HOME
DETAILS
MAL
ഇന്ത്യൻ ബാഡ്മിന്റൺ താരം പി വി സിന്ധു വിവാഹിതയാകുന്നു
December 02 2024 | 16:12 PM
ചെന്നൈ: ഇന്ത്യൻ ബാഡ്മിന്റൺ താരം പി വി സിന്ധു വിവാഹിതയാകുന്നു. ഹൈദരാബാദ് വ്യവസായി വെങ്കട ദത്ത സായിയാണ് വരൻ. ഈ മാസം 22നാണ് വിവാഹം. പോസിഡെക്സ് ടെക്നോളജിസ് (Posidex Technologies) എക്സിക്യൂട്ടീവ് ഡയറക്ടറാണ് വെങ്കട ദത്ത സായി. രാജസ്ഥാനിലെ ഉദയ്പൂരിൽ വെച്ചായിരിക്കും വിവാഹം നടക്കുക. ഡിസംബർ 20 മുതൽ 3 ദിവസം നീളുന്ന വിവാഹ ചടങ്ങുകളാണ് ഉണ്ടാവുക. ഡിസംബർ 24ന് ഹൈദരാബാദിലും വിവാഹസത്കാരം ഉണ്ടാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."