തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി
ഡല്‍ഹി: ഡല്‍ഹി പൊലിസിന്റെ ലഹരി വേട്ട തുടരുന്നു. ഗുജറാത്ത് പൊലിസും ഡല്‍ഹി പൊലിസും സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ 5000 കോടി രൂപയുടെ കൊക്കെയിന്‍ പിടികൂടി. തായ്‌ലാന്‍ഡില്‍ നിന്ന് ഡല്‍ഹിയിലേക്ക് എത്തിക്കാനായി കൊണ്ടുവന്ന 518 കിലോഗ്രാം കൊക്കെയിനാണ് ഗുജറാത്തില്‍ വച്ച് പിടികൂടിയത്.
13,000 കോടി രൂപയുടെ ലഹരി മരുന്നാണ് രണ്ടാഴ്ചക്കിടെ ഡല്‍ഹി പൊലിസ് പിടികൂടിയത്. 1289 കിലോ കൊക്കെയിന്‍ ആണ് രണ്ടാഴ്ചക്കിടെ പിടിച്ചെടുത്തിട്ടുള്ളത്. നേരത്തെ രമേഷ് നഗറില്‍ നിന്ന് ഡല്‍ഹി പൊലിസിന്റെ പ്രത്യേക സെല്‍ ജിപിഎസ് വഴി മയക്കുമരുന്ന് വിതരണക്കാരനെ കണ്ടെത്തിയാണ് മയക്കുമരുന്ന് പിടികൂടിയത്. എന്നാല്‍ പ്രതികള്‍ ലണ്ടനിലേക്ക് രക്ഷപ്പെട്ടു. നേരത്തെ 5,600 രൂപയുടെ കൊക്കെയ്ന്‍ പിടിച്ചെടുത്ത അതേ സംഘത്തിന്റേതാണ് ഈ പിടികൂടിയ കൊക്കെയ്‌നെന്നും പൊലിസ് വ്യക്തമാക്കുന്നു.
Indian authorities confiscate 518 kg of cocaine worth crores, smuggled from Thailand, in a major narcotics bust, highlighting intensified efforts to curb international drug trafficking.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."