പാലക്കാട്ട് സരിന്‍, ചേലക്കരയില്‍ യുആര്‍ പ്രദീപ്; സിപിഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു
തിരുവനന്തപുരം: പാലക്കാട്ടെയും, ചേലക്കരയിലെയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കോണ്‍ഗ്രസ് വിട്ട പി. സരിന്‍ പാലക്കാട് ഇടത് സ്ഥാനാര്‍ഥിയാവും, സരിനെ പാര്‍ട്ടി ചിഹ്നത്തിനു പകരം സ്വാതന്ത്ര ചിഹ്നത്തില്‍ മത്സരിപ്പിക്കാനാണ് സിപിഎം തീരുമാനമെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി. ചേലക്കരയില്‍ യുആര്‍ പ്രദീപിനെയും സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ മണ്ഡലത്തിലെ മുന്‍ എംഎല്‍എയായ പ്രദീപിന്റെ പ്രചാരണം ചേലക്കരയില്‍ ആരംഭിച്ചു.
പാലക്കാട്, ബിജെപി-കോണ്‍ഗ്രസ് ഡീല്‍ ഉണ്ടാകുമെന്ന് അന്നേ ഞങ്ങള്‍ പറഞ്ഞതാണ്. ഇന്നത്തെ സ്ഥിതിയില്‍ പാലക്കാട് സരിന്‍ തന്നെ മത്സരിക്കണം എന്നാണ് തീരുമാനമെന്നും, രണ്ടു മണ്ഡലങ്ങളിലും എല്‍ഡിഎഫിനു ജയിക്കാന്‍ കഴിയുമെന്നാണ് വിശ്വാസമെന്നും എംവി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
MV Govindan has officially declared the Congress candidates for the upcoming Palakkad and Chelakkara bypolls, with Sareen to contest in Palakkad and UR Pradeep in Chelakkara.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."