HOME
DETAILS
MAL
ജിസിസി ഉച്ചകോടി; കുവൈത്തില്‍ ഡിസംബര്‍ 1 ന് പൊതു അവധി
November 05 2024 | 13:11 PM
കുവൈത്ത് സിറ്റി: കുവൈത്തില്‍ നടക്കുന്ന ഗള്‍ഫ് കോര്‍പ്പറേഷന്‍ കൗണ്‍സില്‍ (ജിസിസി) ഉച്ചകോടിയോട് അനുബന്ധിച്ച് ഡിസംബര്‍ 1 ന് പൊതു അവധി പ്രഖ്യാപിച്ചു. സിവില്‍ സര്‍വീസ് കമ്മീഷന്‍ അവരുടെ ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടിലൂടെയാണ് ഈ വിവരം അറിയിച്ചത്.
മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവക്കും ഈ അവധി ബാധകമാണ്. അതേസമയം, അടിയന്തര സേവനങ്ങളും പൊതു താല്‍പര്യ സേവനങ്ങളും നല്‍കുന്ന ഏജന്‍സികള്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടാത്ത രീതിയില്‍ അതനുസരിച്ചുള്ള ഷെഡ്യൂളുകള്‍ തയ്യാറാക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു.
Kuwait has announced a public holiday on December 1 to facilitate the Gulf Cooperation Council (GCC) summit, providing citizens and residents a day off to observe this significant regional event.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."