HOME
DETAILS
MAL
പത്തനംതിട്ടയിൽ വിനോദയാത്ര പോയ ബസ് മറിഞ്ഞു; നിരവധി പേർക്ക് പരുക്ക്
Web Desk
January 17 2025 | 03:01 AM
പത്തനംതിട്ട: പത്തനംതിട്ടയിൽ വിദ്യാര്‍ത്ഥികളുമായി വിനോദയാത്രക്ക് പോയ ടൂറിസ്റ്റ് ബസ് മറിഞ്ഞു. കടമ്പനാട് കല്ലുകുഴിയില്‍ ആണ് അപകടം ഉണ്ടായത്. വാഗമണിലേക്ക് ഉല്ലാസയാത്ര പോയ ഫാത്തിമ മാതാ കോളേജിലെ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ടാണ് അപകടം ബസ് മറിഞ്ഞത്. അപകടത്തിൽ നിരവധി പേർക്ക് പരുക്ക് പറ്റി.
രാവിലെ ൬.൩൦ ഓടെയാണ് അപകടം ഉണ്ടായത്. ബിഎഡ് വിദ്യാര്‍ത്ഥികളും അധ്യാപകരും അടങ്ങുന്ന സംഘമായിരുന്നു ബസില്‍ ഉണ്ടായിരുന്നത്. രണ്ട് ബസുകളിലാണ് ഇവർ യാത്ര പോയത്. ഇതില്‍ ഒരു ബസ് ആണ് അപകടത്തിൽ ആയത്. പരുക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. പരുക്കേറ്റവരെ അടൂർ താലൂക്ക് ആശുപത്രയിൽ പ്രവേശിപ്പിച്ചു. നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."