' വഖഫ് ബില്‍ മതേതര വിരുദ്ധം, അത് മുസ്‌ലിംകളുടെ അവകാശങ്ങള്‍ കവരും' മമത ബാനര്‍ജി
കൊല്‍ക്കത്ത: വഖഫ് ഭേദഗതി ബില്ലിനെതിരെ ആഞ്ഞടിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബില്ലിനെ 'മതേതര വിരുദ്ധം' എന്ന് വിശേഷിപ്പിച്ച മമത അത് മുസ്‌ലിംകളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുമെന്നും തുറന്നടിച്ചു.
വിഷയത്തില്‍ കേന്ദ്രം സംസ്ഥാനങ്ങളുമായി കൂടിയാലോചന നടത്തിയിട്ടില്ലെന്നും അവര്‍ നിയമസഭയില്‍ പറഞ്ഞു.
'ബില്ല് ഒരു മതത്തിനെതിരെയുള്ളതാണ്. വഖഫ് ഭേദഗതി ബില്‍ ഒരേസമയം ഫെഡറല്‍ വിരുദ്ധവും മതേതര വിരുദ്ധവുമാണ്. ഒരു പ്രത്യേക വിഭാഗത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ബോധപൂര്‍വമായ ശ്രമമാണിത്. ഒരു മതത്തിന് മേലുള്ള അതിക്രമങ്ങളും നമുക്ക് സഹിക്കാനാവില്ല' അവര്‍ പറഞ്ഞു.
അത് മുസ്‌ലിംകളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കും. വഖഫ് മുസ്‌ലിംകള്‍ മാത്രമല്ല വികസനത്തിനായി ഹിന്ദുക്കളും ദാനം നല്‍കിയിട്ടുണ്ട് അവര്‍ കൂട്ടിച്ചേര്‍ത്തു.
വഖഫ് ബില്ലിന്റെ കാര്യത്തില്‍ കേന്ദ്രം സംസ്ഥാനങ്ങളോട് കൂടിയാലോചിച്ചിട്ടില്ല. ഏതെങ്കിലും മതം ആക്രമിക്കപ്പെട്ടാല്‍ അതിനെ മുഴുഹൃദയത്തോടെ അപലപിക്കും' അവര്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."