ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി
കൊച്ചി: ശബരിമലയില്‍ നടന്‍ ദിലീപിന്റെ വി.ഐ.പി ദര്‍ശനം ഗൗരവതരമെന്നു ഹൈക്കോടതി. എന്ത് പ്രത്യേകതയാണ് ഇത്തരം ആളുകള്‍ക്ക് ഉള്ളതെന്ന് കോടതി ചോദിച്ചു. ദിലീപിനായി മറ്റ് ഭക്തരെ ശബരിമലയില്‍ തടഞ്ഞു. ഒന്നാംനിരയിലുള്ള എല്ലാ ആളുകളെയും തടഞ്ഞെന്നും ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് മറ്റ് ഭക്തര്‍ക്ക് തടസം നേരിട്ടുവെന്ന് മനസിലായെന്നും കോടതി ചൂണ്ടിക്കാട്ടി.
ഹരിവരാസനം ചൊല്ലി നടയടയ്ക്കുന്ന സമയത്തായിരുന്നു ശ്രീകോവിലിനു മുന്‍പില്‍ ഒന്നാം നിരയില്‍ നിന്നു ദിലീപ് തൊഴുതത്. പിന്നില്‍ നില്‍ക്കുന്നവര്‍ക്കു കാണിക്കയിടാനും തടസ്സമുണ്ടാക്കിയെന്നും കോടതി നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. ശബരിമല സ്‌പെഷല്‍ കമ്മിഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോടതി സ്വമേധയാ ആണ് വിഷയത്തില്‍ ഇടപെട്ടത്.
നടന് പൊലീസ് യാതൊരു പ്രത്യേക പരിഗണനയും ചെയ്തുനല്‍കിയിട്ടില്ലെന്നും ദേവസ്വം ഗാര്‍ഡുകളാണ് വേണ്ടതെല്ലാം ചെയ്തുകൊടുത്തതെന്നുമുള്ള റിപ്പോര്‍ട്ട് നേരത്തെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. സന്നിധാനം സ്‌പെഷ്യല്‍ ഓഫീസര്‍ പി ബിജോയ് ആണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ദിലീപ്, സംഘാംഗങ്ങള്‍, ആലപ്പുഴ ജില്ലാ ജഡ്ജി കെ.കെ.രാധാകൃഷ്ണന്‍, ഒഡേപെക് ചെയര്‍മാന്‍ കെ.പി.അനില്‍കുമാര്‍ എന്നിവരാണ് പൊലീസ് അകമ്പടിയോടെ സോപാനത്ത് വന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."