കൊല്ലത്ത് പ്ലസ് ടു വിദ്യാര്‍ഥിനികളോട് ഓട്ടോ ഡ്രൈവറുടെ അതിക്രമം
കൊല്ലം: ചെമ്മാന്‍മുക്കില്‍ പ്ലസ് ടു വിദ്യാര്‍ഥിനികളോട് ഓട്ടോ ഡ്രൈവറുടെ അതിക്രമം. വഴി മാറി സഞ്ചരിച്ച ഓട്ടോ നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും ഡ്രൈവര്‍ ചെയ്തില്ല. തുടര്‍ന്ന് ഒരു വിദ്യാര്‍ഥിനി ഓട്ടോയില്‍ നിന്ന് പുറത്തേക്ക് എടുത്ത് ചാടി. ഇതിനെ തുടര്‍ന്ന് വിദ്യാര്‍ഥിനിയുടെ കൈയ്ക്കും കാലിനും പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ ഈസ്റ്റ് പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
12 മണിക്ക് ട്യൂഷന്‍ കഴിഞ്ഞ് തിരിച്ചുവരുമ്പോഴായിരുന്നു സംഭവം. മെയിന്‍ റോഡിലൂടെ വരുന്ന ഓട്ടോയിലാണ് വിദ്യാര്‍ഥികള്‍ കയറിയത്. ഇടയ്ക്ക് വണ്ടി വേഗത്തില്‍ ഇടവഴിയിലേക്ക് കയറ്റുകയായിരുന്നു. മെയിന്‍ റോഡില്‍ തന്നെ പോയാല്‍ മതിയെന്ന് പറഞ്ഞപ്പോള്‍ ഡ്രൈവര്‍ അസഭ്യം പറഞ്ഞതായി പെണ്‍കുട്ടി സ്വകാര്യ ചാനലിനോട് പറഞ്ഞു.
ഡ്രൈവര്‍ മോശമായ രീതിയില്‍ ഇടപെട്ടതോടെയാണ് വിദ്യാര്‍ഥി ഓട്ടോയില്‍ നിന്ന് ചാടിയത്. ഇതിന്‌ശേഷവും ഏറെ ദൂരം കഴിഞ്ഞാണ് ഓട്ടോ നിര്‍ത്തി രണ്ടാമത്തെ പെണ്‍കുട്ടിയെ ഇറക്കിയതെന്നും പെണ്‍കുട്ടി പറഞ്ഞു.
Auto drivers assault on plus two students in Kollam
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."