ഇക്കുറി ലിവര്‍പൂളിനോട്; നാണക്കേട് മാറ്റാനാകാതെ സിറ്റി; തുടര്‍ച്ചയായ നാലാം മത്സരത്തിലും പരാജയം
ആന്‍ഫീല്‍ഡ്: ഇംഗ്ലീഷ് പ്രീമിയര്‍ലീഗില്‍ (EPL) മാഞ്ചസ്റ്റര്‍ സിറ്റിക്കിത് കഷ്ടകാലം. ഇന്നലെ രാത്രി നടന്ന മത്സരത്തില്‍ കരുത്തരായ ലിവര്‍പൂളിനോട് എതിരില്ലാത്ത രണ്ട് ഗോളിനാണ് പരാജയപ്പെട്ടത്. ഇതോടെ തുടര്‍ച്ചയായ നാലു കളികളും തോറ്റ് നിലവിലെ ചാമ്പ്യന്‍മാര്‍ നാണംകെട്ടു.
സ്വന്തം തട്ടകമായ ആന്‍ഫീല്‍ഡില്‍ നടന്ന മത്സരത്തില്‍ കോഡി ഗാക്‌പോ(12)യും മുഹമ്മദ് സലാഹും(78) ആണ് വിജയികള്‍ക്കായി ലക്ഷ്യംകണ്ടത്. ഗാക്‌പോക്ക് സുന്ദരമായ അസിസ്റ്റ് നല്‍കി സലാഹ് കളംനിറഞ്ഞ് കളിക്കുകയുംചെയ്തു.
വിജയത്തോടെ ലിവര്‍പൂള്‍ പോയന്റ് ടേബിളില്‍ ഒന്നാംസ്ഥാനത്തെ പോയിന്റ് വ്യത്യാസം കൂട്ടിയതിനൊപ്പം മാഞ്ചസ്റ്റര്‍ സിറ്റി അഞ്ചാംസ്ഥാനത്തേക്ക് വീഴുകയുംചെയ്തു.
ചാംപ്യന്‍ ലീഗില്‍ റയല്‍മാഡ്രിഡിനെതിരെ നേടിയ വിജയത്തിന്റെ ആത്മവിശ്വാസത്തോടെയാണ് ലിവര്‍പൂള്‍ ഇറങ്ങിയത്. തുടക്കംമുതല്‍ തന്നെ ചെമ്പട ആക്രമിച്ചുകളിച്ചു. 12ാം മിനിറ്റില്‍ ആദ്യഗോളും കണ്ടെത്തി. പ്രതിരോധതാരം അലക്‌സാണ്ടര്‍ അര്‍ണോള്‍ഡ് നല്‍കിയ ലോങ്‌ബോള്‍ സ്വീകരിച്ച് ബോക്‌സിലേക്ക് കുതിച്ച മുഹമ്മദ് സലാഹ് സിറ്റി ഡിഫന്‍സിനെയും ഗോളിയെയും കബളിപ്പിച്ച് സെക്കന്‍ഡ് പോസ്റ്റിന് മുന്നിലേക്കിട്ട പന്ത് കോഡി ഗാക്‌പോ ചിപ്പ് ചെയ്തിട്ടു.
രണ്ടാം പകുതിയില്‍ സിറ്റി തിരിച്ചുവരവിന്റെ സൂചനകള്‍ നല്‍കിയെങ്കിലും ലക്ഷ്യം കണ്ടില്ല. 75ാം മിനിറ്റില്‍ ലിവര്‍പൂള്‍ ലീഡുയര്‍ത്തി. കിക്കെടുത്ത സലാഹിന് പിഴച്ചില്ല.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മറ്റ് മത്സരങ്ങളില്‍ ചെല്‍സിക്കും മാഞ്ചസ്റ്റര്‍ യുനൈറ്റഡിനും ജയം. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത നാലു ഗോളിന് എവര്‍ട്ടണെയായിരുന്നു യുനൈറ്റഡ് തോല്‍പ്പിച്ചത്. മാര്‍ക്കസ് റാഷ്‌ഫോര്‍ഡും (34,46) ജോഷ്വാ സിര്‍ക്‌സീയും (41,64) യുനൈറ്റഡിനായി ഇരട്ട ഗോളുകള്‍ നേടി. റൂബന്‍ അമോറിം പരിശീലക സ്ഥാനം ഏറ്റെടുത്തതിന് ശേഷമുള്ള യുനൈറ്റഡിന്റെ പ്രീമിയര്‍ ലീഗിലെ ആദ്യ ജയമായിരുന്നു ഇന്നലത്തേത്.
മറ്റൊരു മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിന് ചെല്‍സി ആസ്റ്റണ്‍ വില്ലയെ തോല്‍പ്പിച്ചു. നിക്കോളാജ് ജാക്‌സണ്‍ (7), എന്‍സോ ഫെര്‍ണാണ്ടസ് (36), കോലോ പാമര്‍ (83) എന്നിവരായിരുന്നു ബ്ലൂസിനായി ലക്ഷ്യം കണ്ടത്. ജയിച്ചതോടെ 13 മത്സരത്തില്‍ 25 പോയിന്റുമായി ആഴ്‌നസനിലിന് ഒപ്പമെത്താനും ചെല്‍സിക്ക് കഴിഞ്ഞു.
ടോട്ടനം- ഫുള്‍ഹാം മത്സരം 11 എന്ന സ്‌കോറിന് അവസാനിച്ചു. 54ാം മിനുട്ടില്‍ ബ്രണ്ണന്‍ ജോന്‍സനായിരുന്നു ടോട്ടനത്തിനായി ഗോള്‍ നേടിയത്. എവേ മത്സരത്തില്‍ ബ്രന്‍ഡ്‌ഫോഡ് ലെസ്റ്റര്‍ സിറ്റിയെ 4-1 എന്ന സ്‌കോറിന് തോല്‍പ്പിച്ചു. കെവിന്‍ സ്‌കാഡെയുടെ ഹാട്രിക്കിന്റെ കരുത്തിലായിരുന്നു ബ്രന്‍ഡ്‌ഫോര്‍ഡ് മികച്ച ജയം കൊയ്തത്. 29,48,59 മിനുട്ടുകളിലായിരുന്നു സ്‌കാഡെയുടെ ഹാട്രിക്. 25ാം മിനുട്ടില്‍ യോനെ വിസ്സയും ബ്രന്‍ഡ്‌ഫോര്‍ഡിനായി ലക്ഷ്യം കണ്ടു. 21ാം മിനുട്ടുല്‍ ഫകുണ്ടോ ബൗനാനോത്തെയായിരുന്നു ലെസ്റ്ററിന്റെ ആശ്വാസ ഗോള്‍ നേടിയത്.
എവേ മത്സരത്തില്‍ 5-2 എന്ന സ്‌കോറിന് ആഴ്‌സനല്‍ വെസ്റ്റ്ഹാമിനെ തോല്‍പ്പിച്ചു. ഗബ്രിയേല്‍ മഗാലസ് (10), ലിയനാര്‍ദോ ട്രൊസാര്‍ഡ് (27), മാര്‍ട്ടിന്‍ ഒഡേഗാര്‍ഡ് (34), കെയ് ഹാവര്‍ട്‌സ് (36), ബുകയോ സാക (50) എന്നിവരായിരുന്നു ഗണ്ണേഴ്‌സിനായി ലക്ഷ്യം കണ്ടത്. ആരോണ്‍ വാന്‍ ബിസാക (36), എമേഴ്‌സന്‍ പാല്‍മെയ്‌റി (40) എന്നിവരായിരുന്നു വെസ്റ്റ് ഹാമിനായി ലക്ഷ്യം കണ്ടത്.
4- 2 എന്ന സ്‌കോറിന് ബേണ്‍മൗത്ത് വോള്‍വ്‌സിനെ തോല്‍പ്പിച്ചു. നോട്ടിങ്ഹാം ഫോറസ്റ്റ് എതിരില്ലാത്ത ഒരു ഗോളിന് ഇപ്‌സ്വിച്ച് ടൗണിനെ തോല്‍പിച്ചു. ക്രിസ്റ്റല്‍ പാലസ് ന്യൂകാസില്‍ മത്സരം 1- 1 എന്ന സ്‌കോറിന് അവസാനിച്ചു.
Premier League 2024-25 Liverpool vs Manchester City Highlights
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."