കേന്ദ്ര റെയില്‍വേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍
ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തി. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അംഗീകാരം, അങ്കമാലി-എരുമേലി-ശബരി റെയില്‍പ്പാത, കേരളത്തിലെ റെയില്‍പാതകള്‍ മൂന്ന്,നാല് വരിയാക്കുന്നത് തുടങ്ങിയ വിഷയങ്ങള്‍ റെയില്‍ഭവനില്‍ നടന്ന കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു. വിഷയങ്ങളില്‍ ഉദ്യോഗസ്ഥതല ചര്‍ച്ച നടത്തി അന്തിമ തീരുമാനമെടുക്കുമെന്ന് കേന്ദ്രമന്ത്രി മുഖ്യമന്ത്രിക്ക് ഉറപ്പുനല്‍കി.
ഓഗസ്റ്റില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയുടെ തുടര്‍ച്ചയാണ് ഇന്ന് കേന്ദ്ര റെയില്‍വേ മന്ത്രിയുമായി നടന്ന കൂടിക്കാഴ്ച. സംസ്ഥാന കായിക റെയില്‍വേ വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന്‍ മുഖ്യമന്ത്രിക്കൊപ്പം കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
ചര്‍ച്ച വളരെ അനുകൂലമായിരുന്നുവെന്നും, റെയില്‍ പാത വികസനമായി ബന്ധപ്പെട്ട് കേരളം ആവശ്യപ്പെട്ട മറ്റുകാര്യങ്ങളില്‍ അനുകൂല നടപടി സ്വീകരിക്കാമെന്ന് കേന്ദ്രമന്ത്രി അറിയിച്ചുവെന്നും മന്ത്രി അബ്ദുറഹ്മാന്‍ വ്യക്തമാക്കി.
Kerala Chief Minister Pinarayi Vijayan held a meeting with the Union Railway Minister to discuss key railway development projects and initiatives in the state, aiming to enhance infrastructure and services.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."