HOME
DETAILS

അജ്മീര്‍ ദര്‍ഗയ്ക്ക് മേലും അവകാശവാദം; ശിവക്ഷേത്രമായിരുന്നുവെന്ന ഹിന്ദുത്വ സംഘടനയുടെ ഹരജി കിട്ടിയ ഉടന്‍ നോട്ടീസയച്ച് കോടതി

  
Web Desk
November 27 2024 | 13:11 PM

Court Agrees To Hear Petition Claiming Ajmer Dargah As Shiv Temple

ജയ്പൂര്‍: സൂഫി നേതാവ് ഖാജാ മുഈനുദ്ദീന്‍ ചിശ്തി അന്ത്യവിശ്രമം കൊള്ളുന്ന അജ്മീര്‍ ദര്‍ഗക്ക് മേലിലും അവകാശവാദം ഉന്നയിച്ച് സംഘ്പരിവാര്‍. ഖാജാ മുഈനുദ്ദീന്‍ ചിശ്തിയുടെ മഖ്ബറ സ്ഥിതിചെയ്യുന്ന അജ്മീര്‍ ദര്‍ഗാ ശരീഫ് ശിവക്ഷേത്രമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തീവ്രഹിന്ദുത്വ സംഘടനയായ ഹിന്ദുസേന നല്‍കിയ ഹരജി പരിഗണിച്ച് കോടതി ദര്‍ഗ കമ്മിറ്റിക്ക് നോട്ടീസയച്ചു. ദര്‍ഗയില്‍ പുരാവസ്തു വകുപ്പ് (ASI) സര്‍വേ നടത്തണമെന്നാണ് ഹിന്ദുസേന നേതാവ് വിഷ്ണു ഗുപ്ത നല്‍കിയ ഹരജിയിലെ പ്രധാന ആവശ്യം. ആരാധനക്ക് അനുമതി നല്‍കണമെന്നും വിഷ്ണു ഗുപ്ത ആവശ്യപ്പെട്ടു.


ദര്‍ഗയില്‍ സര്‍വേ നടത്തണമെന്നും അതിനുള്ളില്‍ പൂജ നടത്താന്‍ അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ട് ഹിന്ദുസേവന നേതാവ് വിഷ്ണുഗുപ്തയാണ് ഹരജി നല്‍കിയത്. കാശിയിലെയും മഥുരയിലെയും പള്ളിയെപ്പോലെ അജ്മീര്‍ ദര്‍ഗയും ക്ഷേത്രം തകര്‍ത്താണ് സ്ഥാപിച്ചതെന്നാണ് ഹരജിക്കാരുടെ ആരോപണം. അജ്മീര്‍ ദര്‍ഗാശരീഫിന്റെ പേര് ഭഗവാന്‍ ശ്രീ സങ്കടമോചന മഹാദേവ വിരാജ്മാന്‍ ക്ഷേത്രം എന്നാക്കി മാറ്റണമെന്നും ഹരജിക്കാര്‍ ആവശ്യപ്പെട്ടു.
13 ാം നൂറ്റാണ്ടില്‍ മരിച്ച ഖാജാ മുഈനുദ്ദീന്‍ ചിശ്തിയുടെ 813 ാമത്തെ ഉറൂസ് ജനുവരിയില്‍ നടക്കാനിരിക്കെയാണ് കോടതിയില്‍നിന്ന് നടപടിയുണ്ടായിരിക്കുന്നത്.

2015ല്‍ ഡല്‍ഹിയിലെ കേരളാ ഹൗസില്‍ ബീഫ് വിളമ്പുന്നുവെന്നാരോപിച്ച് അതിക്രമം കാട്ടിയതുള്‍പ്പെടെയുള്ള വിവിധ കേസുകളില്‍ പ്രതിയായ വിഷ്ണു ഗുപ്ത, വിദ്വേഷപ്രസംഗങ്ങള്‍ക്കും നടപടികള്‍ക്കും പേരുകേട്ട വ്യക്തിയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൂന്നാറിൽ അംഗന്‍വാടിയുടെ ജനല്‍ ചില്ലുകള്‍ തകര്‍ത്ത് സാമൂഹിക വിരുദ്ധര്‍; സംഭവം നടന്നത് അവധി ദിവസം

Kerala
  •  15 hours ago
No Image

ആരോഗ്യ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനം; ഗവര്‍ണറുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് സച്ചിന്‍ദേവ് എംഎല്‍എ

Kerala
  •  15 hours ago
No Image

ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിക്ക് ബ്രിട്ടണിൽ ഊഷ്‌മള വരവേൽപ്പ്

qatar
  •  16 hours ago
No Image

മലപ്പുറം നഗരസഭാ പരിധിയിലെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ മിന്നൽ പരിശോധന; രണ്ട് സ്ഥാപനങ്ങൾ അടച്ചു പൂട്ടി

Kerala
  •  16 hours ago
No Image

യുനെസ്കോയുടെ വെഴ്‌സായ് പുരസ്കാരം ഒമാനിലെ അക്രോസ് ഏജസ് മ്യൂസിയത്തിന്

oman
  •  16 hours ago
No Image

കൊല്ലത്ത് ക്രൂര കൊലപാതകം; കാറിൽ പോയ യുവതിയെയും യുവാവിനെയും പെട്രോളൊഴിച്ച് തീകൊളുത്തി, ഒരാൾ കൊല്ലപ്പെട്ടു

Kerala
  •  16 hours ago
No Image

ബാബ് അൽ ബഹ്റൈനിൽ സഞ്ചാരികളെ സ്വാഗതം ചെയ്യാൻ ഒട്ടക സേന; മനാമയിൽ നിന്നുള്ള കൗതുക കാഴ്ച

bahrain
  •  16 hours ago
No Image

ഡല്‍ഹി ജുമാ മസ്ജിദിന്‍മേലും അവകാശവാദം; പിന്നില്‍ അജ്മീര്‍ ദര്‍ഗാ കേസിലെ ഹരജിക്കാരായ ഹിന്ദുത്വ സംഘടന

National
  •  17 hours ago
No Image

സംസ്ഥാനത്തെ എല്ലാ സ്‌കൂൾ ബസുകളുടെയും ഫിറ്റ്നസിൽ പുനഃപരിശോധന

Kerala
  •  17 hours ago
No Image

പുതിയ എയർബോൺ ബ്രിഗേഡ് കമാൻഡ് ആരംഭിച്ചതായി പ്രഖ്യാപിച്ച്  യുഎഇ 

uae
  •  17 hours ago