ADVERTISEMENT
HOME
DETAILS

നിയമം അനുസരിക്കാന്‍ ബാധ്യസ്ഥനാണ്, ക്ഷമ ചോദിക്കുന്നു; വാഹനാപകടത്തില്‍ വിശദീകരണവുമായി നടന്‍ ബൈജു

ADVERTISEMENT
  
Web Desk
October 16 2024 | 07:10 AM

actor-baiju-santhosh-video-about-car-accident

തിരുവനന്തപുരം: മദ്യപിച്ച് അമിത വേഗത്തില്‍ കാര്‍ ഓടിച്ച് അപകടം ഉണ്ടാക്കിയ സംഭവത്തില്‍ പൊതുസമൂഹത്തോട് ക്ഷമ ചോദിച്ച് നടന്‍ ബൈജു സന്തോഷ്. ഫേസ്ബുക്ക് വീഡിയോയിലാണ് നടന്‍ വിശദീകരണം നല്‍കിയത്. കാറിന്റെ ടയര്‍ പൊട്ടിയതിനാലാണ് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതെന്നും മദ്യപിച്ചിരുന്നില്ലെന്നും ബൈജു പറഞ്ഞു. 

അപകടത്തില്‍പെട്ടയാളെ ഹോസ്പിറ്റലില്‍ കൊണ്ടുപോയി തിരികെ കാര്‍ എടുക്കാനായി വന്ന ശേഷം ആരോ വീഡിയോ എടുക്കുന്നത് കണ്ടാണ് ദേഷ്യപെട്ടത്. ഇവിടെത്തെ എല്ലാ നിയമങ്ങള്‍ അനുസരിക്കാന്‍ തനിക്കും ബാധ്യസ്ഥതയുണ്ട്. എനിക്ക് കൊമ്പൊന്നുമില്ല, അങ്ങനെ ചിന്തിക്കുന്ന ആളുമല്ല താന്‍ എന്നും അദ്ദേഹം വീഡിയോയില്‍ പറഞ്ഞു.വീഡിയോയില്‍ അന്ന് നടന്ന സംഭവത്തെ കുറിച്ച് വിശദീകരിക്കുകയും ചെയ്തു.

ബൈജുവിന്റെ വാക്കുകള്‍:

ആക്സിഡന്റുമായി ബന്ധപ്പെട്ട് ചില ധാരണകളും തെറ്റിധാരണകളും സോഷ്യല്‍ മീഡിയയില്‍ പരക്കുകയുണ്ടായി. ഇതിന്റ യഥാര്‍ത്ഥ വസ്തുത അറിയിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണ്. ഞായറാഴ്ച കാവടിയാറില്‍ നിന്ന് വെള്ളയമ്പലത്തേക്ക് കാറില്‍ സഞ്ചരിക്കുകയായിരുന്നു. 65 കിലോമീറ്റര്‍ സ്പീഡുണ്ടായിരുന്നു. വെള്ളയമ്പലത്തില്‍ നിന്ന് മ്യൂസിയം ഭാഗത്തേക്ക് പോകാനായിരുന്നു ഉദ്ദേശിച്ചത്. എന്നാല്‍ വെള്ളയമ്പലത്ത് വെച്ച് ഫ്രന്റ് ടയര്‍ പഞ്ചറായി. വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാവുകയും ഒരു സ്‌കൂട്ടര്‍ യാത്രികന്റെ ദേഹത്ത് തട്ടുകയും ചെയ്തു. ആ ചെറുപ്പക്കാരനോട് ആശുപത്രിയില്‍ പോകണോ എന്ന് ചോദിക്കുകയും ചെയ്തു. പിന്നീട് അയാള്‍ക്ക് മുറിവോ ചതവോ ഒന്നും തന്നെ സംഭവിച്ചിട്ടില്ല എന്ന് അറിയാന്‍ കഴിഞ്ഞു. അയാള്‍ക്ക് പരാതിയില്ലെന്ന് പൊലീസില്‍ അറിയിക്കുകയും ചെയ്തിരുന്നതായി ബൈജു പറഞ്ഞു.

'ഈ സംഭവത്തില്‍ പൊലീസ് എന്നെ സഹായിച്ചിട്ടില്ല, നിയമപരമായ കേസ് എടുത്തിട്ടുണ്ട്. പിന്നെ ഞാന്‍ അടിച്ച് പൂസായിരുന്നു, മദ്യപിച്ച് മദോന്മത്തനായിരുന്നു എന്നൊക്കെയുള്ള ഡയലോഗുകള്‍ സോഷ്യല്‍ മീഡിയയില്‍ വരും, കാരണം ഇങ്ങനത്തെ പൊടിപ്പും തൊങ്ങലുമൊക്കെയുണ്ടെങ്കില്‍ അല്ലെ ആളുകള്‍ വായിക്കുകയുള്ളൂ. മാത്രമല്ല ഒരു ചാനലുകാരനോട് ഞാന്‍ ചൂടാകുന്നതായുള്ള വീഡിയോയും പുറത്തുവന്നിരുന്നു. സ്റ്റേഷനിലേക്ക് വണ്ടി കൊണ്ടുപോകണമെങ്കില്‍ ടയര്‍ മാറ്റിയിടണമല്ലോ. അതിനായി നില്‍ക്കുമ്പോള്‍ ആരോ ദൂരെ നിന്ന് വീഡിയോ എടുക്കുന്നത് കണ്ടു. അപ്പോഴാണ് ചൂടായത്. അതൊരു ചാനലുകാരന്‍ ആണെന്ന് അറിഞ്ഞില്ല. വഴിയേപോയ ആരോ വീഡിയോ എടുത്തതാണ് എന്ന് കരുതിയാണ് ചൂടായത്. ഇവിടുത്തെ നിയമങ്ങള്‍ എല്ലാവരെയും പോലെ അനുസരിക്കാന്‍ ഞാനും ബാധ്യസ്ഥനാണ്. എനിക്ക് കൊമ്പൊന്നുമില്ല, അങ്ങനെ ചിന്തിക്കുന്നയാളുമല്ല ഞാന്‍,'

'അതുപോലെ എന്നോടൊപ്പം ഒരു സ്ത്രീയുണ്ടായിരുന്നു എന്നും വാര്‍ത്തകള്‍ വന്നു. അത് മറ്റാരുമല്ല എന്റെ വല്യമ്മയുടെ മകളുടെ മകളാണ്. എന്റെ മകളുടെ പ്രായമേ അവള്‍ക്കുമുള്ളൂ. അതോടൊപ്പം യുകെയില്‍ നിന്ന് വന്ന ഒരു സുഹൃത്തും ഒപ്പമുണ്ടായിരുന്നു. എന്റെ ഭാഗത്ത് നിന്ന് അഹങ്കാരമായിട്ടുള്ള സംസാരമുണ്ടായതായി ആര്‍ക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കില്‍ ഞാന്‍ പൊതുസമൂഹത്തോട് മാപ്പ് ചോദിക്കുന്നു,'

കഴിഞ്ഞ ഞായറാഴ്ച്ചരാത്രിയായിരുന്നു തിരുവനന്തപുരം വെള്ളയമ്പലത്തുവച്ച് അപകടം നടന്നത്. നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറില്‍ ഇടിച്ചതിന് ശേഷം വീണ്ടും വേഗത്തില്‍ മുന്നോട്ടു പോയി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു.   മദ്യപിച്ച് വാഹനമോടിക്കല്‍, അപകടകരമായ രീതിയില്‍ വാഹനമോടിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

ദീപാവലി സമ്മാനം; കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഡി.എ മൂന്നു ശതമാനം കൂട്ടി

Kerala
  •  2 hours ago
No Image

'എ.ഐ.സി.സി തീരുമാനം ചോദ്യം ചെയ്തു'; സരിന്റെ വിമര്‍ശനം അച്ചടക്ക ലംഘനമെന്ന് വിലയിരുത്തി കെ.പി.സി.സി

Kerala
  •  2 hours ago
No Image

'നുണയന്‍....ന്റെ മകന്‍' നെതന്യാഹുവിനെതിരെ അസഭ്യം ചൊരിയുന്ന ബൈഡന്‍; 'ചങ്കു'കളുടെ ഉള്ളുകള്ളി വെളിപെടുത്തി അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്റെ പുസ്തകം

International
  •  3 hours ago
No Image

സരിന്‍ നല്ല സുഹൃത്ത്; പ്രത്യയശാസ്ത്ര വ്യക്തതയുള്ളയാള്‍: വിമര്‍ശനങ്ങളോട് പ്രതികരിക്കാതെ രാഹുല്‍

Kerala
  •  3 hours ago
No Image

മഹാരാഷ്ട്ര കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അജിത് പവാറിന്റെ എന്‍.സി.പിയിലേക്ക് 

National
  •  4 hours ago
No Image

പെയ്തിറങ്ങുന്ന മരണ മഴ, തകര്‍ന്നടിയുന്ന കിടപ്പാടങ്ങള്‍; മൂന്നാഴ്ചക്കിടെ ലബനാനില്‍ ഭവനരഹിതരായത് 4 ലക്ഷം കുട്ടികള്‍ 

International
  •  5 hours ago
No Image

പാര്‍ട്ടി തിരുത്തിയില്ലെങ്കില്‍ ഹരിയാന ആവര്‍ത്തിക്കും; അതൃപ്തി പരസ്യമാക്കി പി. സരിന്‍

Kerala
  •  6 hours ago
No Image

ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് യു.എസിന് നെതന്യാഹുവിന്റെ ഉറപ്പ്

International
  •  6 hours ago
No Image

ലബനാനിലെ ക്രിസ്ത്യന്‍ പ്രദേശത്ത് ഇസ്‌റാഈല്‍ മിസൈല്‍ വര്‍ഷം; 22 മരണം

International
  •  6 hours ago
No Image

മഞ്ചേശ്വരം കോഴക്കേസ്: സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ വിധിക്ക് സ്റ്റേ

Kerala
  •  6 hours ago