വീണ്ടും ഇന്ത്യക്കാർക്ക് പൗരത്വം നൽകി സഊദി അറേബ്യ; ഇന്ത്യൻ ഡോക്ടർ ദമ്പതികൾക്ക് പൗരത്വം
റിയാദ്: ഇന്ത്യക്കാർക്ക് വീണ്ടും പൗരത്വം നൽകി ആദരിച്ച് സഊദി അറേബ്യ. ഇന്ത്യൻ ഡോക്ടർ ദമ്പതികൾക്കാണ് ഒടുവിൽ പൗരത്വം നൽകിയത്. റിയാദിലെ സഫ മക്ക മെഡിക്കൽ ഗ്രൂപ്പിന്റെ ഹാര ബ്രാഞ്ചിൽ നേത്രരോഗ വിദഗ്ധയായ ഡോ: ഷിറീൻ റാഷിദ് കബീർ, കിങ് സഊദ് മെഡിക്കൽ സിറ്റിയിൽ കൺസൽട്ടൻറ് എമർജൻസി ഡെപ്യുട്ടി ചെയർമാനായിരുന്ന ഡോ: ഷമീം അഹമ്മദ് ഭട്ട് എന്നിവരെയാണ് സഊദി പൗരത്വം നൽകി ആദിച്ചത്. സേവന മികവ് കണക്കിലെടുത്താണ് ദമ്പതികൾക്ക് അപൂർവ നേട്ടം നൽകി ആദരിച്ചത്.
2012-ലാണ് ഡോ: ഷിറീൻ ആദ്യമായി സഊദിയിലെത്തുന്നത്. ജമ്മുകാശ്‌മീരിൽ ആതുരശുശ്രൂഷ, ജീവകാരുണ്യ രംഗങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന കുടുംബങ്ങളാണ് ഇരുവരുടേതും. സൗജ്യന്യ ചികിത്സയും മരുന്നും ഉൾപ്പടെ നിർധനരായവരെ സാഹായിക്കുന്ന ഒട്ടനവധി പദ്ധതികൾക്ക് ഇവിടെ നിന്നുകൊണ്ട് തന്നെ ഡോ. ഷമീം ഇപ്പോഴും നേതൃത്വം കൊടുക്കുന്നുണ്ട്.
നേരത്തെ, ഓൺലൈൻ വ്യാപാര രംഗത്തെ മുൻനിര സ്ഥാപനമായ നൂൺ സിഇഒ ഫറാസ് ഖാലിദ്, ഹദീസ് വിദഗ്ധനും എഴുത്തുകാരനുമായ പ്രഫ. മുഹമ്മദ് ബിൻ ഇസ്ഹാഖ് ബിൻ മുഹമ്മദ് ആലു ഇബ്രാഹിം, റിയാദ് ഇമാം മുഹമ്മദ് ബിൻ സഊദ് ഇസ്‍ലാമിക് യൂണിവേഴ്സിറ്റി പ്രഫസറും മതപണ്ഡിതനുമായ മാഹിർ അബ്ദുൽറഹീം ഖോജ എന്നിവരാണ് പൗരത്വം നേടിയ ഇന്ത്യക്കാർ. വിഷൻ 2030യുടെ ഭാഗമായി വിവിധ മേഖലകളിൽ വിദഗ്ധരായ ഒട്ടേറെ പേർക്ക് സഊദി അറേബ്യ പൗരത്വം നൽകിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."