ദുബൈയില്‍ വിദേശത്ത് നിന്ന് എത്തിച്ച ഐ ഡ്രോപ് പിടികൂടി കസ്റ്റംസ്
വിദേശത്ത് നിന്ന് എത്തിച്ച ഐ ഡ്രോപ് പിടികൂടി ദുബൈ കസ്റ്റംസ്. യുഎഇയില്‍ നിയന്ത്രിതമായ മരുന്നാണിത്. യുഎഇയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ള മരുന്നുകളുടെ പട്ടികയില്‍പ്പെട്ട ഈ മരുന്ന് ഏഷ്യന്‍ രാജ്യത്ത് നിന്നാണ് ദുബൈയിലെത്തിച്ചത്.
മെഡിക്കല്‍ കുറിപ്പടിയില്ലാതെ ഈ മരുന്ന് വില്‍ക്കാനോ ഉപയോഗിക്കാനോ പാടില്ല. കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ 62 വ്യത്യസ്ത ഓപ്പറേഷനുകളിലായി 26,766 പെട്ടി ഐ ഡ്രോപാണ് ദുബൈ കസ്റ്റംസ് പിടികൂടിയത്. യുഎഇയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ള മരുന്നുകള്‍ കൊണ്ടുവരുന്നതിനും വില്‍ക്കുന്നതിനുമെതിരെ നിയമം നിലവിലുണ്ട്. നിയമലംഘനത്തിന് കടുത്ത ശിക്ഷ ലഭിക്കും.
Dubai Customs has made a significant seizure, confiscating an iDrop shipment originating from outside the UAE, demonstrating their vigilance in combating smuggling and protecting public health.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."