എമിറേറ്റ്സ് ഇറാൻ വിമാനങ്ങൾ റദ്ദാക്കി
ദുബൈ:ആഗോള തലത്തിൽ വർദ്ധിച്ചുവരുന്ന പ്രാദേശിക പ്രശനങ്ങൾക്കിടയിൽ, 2024 ഒക്ടോബർ 16 വരെ ഇറാനിലേക്കും ഇറാഖിലേക്കും പോകുന്ന വിമാനങ്ങൾ എമിറേറ്റ്സ് റദ്ദാക്കി.ഇറാഖിലെ ബാഗ്ദാദ്, ബസ്ര നഗരങ്ങളിലേക്കും ഇറാനിലെ ടെഹ്‌റാനിലേക്കും ഈ കാലയളവിൽ വിമാനങ്ങൾ നിർത്തിവയ്ക്കുമെന്ന് എയർലൈൻ അറിയിച്ചു.ഇറാഖിലെയും ഇറാനിലെയും അന്തിമ ലക്ഷ്യസ്ഥാനങ്ങളുമായി ദുബൈ വഴി ട്രാൻസിറ്റ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് ഒക്ടോബർ 16 വരെ അവര യാത്ര അനുമതിയുണ്ടായിരിക്കില്ല.നേരത്തെ, ഒക്‌ടോബർ എട്ട് വരെ ഇറാനിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾ റദ്ദാക്കിയിരുന്നു.
മറുവശത്ത്, ലെബനനിലേക്കും പുറത്തേക്കുമുള്ള എമിറേറ്റ്‌സിൻ്റെ വിമാനങ്ങൾ ഒക്ടോബർ 15 വരെ റദ്ദാക്കിയിട്ടുണ്ട്.കഴിഞ്ഞ ചൊവ്വാഴ്ച ഇസ്രയേലിനെതിരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിന് ശേഷം ഇസ്രായേൽ തിരിച്ചടിക്കുമെന്ന ഭയത്തെ തുടർന്നാണ് റദ്ദാക്കൽ. തങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിക്കപ്പെട്ടാൽ ശക്തമായി പ്രതികരിക്കുമെന്ന് ഇറാൻ പ്രതികരിച്ചിരുന്നു.
ദുബൈയിലേക്കോ പുറത്തേക്കോ പോകുന്ന വിമാനങ്ങളിൽ പേജറുകളും വാക്കി ടോക്കികളും നിരോധിച്ചിട്ടുണ്ട്. ചെക്ക്-ഇൻ അല്ലെങ്കിൽ ക്യാബിൻ ബാഗേജിൽ ഈ ഉപകരണങ്ങളുടെ നിരോധനവും എർപ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."