തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു
കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിനില്‍ നിന്ന് വീണ് തമിഴ്‌നാട് സ്വദേശി മരിച്ച സംഭവത്തില്‍ റെയില്‍വേ ജീവനക്കാരന്റെ കുറ്റസമ്മതം. യുവാവിനെ തള്ളിയിട്ടത് താനാണെന്ന് റെയില്‍വേയിലെ കരാര്‍ ജീവനക്കാരനായ അനില്‍ കുമാര്‍ സമ്മതിച്ചു. തമിഴ്‌നാട് സ്വദേശി ശരവന്‍ ഗോപിയെയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം പ്രതി കുറ്റം നടത്താനുള്ള കാരണമെന്തെന്ന് ഇനിയും വ്യക്തമായിട്ടില്ല.
ഇന്നലെ രാത്രി 11.15 ഓടെയായിരുന്നു സംഭവം. മംഗലൂരു- കൊച്ചുവേളി സ്‌പെഷ്യല്‍ ട്രെയിനില്‍ നിന്നാണ് യുവാവ് വീണത്. ട്രെയിന്‍ സ്റ്റേഷനില്‍ എത്തുമ്പോള്‍ ഇയാള്‍ ഡോറിന്റെ അടുത്താണ് ഉണ്ടായിരുന്നത്. ഇതിനിടെ ഒരാള്‍ തള്ളിയിടുകയായിരുന്നെന്ന് ദൃക്‌സാക്ഷികളുടെ മൊഴിയുണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അനില്‍ കുമാര്‍ പിടിയിലാകുന്നത്.
police arrester railway worker for murder case in Kozhikode railway station
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."