പി.പി ദിവ്യക്കെതിരായ നടപടികളുമായ കോണ്‍ഗ്രസ് മുന്നോട്ടുപോകുമെന്ന് കെ.സുധാകരന്
തിരുവനന്തപുരം: കണ്ണൂര്‍ മുന്‍ ജില്ലാ പ്രസിഡന്റ് പി.പി ദിവ്യക്കെതിരായ നടപടികളുമായി കോണ്‍ഗ്രസ് മുന്നോട്ടുപോകുമെന്ന് കെപിസിസി സംസ്ഥാന അധ്യക്ഷന്‍ കെ സുധാകരന്. പൊലിസ് അന്വേഷിച്ചാല്‍ കൃത്യമായ അന്വേഷണം നടക്കില്ല. പൊലിസ് അറിവോടെയാണ് ദിവ്യ ഒളിവില്‍ പോയതെന്നും സുധാകരന് കൂട്ടിച്ചേര്‍ത്തു.
ജാമ്യം കൊടുത്തത് ദിവ്യ നിരപരാധിയായത് കൊണ്ടാണെന്ന് ആരും കരുതേണ്ട. ആ ജാമ്യത്തില്‍ ദിവ്യക്ക് എന്തെങ്കിലും പ്ലസ് പോയിന്റുണ്ടെന്ന് കരുതുന്നവര്‍ തലയ്ക്കു സുഖമില്ലാത്തവരാണ്. ജാമ്യം കിട്ടിയതുകൊണ്ട് അവര്‍ കുറ്റത്തില്‍നിന്ന് മോചിതയാകില്ലെന്നും സുധാകരന് പറഞ്ഞു.
അതേസമയം ആത്മാര്‍ത്ഥതയില്ലാത്ത നടപടിയാണ് സിപിഐഎമ്മിന്റേതെന്നും മുമ്പ് പി ശശിക്കെതിരെയും ഇതുപോലെ നടപടി എടുത്തിരുന്നുവെന്നും സുധാകരന് ഓര്‍മിപ്പിച്ചു.ശശിയെ പോലെ ദിവ്യയും അധികാര സ്ഥാനങ്ങളിലേക്ക് തിരിച്ചുവരുമെന്ന് കെ സുധാകരന് വിമര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."