HOME
DETAILS

സമയം 12.15, പാലക്കാട് പോളിങ് 33.75 ശതമാനം

  
Web Desk
November 20 2024 | 06:11 AM

palakkad-byelection-voting-day

പാലക്കാട്: വിവാദങ്ങള്‍ക്കും ചൂടുപിടിച്ച പ്രചാരണങ്ങള്‍ക്കും ശേഷം പാലക്കാട് ഇന്ന് പോളിങ് ബൂത്തില്‍. ആദ്യ രണ്ട് മണിക്കൂറില്‍ പോളിങ് മന്ദഗതിയിലായിരുന്നെങ്കിലും പല ബൂത്തുകളിലും ഇപ്പോള്‍ തിരക്ക് അനുഭവപ്പെടുന്നുണ്ട്. രാവിലെ 11.30 ഓടെ 27.03 ശതമാനം പോളിങ് രേഖപ്പെടുത്തി. എല്ലാ ബൂത്തുകളിലും മോക്ക് പോളിങ് അതിരാവിലെ തന്നെ പൂര്‍ത്തിയായിരുന്നു.

എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി സരിന്‍ അടക്കമുള്ളവര്‍ വോട്ട് രേഖപ്പെടുത്താനായി ബൂത്തിലെത്തി. രാഹുല്‍ മാങ്കൂട്ടത്തിലിന് മണ്ഡലത്തില്‍ വോട്ടില്ല.

വലിയ ശുഭപ്രതീക്ഷയാണ് സ്ഥാനാര്‍ഥികളെല്ലാം തന്നെ പങ്കുവച്ചത്. വിവാദങ്ങളൊന്നും പാലക്കാട്ടുകാരെ ബാധിക്കില്ലെന്നും മതേതര നിലപാടാണ് പാലക്കാട്ടെ ജനതയ്‌ക്കെന്നും യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു. ജനങ്ങളെ വെല്ലുവിളിക്കുന്നവരെ ജനം തിരിച്ചറിയും എന്നായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥി സരിന്റെ പ്രതികരണം. എന്‍ഡിഎയുടെ വിജയം വഴി ചരിത്രപരമായ വിധിയെഴുത്തിന് പാലക്കാട് സാക്ഷിയാകുമെന്ന് സി. കൃഷ്ണകുമാറും പ്രതികരിച്ചു

വോട്ടെടുപ്പിന് തൊട്ടുമുമ്പും കണക്കുകൂട്ടലില്‍ തന്നെയായിരുന്നു മുന്നണികള്‍. ആറുമാസം മുമ്പ് നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ യു.ഡി.എഫിലെ വി.കെ ശ്രീകണ്ഠന്‍ ബി.ജെ.പിയുടെ സി. കൃഷ്ണകുമാറിനെതിരേ 9,707 വോട്ടുകളുടെ ഭൂരിപക്ഷം നേടിയിരുന്നു. ഇത് രാഹുല്‍ മാങ്കൂട്ടത്തില്‍ ആവര്‍ത്തിക്കുമെന്ന കണക്കുകൂട്ടലിലാണ് കോണ്‍ഗ്രസും യു.ഡി.എഫും.

ആത്മവിശ്വാസത്തില്‍ സി.പി.എമ്മും ബി.ജെ.പിയും ഒട്ടും പിന്നിലല്ല. കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതലായി കിട്ടുന്ന ഓരോ വോട്ടും തങ്ങളെ സംബന്ധിച്ച് നേട്ടമായിരിക്കുമെന്നാണ് സി.പി.എം വിലയിരുത്തല്‍. ശ്രീകണ്ഠനും ഷാഫിയുമല്ല രാഹുല്‍ മാങ്കൂട്ടത്തിലെന്നും സി.പി.എം നേതൃത്വം ചൂണ്ടിക്കാട്ടുന്നു. 2021ല്‍ സംസ്ഥാനമൊട്ടാകെ ഇടത് മുന്നണിക്കനുകൂലമായി വീശിയടിച്ച തരംഗത്തിലും പാലക്കാട് രണ്ടാം സ്ഥാനത്തെത്താനായെങ്കില്‍ ഈ ഉപതെരഞ്ഞെടുപ്പില്‍ വിജയപ്രതീക്ഷയിലാണ് എന്‍.ഡി.എ.

1,94,706 വോട്ടര്‍മാരാണ് മുന്നണികളുടെ നെഞ്ചിടിപ്പുകൂട്ടി ഇന്ന് പോളിങ് ബൂത്തിലെത്തുന്നത്. ഇതില്‍ 1,00,290 പേര്‍ സ്ത്രീ വോട്ടര്‍മാരാണ്. 2306 പേര്‍ 85 വയസിനു മുകളില്‍ പ്രായമുള്ളവരും 780 പേര്‍ ഭിന്നശേഷിക്കാരും നാലുപേര്‍ ട്രാന്‍സ്ജെന്‍ഡേഴ്സുമാണ്. 2445 കന്നിവോട്ടര്‍മാരും 229 പ്രവാസി വോട്ടര്‍മാരുമുണ്ട്. രാവിലെ ഏഴു മുതല്‍ വൈകീട്ട് ആറു വരെയാണ് വോട്ടെടുപ്പ്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-20-11-2024

PSC/UPSC
  •  a day ago
No Image

വനിതാ ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫിയിൽ ചാംപ്യന്മാരായി ഇന്ത്യ

Others
  •  a day ago
No Image

മദീനയില്‍ സ്മാര്‍ട്ട് പാര്‍ക്കിംഗ് സംവിധാനം ആരംഭിക്കാന്‍ സഊദി അറേബ്യ; ഒരേ സമയം 400 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം

Saudi-arabia
  •  a day ago
No Image

തിരുവനന്തപുരം;വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു

Kerala
  •  a day ago
No Image

അധ്യാപകര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി സഊദി അറേബ്യ

Saudi-arabia
  •  a day ago
No Image

കെ ഗോപാലകൃഷ്‌ണനെതിരെ കേസെടുക്കാം; ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ

Kerala
  •  a day ago
No Image

സഊദിയില്‍ വാടക കരാര്‍ തയ്യാറാക്കുന്നതിനുള്ള ഫീസ് കെട്ടിട ഉടമ വഹിക്കണം; അറിയിപ്പുമായി ഈജാര്‍ പ്ലാറ്റഫോം

Saudi-arabia
  •  a day ago
No Image

ഇന്ത്യയിലെ ആദ്യ നൈറ്റ് സഫാരി ഉത്തര്‍പ്രദേശ് സമ്മാനിക്കും; മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

National
  •  a day ago
No Image

റസിഡന്‍സി നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നവരെ ആദരിക്കാന്‍ ഗ്ലോബല്‍ വില്ലേജില്‍ പ്രത്യേക പ്ലാറ്റ്‌ഫോം ഒരുക്കി ദുബൈ 

uae
  •  a day ago
No Image

ക്രിക്കറ്റ് മത്സരത്തിനിടെ സ്‌ട്രൈറ്റ് ഡ്രൈവ് നേരിട്ട് മുഖത്തടിച്ച് അംപയര്‍ക്ക് പരിക്ക്

Cricket
  •  a day ago