerala
  •  2 days ago
No Image

ആര്‍ജി കര്‍ കേസ്; ബലാത്സംഗകൊലപാതകത്തില്‍ കോടതി നാളെ വിധി പറയും

National
  •  2 days ago
No Image

ചാമ്പ്യൻസ് ട്രോഫിയിൽ രോഹിത്തിനൊപ്പം ഓപ്പണറായി അവനെ കൊണ്ടുവരണം: സെവാഗ്

Cricket
  •  2 days ago
No Image

പാറശാല ഷാരോണ്‍ വധക്കേസ്: ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി, ശിക്ഷാവിധി നാളെ

Kerala
  •  2 days ago
No Image

റിപ്പബ്ലിക് ദിനാഘോഷം; ഇന്തേനേഷ്യന്‍ പ്രസിഡന്റ് മുഖ്യാതിഥിയാകും

National
  •  2 days ago