ADVERTISEMENT
HOME
DETAILS

ഡൽഹിയിൽ വായുമലിനീകരണം: അതിരൂക്ഷം; നടപടിയുമായി സർക്കാർ

ADVERTISEMENT
  
October 27 2024 | 04:10 AM

Air Pollution in Delhi -Extreme Government with action

ന്യൂഡൽഹി: ഡൽഹിയിൽ വായുമലിനീകരണം കടുത്തതിനെ തുടർന്ന് നടപടികളുമായി ഡൽഹി സർക്കാർ. വായുമലിനീകരണം തടയാനുള്ള നടപടികൾക്കായി  372 നിരീക്ഷണ സംഘത്തിനും 1,295 ഉദ്യോഗസ്ഥരടങ്ങുന്ന സംഘത്തിനും ഡൽഹി സർക്കാർ രൂപം നൽകി. അതോടൊപ്പം തലസ്ഥാനത്ത് മലിനീകരണ നിയന്ത്രണ ഗണ്ണുകളും സ്ഥാപിച്ചു. 

തെരുവുകൾ വൃത്തിയാക്കാനും വെള്ളം തളിക്കാനുമുള്ള ഉപകരണങ്ങളും സജീകരിച്ചിട്ടുണ്ട്. ഇതിനായി 57,000 ജീവനക്കാരെയും ചുമതലപ്പെടുത്തി. വരും ദിവസങ്ങളിൽ മലിനീകരണം രൂക്ഷമാകുമെന്നാണ് റിപ്പോർട്ട്. അതിനാൽ കൂടുതൽ മലിനീകരണമുള്ള പ്രദേശങ്ങളെ കണ്ടെത്തിയാണ് നടപടികൾ ആരംഭിച്ചിരിക്കുന്നത്. മലിനീകരണത്തിനെതിരേ ജനങ്ങളെ ബോധവത്കരിക്കലും ആരംഭിച്ചിട്ടുണ്ട്. അടുത്ത 15 ദിവസം നിർണായകമാണെന്ന് ഡൽഹി മന്ത്രി ഗോപാൽറായ് പറഞ്ഞു. മലിനീകരണം നിയന്ത്രിക്കുന്നത് ചർച്ച ചെയ്യാൻ കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് റായ് ഇക്കാര്യം പറഞ്ഞത്.

 വയൽമാലിന്യങ്ങൾ കത്തിക്കുന്നവർക്കെതിരേ പഞ്ചാബ് സർക്കാർ നടപടിയെടുത്തിട്ടുണ്ട്. ഹരിയാന, യു.പി സംസ്ഥാനങ്ങൾ ഇപ്പോഴും നടപടിയെടുക്കാൻ മടിക്കുകയാണെന്നും റായ് പറഞ്ഞു. ഈ മാസം അവസാനത്തിൽ ദീപാവലിയെത്തുന്നതോടെ മലിനീകരണം കൂടുതൽ കടുക്കുമെന്നാണ് റിപ്പോർട്ട്. ദീപാവലിക്ക് പിന്നാലെ ഡൽഹിയിൽ പുകമഞ്ഞ് രൂക്ഷമാകാറുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




ADVERTISEMENT
No Image

യുപിയില്‍ നാലുമാസം മുന്‍പ് കാണാതായ യുവതിയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍; ജിം ട്രെയിനര്‍ അറസ്റ്റില്‍

National
  •  10 hours ago
No Image

കൊല്ലത്ത് പ്ലസ് ടു വിദ്യാര്‍ഥിനികളോട് ഓട്ടോ ഡ്രൈവറുടെ അതിക്രമം

Kerala
  •  10 hours ago
No Image

ജനസാഗരം തീര്‍ത്ത് ടിവികെയുടെ ആദ്യ സമ്മേളനം; രാഷ്ട്രീയ നിലപാട് പറയാന്‍ വിജയ് 

National
  •  11 hours ago
No Image

ബെംഗളൂരു- അയോധ്യ ആകാശ് എയറിന് ബോംബ് ഭീഷണി; യു.പിയിലെ പത്ത് ഹോട്ടലുകളിലേക്കും ഭീഷണി സന്ദേശമെത്തി

National
  •  12 hours ago
No Image

കൊല്ലം അഷ്ടമുടിക്കായലില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി

Kerala
  •  13 hours ago
No Image

കുവൈത്തില്‍ ഷോപ്പിങ് മാളില്‍ യുവതിക്ക് നേരെ ആക്രമണം; മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പിടിച്ച് പൊലിസ് 

Kuwait
  •  13 hours ago
No Image

പാലക്കാട്ടെ കത്ത് വിവാദം അന്വേഷിക്കുമെന്ന് കെ.സുധാകരന്‍

Kerala
  •  13 hours ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  14 hours ago
No Image

'പൂരം നടക്കേണ്ടതുപോലെ നടന്നില്ല'എല്ലാ സത്യങ്ങളും പുറത്തുവരണമെന്ന് ബിനോയ് വിശ്യം; മുഖ്യമന്ത്രിയുടെ പ്രസ്താവന തള്ളി സിപിഐ

Kerala
  •  15 hours ago
No Image

തിരുവനന്തപുരത്ത് വീട്ടില്‍ അതിക്രമിച്ചുകയറി ഇരുപതുകാരിയെ പീഡിപ്പിച്ചു ; കൊല്ലം സ്വദേശികള്‍ പിടിയില്‍

Kerala
  •  15 hours ago