വാരാന്ത്യത്തിൽ ശക്തമായ കാറ്റിന് സാധ്യത; മുന്നറിയിപ്പ് നൽകി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം
വാരാന്ത്യത്തിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം 2024 ഡിസംബർ 5-നാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. അറിയിപ്പ് പ്രകാരം 2024 ഡിസംബർ 6, ഡിസംബർ 7, എന്നീ ദിനങ്ങളിൽ ഖത്തറിൽ ശക്തമായ കാറ്റ് അനുഭവപ്പെടുന്നതിന് സാധ്യതയുണ്ട്.
ഡിസംബർ 6-ന് മൂടൽമഞ്ഞ് അനുഭവപ്പെടുന്നതിനും, കാഴ്ച മറയുന്നതിനും സാധ്യതയുണ്ട്. വടക്കുപടിഞ്ഞാറ് ദിശയിൽ അഞ്ച് മുതൽ പതിനഞ്ച് നോട്ട് വരെ വേഗതയിൽ കാറ്റ് അനുഭവപ്പെടാനിടയുണ്ടെന്നും കടലിൽ നാല് മുതൽ ഏഴ് അടിവരെ ഉയരത്തിലുള്ള തിരമാലകൾക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഡിസംബർ 7-ന് വടക്കുപടിഞ്ഞാറ് ദിശയിൽ എട്ട് മുതൽ പതിനെട്ട് നോട്ട് വരെ വേഗതയിൽ കാറ്റ് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നും, ഇത് ചില സമയങ്ങളിൽ ഇരുപത്താറ് നോട്ട് വരെ ആകാനിടയുണ്ടെന്നും കടലിൽ അഞ്ച് മുതൽ ഏഴ് അടിവരെ (ചിലസമയങ്ങളിൽ ഒമ്പത് അടിവരെ) ഉയരത്തിലുള്ള തിരമാലകൾക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
The Qatar National Weather Center has issued a warning of strong winds expected to hit the country over the weekend, advising residents to take necessary precautions.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."