HOME
DETAILS

'കുറ്റപ്പെടുത്തല്‍ നിര്‍ത്തി കൃത്യമായ കണക്ക് കൊണ്ടുവരൂ';  വയനാട് പുനരധിവാസത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി

  
December 07 2024 | 06:12 AM

high-court-strongly-criticizes-state-government-over-wayanad-disaster

കൊച്ചി: വയനാട് ചൂരല്‍മല നാശനഷ്ടക്കണക്കില്‍ വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി. ദുരന്തത്തിലെ നാശനഷ്ടങ്ങളുടെ കണക്ക് സംബന്ധിച്ച എസ്.ഡി.ആര്‍.എഫ് വിശദീകരണത്തില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ കണക്കുകള്‍ ശരിയല്ലെന്നും ആരെയാണ് വിഡ്ഢികളാക്കാന്‍ നോക്കുന്നതെന്നും കോടതി ചോദിച്ചു. കേന്ദ്രസഹായം തേടുമ്പോള്‍ കൃത്യമായ കണക്കുകള്‍ വേണം. ചൂരല്‍മല ദുരന്തത്തില്‍ സ്വമേധയാ എടുത്ത കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിമര്‍ശനം.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയില്‍ ഓഡിറ്റിംഗ് നടക്കുന്നുണ്ടോയെന്ന് കോടതി ചോദിച്ചു. അവസാന ഓഡിറ്റ് റിപ്പോര്‍ട്ട് കൈവശമുണ്ടോയെന്ന് ചോദിച്ച ഹൈക്കോടതി ഹാജരാക്കാന്‍ നിര്‍ദേശം നല്‍കി. എസ്ഡിആര്‍എഫില്‍ ഇനി അവശേഷിക്കുന്നത് 677 കോടി രൂപയാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. 677 കോടിയിലെ എത്ര രൂപ ചെലവഴിക്കണമെന്ന് നിങ്ങള്‍ക്കറിയില്ലെയെന്ന് ഹൈക്കോടതി ചോദിച്ചു.

പരസ്പരം കുറ്റപ്പെടുത്തുന്നത് തുടരുന്നത് ദുരന്തത്തില്‍പ്പെട്ടവരെ അപമാനിക്കുന്നതിന് തുല്യമാണെന്നും കോടതി വിമര്‍ശിച്ചു. കേന്ദ്രത്തോട് സഹായം ആവശ്യപ്പെടുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന് കൃത്യമായ കണക്ക് വേണമെന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചു. 677 കോടി രൂപ ഫണ്ടില്‍ ഉണ്ടോ എന്ന് സംസ്ഥാനത്തിന് ഉറപ്പില്ല. തുക പാസ്ബുക്കിലുണ്ടാവും എന്നാല്‍ ബാങ്ക് അക്കൗണ്ടിലുണ്ടോയെന്ന് സര്‍ക്കാരിന് അറിയില്ലെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന യുവാവ് ആത്മഹത്യ ചെയ്തു

Kerala
  •  5 days ago
No Image

മധ്യപ്രദേശിലെ 11 ഗ്രാമങ്ങളുടെ പേരുകള്‍ മാറ്റി ബിജെപി സര്‍ക്കാര്‍; മുസ്‌ലിം നാമങ്ങളെന്ന് ആരോപണം

National
  •  5 days ago
No Image

ഷാർജയിലെ കൽബ നഗരത്തിൽ ഫെബ്രുവരി ഒന്നു മുതൽ പെയ്‌ഡ് പാർക്കിങ് സംവിധാനം ഏർപ്പെടുത്തും

uae
  •  5 days ago
No Image

പുതുതായി സ്‌കൂളുകളിൽ ചേർക്കുന്ന വിദ്യാർഥികൾക്ക് മെഡിക്കൽ പരിശോധന നിർബന്ധമാക്കി സഊദി

Saudi-arabia
  •  5 days ago
No Image

മദ്യപിച്ച് വീട്ടിലെത്തി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു ; 54 കാരനായ മകനെ തലക്കടിച്ച് കൊലപ്പെടുത്തി അച്ഛന്‍

Kerala
  •  5 days ago
No Image

ജോലി വാഗ്ദാനംചെയ്ത് ഹോട്ടലില്‍വച്ച് കൂട്ടബലാത്സംഗം; ഹരിയാന ബി.ജെ.പി അധ്യക്ഷനെതിരേ കേസ്

National
  •  5 days ago
No Image

രോഹിത് ശർമക്ക് പിന്നാലെ മുംബൈക്കായി രഞ്ജിയിൽ കളിക്കാൻ സന്നദ്ധത അറിയിച്ച് മറ്റൊരു ഇന്ത്യൻ താരവും

Cricket
  •  5 days ago
No Image

പീച്ചി ഡാം റിസർവോയറിൽ വീണ് ചികിത്സയിലായിരുന്ന ഒരു പെണ്‍കുട്ടി കൂടി മരിച്ചു

Kerala
  •  5 days ago
No Image

ഹൈക്കോടതി വിലക്ക് ലംഘിച്ച് സെക്രട്ടേറിയറ്റ് പരിസരത്ത് മുഖ്യമന്ത്രിയുടെ ഫ്ലക്സും കട്ടൗട്ടും; വിവാദമായതോടെ ഫ്ലക്സും, കട്ടൗട്ടും നീക്കി നഗരസഭ

Kerala
  •  5 days ago
No Image

"സ്മാർട്ട് ഹോം വെഹിക്കിൾ ഇംപൗണ്ട്മെൻ്റ് സിസ്റ്റം" റാസൽഖൈമയിൽ ജനുവരി 20 മുതൽ കണ്ടുകെട്ടിയ വാഹനങ്ങൾ ഉടമയുടെ വീട്ടിൽ തന്നെ സൂക്ഷിക്കാം

uae
  •  5 days ago