HOME
DETAILS
MAL
എഡിഎമ്മിന്റെ മരണം; ദിവ്യയ്‌ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കെ.സുധാകരന്‍
October 16 2024 | 11:10 AM
പത്തനംതിട്ട: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിന്റെ ഉത്തരവാദിത്തം കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയ്ക്കാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. ദിവ്യ ചെയ്തത് ക്രിമിനല്‍ കുറ്റമാണ്. അവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. നവീന്‍ ബാബുവിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നവീന്‍ ബാബു തനിക്ക് വളരെ അടുത്ത ബന്ധമുള്ള ആളായിരുന്നു.ആന്തൂരില്‍ സാജന്‍ മരിച്ചതുപോലെ തന്നെയാണ് നവീന്‍ ബാബുവിനെയും മരണത്തിലേക്ക് തള്ളിവിട്ടത്. യാത്രയയപ്പ് ചടങ്ങിലേക്ക് ക്ഷണിക്കാതെ കടന്നുവന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എഡിഎമ്മിനെ അധിക്ഷേപിച്ചപ്പോള്‍ ഇടപെടാതിരുന്ന കലക്ടറും ഈ മരണത്തിന് ഉത്തരവാദിയാണെന്നും സുധാകരന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."