ബെംഗളൂരു എഫ്‌സി ക്ക് വിജയം; പഞ്ചാബിനെ വീഴ്ത്തിയത് ഒരു ഗോളിന്
ബെംഗളൂരു: ഐഎസ്എല്ലില്‍ ബെംഗളൂരു എഫ്.സി ക്ക് വിജയം. എതിരില്ലാത്ത ഒരു ഗോളിനാണ് ബെംഗളൂരു എഫ്.സി പരാജയമറിയാതെ മുന്നേറുകയായിരുന്ന പഞ്ചാബ് എഫ്.സി.യെ വീഴ്ത്തിയത്.
ആദ്യപകുതിയില്‍ റോഷന്‍ സിങ്ങ് നേടിയ ഗോളാണ് ബെംഗളൂരുവിന് വിജയം നേടിക്കൊടുത്തത്. 58ാം മിനിറ്റില്‍ ചിഗ്ലെന്‍സന സിങ് രണ്ടാം മഞ്ഞക്കാര്‍ഡ് കിട്ടി പുറത്തുപോയതോടെ പത്തുപേരായാണ് ബെംഗളൂരു മത്സരം പൂര്‍ത്തിയാക്കിയത്.
43ാം മിനിറ്റില്‍ ബോക്‌സിന്റെ മധ്യഭാഗത്തുനിന്ന് ഉതിര്‍ത്ത ഇടംകാലന്‍ ഷോട്ടിലാണ് റോഷന്‍ സിങ് ബെംഗളൂരുവിനായി ലക്ഷ്യം കണ്ടത്. രണ്ടാം പകുതിയില്‍ മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും പഞ്ചാബിന് ഗോള്‍ മടക്കാനായില്ല. അഞ്ചുകളിയില്‍നിന്ന് 13 പോയിന്റുമായി ബെംഗളൂരു പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തും, നാലു കളികളില്‍നിന്ന് ഒമ്പത് പോയിന്റുള്ള പഞ്ചാബ് മൂന്നാം സ്ഥാനത്തുമാണ്.
Bengaluru FC secures a narrow 1-0 victory over Punjab FC in an intense football clash, showcasing their skills and determination.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."