ശ്രീറാമിന്റെ അഭിഭാഷകന് രണ്ടാം നിലയിലുള്ള കോടതിയുടെ പടി കയറാന്‍ വയ്യ; കെ.എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ മാറ്റി
തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിന്റെ വിചാരണ മാറ്റിവച്ചു. പ്രതിഭാഗ അഭിഭാഷകനായ രാമന്‍പിള്ളയ്ക്ക് രണ്ടാം നിലയിലെ കോടതിയില്‍ കയറാന്‍ കഴിയില്ലെന്ന കാരണത്താല്‍ വിചാരണ മറ്റൊരു കോടതിയിലേക്കു മാറ്റണം എന്ന ആവശ്യം കോടതി അനുവദിക്കുകയായിരുന്നു. താഴത്തെ നിലയിലുള്ള ഏതെങ്കിലും ഫാസ്റ്റ് ട്രാക്ക് കോടതിയിലേക്ക് കേസ് മാറ്റണമെന്നും ശ്രീറാം വെങ്കിട്ടരാമന്റെ അഭിഭാഷകന്‍ അപേക്ഷയില്‍ ആവശ്യപ്പെട്ടു.
കെ.എം. ബഷീര്‍ കൊല്ലപ്പെട്ട് അഞ്ച് വര്‍ഷങ്ങള്‍ക്കുശേഷം തിങ്കളാഴ്ചയാണ് കേസിന്റെ വിചാരണ ആരംഭിക്കാനിരുന്നത്. രണ്ട് ഘട്ടങ്ങളായി വിചാരണ പൂര്‍ത്തീകരിക്കാനായിരുന്നു തീരുമാനം. തിങ്കളാഴ്ച തിരുവനന്തപുരം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി കേസ് പരിഗണിച്ചപ്പോഴാണ് ശ്രീറാമിന്റെ അഭിഭാഷകന്‍ രാമന്‍പിള്ള അപേക്ഷ സമര്‍പ്പിച്ചത്.
2019 ഓഗസ്റ്റ് 3 ന് പുലര്‍ച്ചെ ഒരുമണിക്കാണ് ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫയും സഞ്ചരിച്ചിരുന്ന കാര്‍ ഇടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ കൊല്ലപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."