എഡിഎമ്മിന്റെ മരണം; ടിവി പ്രശാന്തനെ സസ്‌പെന്‍ഡ് ചെയ്തു
തിരുവനന്തപുരം: മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ടിവി പ്രശാന്തന് സസ്‌പെന്‍ഷന്‍. ആരോഗ്യ വകുപ്പ് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിവാദ പെട്രോള്‍ പമ്പിന് അപേക്ഷ നല്‍കിയ പ്രശാന്തന്‍ പരിയാരം മെഡിക്കല്‍ കോളജിലെ കരാര്‍ ജീവനക്കാരനാണ്. സ്വകാര്യ ബിസിനസ് സര്‍വീസ് ചട്ടലംഘനം ചൂണ്ടിക്കാട്ടിയാണ് പ്രശാന്തനെ സസ്‌പെന്റ് ചെയ്തത്.
നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രശാന്തന്റെ മൊഴി അന്വേഷണസംഘം കഴിഞ്ഞ ദിവസമാണ് രേഖപ്പെടുത്തിയത്. മൊഴി രേഖപ്പെടുത്തിയ ശേഷം ഇയാള്‍ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല. പ്രശാന്തനെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ ശമ്പളം ഇനി പ്രശാന്തന്‍ വാങ്ങില്ലെന്നായിരുന്നു ആരോഗ്യ മന്ത്രി പറഞ്ഞത്.
പെട്രോള്‍ പമ്പിന് അംഗീകാരം ലഭിക്കുന്നതിന് നവീന്‍ ബാബുവിന് 91,500 രൂപ കൈക്കൂലി നല്‍കിയെന്നാണ് പ്രശാന്തന്‍ ആരോപിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതിയും നല്‍കിയിരുന്നു. എന്നാല്‍ നവീന്‍ ബാബുവിന്റെ മരണത്തോടെ പ്രശാന്തനോട് കണ്ണൂര്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ വിശദീകരണം തേടി. മെഡിക്കല്‍ കോളജിലെ ഇലക്ട്രിക് വിഭാഗം ജീവനക്കാരനായ പ്രശാന്തന്‍ പെട്രോള്‍ പമ്പ് തുടങ്ങിയത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി എന്‍.ജി.ഒ അസോസിയേഷനും പരാതി നല്‍കിയിരുന്നു. കൈക്കൂലി ആവശ്യപ്പെടുന്നതും, നല്‍കുന്നതും നിയമ വിരുദ്ധമാണെന്ന് കാണിച്ച് അഴിമതി നിരോധന നിയമപ്രകാരം ഇയാള്‍ക്കെതിരെ കേസെടുക്കണമെന്നും എന്‍ജിഒ അസോസിയേഷന്‍ ആവശ്യപ്പെട്ടിരുന്നു.
Death of ADM Prashanth got suspended from pariyaram medical college
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."