ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്
കുവൈത്ത് സിറ്റി: 53 രാജ്യക്കാർക്കുള്ള ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്. ഇ-വീസ പ്ലാറ്റ്ഫോം കാലോചിതമായി നവീകരിക്കുന്നതിൻ്റെ ഭാഗമായാണ് നടപടിയെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. നവീകരണം എന്ന് പൂർത്തിയാകുമെന്ന് വ്യക്തമാക്കിയിട്ടില്ല.
കുവൈത്തിൽ ഇ-വീസ സൗകര്യമില്ലാത്ത ഇന്ത്യക്കാരെ ഇതു നേരിട്ടു ബാധിക്കില്ല. അതേസമയം യുഎസ്, യുകെ തുടങ്ങിയ രാജ്യങ്ങളിലെ ഇന്ത്യക്കാർക്ക് ഇ-വീസ സൗകര്യം ലഭിക്കില്ല. അതേസമയം ടൂറിസ്റ്റ് വീസ ഉൾപ്പെടെയുള്ള ബദൽ സൗകര്യങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്.
ടൂറിസ്റ്റ് വീസ ലഭിക്കുന്നതിനായി കുറഞ്ഞത് 6 മാസ കാലാവധിയുള്ള പാസ്പോർട്ട്, മടക്കയാത്രാ ടിക്കറ്റ്, കുവൈത്തിലെ താമസ വിലാസം എന്നിവ നൽകേണ്ടതുണ്ട്. ടൂറിസ്‌റ്റ് വീസക്കായി 3 കുവൈത്ത് ദിനാറാണ് ഈടാക്കുക.
The Kuwaiti government has announced a temporary suspension of e-visa services, affecting travelers planning to visit the country.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."