ബഹ്റൈനിൽ അനധികൃത മത്സ്യബന്ധനം; നാല് പ്രവാസികൾ പിടിയിൽ
മനാമ: ബഹ്റൈനിൽ അനധികൃത മത്സ്യബന്ധനത്തിൽ ഏർപ്പെട്ട നാല് ഏഷ്യക്കാർ പിടിയിൽ. അനധികൃത വലകൾ ഉപയോഗിച്ച് ചെമ്മീൻ പിടിച്ചതിനാണ് നാല് മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തത്.ഇവരെ ഒരു മാസത്തെ ജയിൽശിക്ഷക്ക് ശേഷം നാടുകടത്തും.
മറൈൻ പട്രോളിങ് ബോട്ടാണ് ഇവരെ പിടികൂടിയത്. ലൈസൻസില്ലാതെയാണ് ഇവർ മത്സ്യബന്ധനം നടത്തിയതെന്ന് കോടതി പറഞ്ഞു. ബോട്ടിൽ ലൈഫ് ജാക്കറ്റുകളോ ഫസ്റ്റ് എയ്ഡ് കിറ്റുകളോ അഗ്നിശമന ഉപകരണങ്ങളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.
കോസ്റ്റ് ഗാർഡിന്റെ പിടിയിലാകാതിരിക്കാൻ ഇരുട്ടിലാണ് മത്സ്യബന്ധനം നടത്തിയിരുന്നത്. ബോട്ടിന്റെ നാവിഗേഷൻ ലൈറ്റുകൾ ബോധപൂർവം ഓണാക്കാതിരുന്നത് മറ്റു കടൽസഞ്ചാരികളെ അപകടത്തിലാക്കുന്നതാണെന്നും കോടതി വിലയിരുത്തി. ഈ കേസുമായി ബന്ധപ്പെട്ട് ഒരു സ്വദേശിയെയും പിടികൂടിയിട്ടുണ്ട്.
Authorities in Bahrain have arrested four expatriates involved in illegal fishing activities, underscoring the nation’s commitment to protecting marine life and enforcing fishing regulations. The arrests highlight Bahrain's proactive stance in curbing environmental violations and safeguarding its marine ecosystem.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."