മൂന്നാറിലെ യുവാവിന്റെ മരണം കൊലപാതകം; സഹോദരന്‍ അറസ്റ്റില്‍
ഇടുക്കി: മൂന്നാറില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സഹോദരന്‍ അറസ്റ്റില്‍. ന്യൂനഗര്‍ സ്വദേശി വിഘ്‌നേശ്വറാണ് അറസ്റ്റിലായത്. കൊല്ലപ്പെട്ട ഉദയസൂര്യന്‍ ഇയാളുടെ സഹോദരനാണ്.
കരാര്‍ നിര്‍മ്മാണ തൊഴിലാളിയായ ന്യൂനഗര്‍ സ്വദേശി ഉദയസൂര്യനെ കഴിഞ്ഞദിവസമാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തിനു മുറിവേറ്റ് തറയില്‍ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ജോലിക്ക് വരാഞ്ഞതിനെ തുടര്‍ന്ന് ഉദയസൂര്യനെ അന്വേഷിച്ചെത്തിയ തൊഴിലാളികളാണ് ആദ്യം മൃതദേഹം കണ്ടത്. പിന്നീട് പൊലീസും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.
മദ്യപിച്ച ശേഷം ഉദയസൂര്യനും സഹോദരനും വിഘ്‌നേശ്വറും തമ്മില്‍ സ്ഥിരമായി വഴക്കുണ്ടാകാറുണ്ടെന്ന് നാട്ടുകാര്‍ മൊഴി നല്‍കിയിട്ടുണ്ട്. സംഭവസമയത്ത് വിഘ്‌നേശ്വര്‍ വീട്ടിലുണ്ടായിരുന്നെന്നും പൊലീസ് മനസ്സിലാക്കി. പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനത്തില്‍ കൊലപാതകമെന്ന സൂചനകളുണ്ടായിരുന്നു. തുടര്‍ന്ന് വിഘ്‌നേശ്വറിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ,സഹോദരനെ കഴുത്ത് ഞെരിച്ചു കൊന്നെന്ന് വിഘ്‌നേശ്വര്‍ സമ്മതിച്ചത്. തെളിവെടുപ്പിന് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Death of youth in Munnar murder Brother arrested
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."