സിനിമാ വ്യവസായത്തെ നിയന്ത്രിക്കാന്‍ പെരുമാറ്റച്ചട്ടം വേണം; ഡബ്ല്യു.സി.സി ഹൈക്കോടതിയില്‍
കൊച്ചി: മലയാള സിനിമാ വ്യവസായത്തെ നിയന്ത്രിക്കാന്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് വുമണ്‍ ഇന്‍ സിനിമ കലക്ടീവ്(ഡബ്ല്യു.സി.സി) ഹൈക്കോടതിയില്‍. സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തുന്നത് വരെ ഇടക്കാല ഉത്തരവിലൂടെ ചട്ടം ബാധകമാക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്‌പെഷല്‍ ബെഞ്ചിന്റെ സിറ്റിങ് നടക്കുന്നതിനിടയിലാണ് ഡബ്ല്യു.സി.സി ഇടക്കാല ചട്ടം എന്ന ആവശ്യം ഉയര്‍ത്തിയത്. പോഷ് നിയമവുമായി ബന്ധപ്പെട്ട് സിനിമാ മേഖലയില്‍ ഭീഷണി നേരിടുന്ന സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ കോടതി ഇടപെടണമെന്നും ഡബ്ല്യു.സി.സി ആവശ്യപ്പെട്ടു. സിനിമാ മേഖലയിലെ പ്രശ്‌നങ്ങളെക്കുറിച്ച് പഠിച്ച് ഹേമ കമ്മിറ്റി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും നടപടിയുണ്ടാകാത്തതിനെ തുടര്‍ന്നാണ് ഡബ്ല്യു.സി.സി ഹൈക്കോടതിയെ സമീപിച്ചത്.
The WCC High Court is hearing a case on implementing a code of conduct to regulate the film industry, sparking interest in the potential impact on cinematic productions.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."