ആത്മകഥാ വിവാദത്തിൽ ഇപി ജയരാജനോട് വിശദീകരണം ചോദിക്കേണ്ട കാര്യമില്ല; എംവി ഗോവിന്ദൻ
കണ്ണൂർ: ആത്മകഥാ വിവാദത്തിൽ ഇപി ജയരാജനോട് വിശദീകരണം ചോദിക്കേണ്ട കാര്യമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. വിവാദവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇപി ജയരാജൻ തന്നെ പാലക്കാട്ട് വിശദീകരിക്കുമെന്നും വയനാട്ടിൽ പോളിങ് ശതമാനം കുറഞ്ഞത് എൽഡിഎഫിനെ ബാധിക്കില്ലെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു.
ചേലക്കരയിൽ എൽഡിഎഫ് വൻ ഭൂരിപക്ഷത്തിൽ വിജയിക്കും. പാലക്കാട് ബിജെപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും വമ്പിച്ച ഭൂരിപക്ഷത്തിൽ എൽഡിഎഫ് സ്വതന്ത്രൻ വിജയിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം ആത്മകഥാ വിവാദത്തില്‍ ഇ പി ജയരാജന്റെ പരാതിയിൽ കോട്ടയം ജില്ലാ പൊലിസ് മേധാവി അന്വേഷണം നടത്തും. ആദ്യഘട്ടത്തില്‍ കേസെടുക്കാതെ പ്രാഥമിക അന്വേഷണം നടത്താനാണ് പൊലിസ് തീരുമാനം. എഡിജിപി മനോജ് എബ്രഹാമാണ് കോട്ടയം ജില്ലാ പൊലിസ് മേധാവിക്ക് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്. ഉടന്‍ തന്നെ അന്വേഷണം ആരംഭിക്കുമെന്നും പ്രാഥമിക അന്വേഷണത്തിന് നിര്‍ദേശം ലഭിച്ചെന്നും കോട്ടയം എസ്പി ഷാഹുല്‍ ഹമീദ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."