സംഭാല്‍ പള്ളിയില്‍ പൊലിസിനെ അനുഗമിച്ചവര്‍ ജയ് ശ്രീറാം വിളിച്ചു, കലക്ടര്‍ വേണ്ടെന്ന് പറഞ്ഞിട്ടും വുദൂ ഖാനയിലെ വെള്ളം വറ്റിച്ചു; അധികൃതരുടെ നീക്കം സംഘര്‍ഷത്തിനിടയാക്കിയെന്ന് റിപ്പോര്‍ട്ട്
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സംഭല്‍ മസ്ജിദില്‍ സര്‍വെ നടത്താനെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേ പ്രതിഷേധിച്ചവരെ വെടിവച്ചുകൊല്ലാനിടയുണ്ടായ സംഭവങ്ങള്‍ക്കിടയാക്കിയത് പൊലിസിന്റെ ഭാഗത്തുനിന്നുള്ള നീക്കങ്ങളാണെന്ന നിഗമനത്തില്‍ പ്രതിപക്ഷം. ഞായറാഴ്ച രാവിലെയാണ് സര്‍വേ നടത്താനായി സംഘം സംഭല്‍ മസ്ജിദിലെത്തിയത്. ഈ സമയം പൊലിസിനെ അനുഗമിച്ച ചിലര്‍ മുസ്ലിംകളെ പ്രകോപിപ്പിക്കുയെന്ന ലക്ഷ്യത്തോടെ 'ജയ് ശ്രീറാം' എന്നതടക്കമുള്ള മുദ്രാവാക്യം മുഴക്കിയെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞിട്ടുണ്ട്. ഇതു യു.പിയിലെ പ്രതിപക്ഷനേതാക്കളും ശരിവച്ചു. ഉദ്യോഗസ്ഥരുടെയും അധികൃതരുടെയും സാന്നിധ്യത്തില്‍വച്ചാണ് ഒരുവിഭാഗം മുസ്ലിംകള്‍ക്കെതിരേ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചത്.
സര്‍വേ നടത്തുന്നതറിഞ്ഞ് നൂറുകണക്കിന് വിശ്വാസികളാണ് പ്രദേശത്ത് തടിച്ചുകൂടിയത്. ഈ സമയത്ത് പള്ളിക്ക് സമീപമുണ്ടായിരുന്ന എസ്.ഡി.എം വന്ദനമിശ്രയും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ (സി.ഐ) അനുജ് കുമാറുമാണ് സംഭവങ്ങള്‍ക്കെല്ലാം ഉത്തരവാദിയെന്ന് പള്ളി കമ്മിറ്റി ചെയര്‍മാന്‍ സഫര്‍ അലി വ്യക്തമാക്കിയിട്ടുണ്ട്. ജില്ലാ കലക്ടറും എസ്.പിയും വടി ഉപയോഗിച്ച് ആഴം അളക്കാന്‍ നിര്‍ദേശിച്ചെങ്കിലും വുദു ഖാനയില്‍ വെള്ളംവറ്റിക്കാനാണ് എസ്.ഡി.എമ്മും സി.ഐയും ശ്രമിച്ചത്. ഇതോടെ വുദുഖാനയില്‍ ചോര്‍ച്ചയുണ്ടായത് കണ്ടതിനാല്‍ പള്ളിക്കടിയില്‍ ഖനനം നടത്തുകയാണെന്ന് മുസ്ലിംകള്‍ തെറ്റിദ്ധരിച്ചതും സാഹചര്യം മോശമാകാന്‍ കാരണമായി. എസ്.ഡി.എമ്മും സി.ഐയും സംഭവസ്ഥലത്തുതടിച്ചകൂടിയ മുസ്ലിംകളെ ആക്ഷേപിക്കാനും പ്രകോപിപ്പിക്കാനും ശ്രമമിച്ചെന്നും സഫര്‍ ആലി ആരോപിച്ചിരുന്നു. തിങ്കളാഴ്ച ഇക്കാര്യങ്ങള്‍ വിശദീകരിച്ച് വാര്‍ത്താസമ്മേളനം നടത്തിയ സഫര്‍ അലിയെ തൊട്ടുപിന്നാലെ പൊലിസ് അറസ്റ്റ്‌ചെയ്യുകയാണുണ്ടായത്.
സംഭവത്തില്‍ സുപ്രിംകോടതി ഇടപെടണമെന്നും വെടിവയ്പ്പിന് ഇടയാക്കുന്ന വിധത്തില്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ പങ്ക് പരിശോധിക്കണമെന്നും കുറ്റക്കാരെ കണ്ടെത്തി ജയിലിലടക്കണമെന്നും സംഭല്‍ എം.പിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ സിയാവുര്‍ റഹ്മാന്‍ ബര്‍ഖ് ആവശ്യപ്പെട്ടു. സമാന പ്രതികരണമാണ് കോണ്‍ഗ്രസ് നേതാവും എം.പിയുമായ ഇമ്രാന്‍ മസൂദും നടത്തിയത്.
സംഘര്‍ഷത്തിനിടയാക്കിയ സംഭവങ്ങള്‍ അന്വേഷിക്കാന്‍ സുപ്രിംകോടതി മേല്‍നോട്ടം വഹിക്കണമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ആവശ്യപ്പെട്ടു. പ്രദേശത്തെ ജനങ്ങളില്‍ അസ്ഥിരതയും ഭീതിയും സൃഷ്ടിക്കാനുള്ള ആഴത്തിലുള്ളതും ആസൂത്രിതവുമായ ഗൂഢാലോചന നടന്നതായി വ്യക്തമാണ്. അധികൃതരുടെ ഭാഗത്തുനിന്നുള്ള നീക്കങ്ങളാണ് നിലയിലേക്ക് കാര്യങ്ങള്‍ എത്തിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇരകള്‍ക്ക് നീതി ലഭ്യമാക്കുന്നതിന് നിഷ്പക്ഷവും സുപ്രിംകോടതിയുടെ നിരീക്ഷണത്തിലുള്ളതുമായ അന്വേഷണത്തിന് മാത്രമെ കഴിയൂവെന്നും കെ.സി ട്വീറ്റ്‌ചെയ്തു.
Reports say police action in Sambhal led to clashes
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."