ഹസന്‍ നസറുല്ലയുടെ അഭിസംബോധനക്ക് പിന്നാലെ ലബനാനില്‍ ഇസ്‌റാഈല്‍ ആക്രമണം; ഉടന്‍ തിരിച്ചടി നല്‍കി ഹിസ്ബുല്ല
തെല്‍ അവീവ്: ഹിസ്ബുല്ല മേധാവി ഹസന്‍ നസറുല്ലയുടെ അഭിസംബോധനക്ക് പിന്നാലെ ലബനാന് നേരെ ആക്രമണം നടത്തി ഇസ്‌റാഈല്‍. തെക്കന്‍ ലബനാന് നേരെയാണ് ഇസ്‌റാഈല്‍ യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തിയത്. 52 ആക്രമണങ്ങള്‍ തെക്കന്‍ ലബനാനില്‍ നടത്തിയെന്നാണ് ഇസ്‌റാഈല്‍ വാര്‍ത്ത ഏജന്‍സിയുടെ റിപ്പോര്‍ട്ട്. ഹിസ്ബുല്ല മേധാവിയുടെ അഭിസംബോധനക്ക് ഇടയിലാണ് ആക്രമണമുണ്ടായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, ഇസ്‌റാഈല്‍ ആക്രമണത്തിന് ഉടനടി ഹിസ്്ബുല്ല മറുപടി നല്‍കി. ഇസ്‌റാഈല്‍ െൈസനിക പോസ്റ്റുകള്‍ ലക്ഷ്യമിട്ടായിരുന്നു ഹിസ്ബുല്ലയുടെ ആക്രമണങ്ങള്‍. 17 ആക്രമണങ്ങളാണ് മേഖലയില്‍ ഹിസ്ബുല്ല നടത്തിയത്. വെള്ളിയാഴ്ച രാവിലെയും ആക്രമണങ്ങള്‍ തുടരുമെന്ന സൂചനയും ഹിസ്ബുല്ല നല്‍കിയിട്ടുണ്ട്.
പേജര്‍ വോകി ടോക്കി ആക്രമണങ്ങള്‍ കൂട്ടക്കൊലയാണെന്നും ഭീകരപ്രവര്‍ത്തനമാണെന്നും ഹിസ്ബുല്ല തലവന്‍ ഹസന്‍ നസറുല്ല പറഞ്ഞു. ലബനാന്റെ പരമാധികാരത്തിനും ജനങ്ങള്‍ക്കുമെതിരായ യുദ്ധപ്രഖ്യാപനമാണിതെന്നും അദ്ദേഹം പറഞ്ഞു. പൊട്ടിത്തെറികളെ കുറിച്ച് അന്വേഷിക്കാന്‍ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.
മിനിറ്റുകള്‍ക്കുള്ളില്‍ ആയിരക്കണക്കിന് ആളുകളെ കൊലപ്പെടുത്താനാണ് ഇസ്‌റാഈല്‍ ശ്രമിച്ചത്. പല പേജറുകളും പ്രവര്‍ത്തിക്കാത്തതിനാലും സിച്ച് ഓഫ് ആയതിനാലുമാണ് അങ്ങനെ സംഭവിക്കാതിരുന്നത്. ലബനാനിലെ ജനങ്ങള്‍ ഒരു യുദ്ധം ആഗ്രഹിക്കുന്നില്ല. യുദ്ധം ഇസ്‌റാഈലിനും ഹിസ്ബുല്ലക്കും പരിഹാരമല്ല.
മൂവായിരത്തോളം പേജറുകള്‍ പൊട്ടിത്തെറിച്ച് 12 പേരാണ് ലബനാനില്‍ മരിച്ചത്. 3000ത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തിന് പിന്നാലെ ലബനാനിലുണ്ടായ വാക്കിടോക്കി പൊട്ടിത്തെറിയില്‍ മരണം 20 ആയിരുന്നു. 450 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ലബനാന്‍ തലസ്ഥാനമായ ബെയ്‌റൂത്തിലെ തെക്കന്‍ പ്രാന്ത പ്രദേശങ്ങളിലും ബെക്കാ മേഖലയിലുമാണ് വാക്കിടോക്കികള്‍ പൊട്ടിത്തെറിച്ചത്. എത്രയെണ്ണം പൊട്ടിത്തെറിച്ചുവെന്നതടക്കം കൂടുതല്‍ കാര്യങ്ങള്‍ അറിവായിട്ടില്ലെന്ന് ലബനന്‍ മാധ്യമങ്ങള്‍ പറയുന്നു.
Following an address by Hezbollah leader Hassan Nasrallah, Israel launched 52 airstrikes on Southern Lebanon
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."